video
play-sharp-fill

ജില്ലാ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ ഒന്നര വയസുകാരി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പനി ബാധിച്ച് നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സക്കെത്തിയ ഒന്നര വയസുകാരി മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി.അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. സുജിത്-സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകൾ ആർച്ചയാണ് മരിച്ചത്. ആശുപത്രിയിൽ കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. നാലു ദിവസമായി പനി ബാധിച്ച് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. ഡോക്ടർമാർ ദിവസേന പരിശോധന നടത്തി വീട്ടിലേക്ക് തിരികെ അയക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഞായറാഴ്ച രാവിലെ കുട്ടിക്ക് ശ്വാസം […]

സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ഇതോടെ എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത് 160 ആശുപത്രികള്‍ക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്തെ 3 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് എഫ്എച്ച്സി ചെക്കിയാട് 92% സ്‌കോറും, പത്തനംതിട്ട എഫ്എച്ച്സി ചന്ദനപ്പള്ളി 90% സ്‌കോറും, കൊല്ലം എഫ്എച്ച്സി അഴീക്കല്‍ 93% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ 160 ആശുപത്രികള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി. അഞ്ച് ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 8 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി […]

സീനിയര്‍ ഡോക്ടറെ മര്‍ദിച്ച സംഭവം അപലപനീയം; കര്‍ശന നടപടിയെടുക്കും; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല; മന്ത്രി വീണാ ജോര്‍ജ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ചികിത്സ വൈകിയെന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് പി.കെ.അശോകനെ രോഗിയുടെ കൂടെയുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചത്. സി.ടി.സ്കാന്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ആശുപത്രി കൗണ്ടറിന്‍റെ ചില്ലും ചെടി ചട്ടികളും രോഗിയുടെ കൂട്ടിരിപ്പുകാര്‍ തകര്‍ത്തു. 60 വയസ്സുകാരനായ മുതിര്‍ന്ന കാര്‍ഡിയോളജി […]

ഉമ്മൻചാണ്ടിയെ സന്ദർശിച്ച് വീണ ജോർജ്, മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിത്സ ലഭ്യമാക്കും, ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച്‌ ചികിത്സ ലഭ്യമാക്കും എന്ന് മന്ത്രി അറിയിച്ചു. മെഡിക്കല്‍ ഐസിയുവില്‍ തുടരുന്ന ഉമ്മന്‍ചാണ്ടിയുടെ ചികിത്സക്കായി നെഫ്രോളജി വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യസ്ഥിതി വ്യക്തമാക്കി ആശുപത്രി ഇന്ന് വിശദ മെഡിക്കല്‍ ബുള്ളറ്റിനും പുറത്തിറക്കും. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ശ്വാസകോശ സംബന്ധമായ അസുഖത്തിനാണ് ചികിത്സ. മരുന്നുകള്‍ നല്‍കുന്നുണ്ട്. ഇന്നലത്തേതിനേക്കാള്‍ഭേദമുണ്ടെന്നും ഡോ. മഞ്ജു തമ്പി വ്യക്തമാക്കി. ന്യൂമോണിയയും പനിയും ശക്തമായതിനെ […]

സംസ്ഥാനത്ത് മൃതദേഹങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് മുൻപുള്ള നിര്‍ബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഡെഡ് ബോഡി മാനേജ്‌മെന്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്ബുള്ള നിര്‍ബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി. മരണം കോവിഡ് ബാധയെ തുടര്‍ന്നാണെന്ന് ശക്തമായ ക്ലിനിക്കല്‍ സംശയം തോന്നിയാല്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് മതിയാകും. പോസ്റ്റ്‌മോര്‍ട്ടം സമയത്ത് എല്ലാ ആരോഗ്യ പ്രവര്‍ത്തകരും പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക്, രണ്ട് ഗ്ലൗസ്, ഫേസ് ഷീല്‍ഡ് തുടങ്ങിയ അടിസ്ഥാന മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. കോവിഡ് ബാധിച്ച്‌ മരണപ്പെട്ട […]

പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ച് ഉത്തരവിറക്കി ;വെജിറ്റബിള്‍ മയോണൈസോ, പാസ്ചറൈസ് ചെയ്ത മുട്ടയില്‍ നിന്നുണ്ടാക്കുന്ന മയോണൈസോ ആവാം;പാഴ്‌സലില്‍ തീയതിയും സമയവുമുള്ള സ്റ്റിക്കര്‍ നിര്‍ബന്ധമാക്കി;ഏത് സമയം വരെ ആ ഭക്ഷണം കഴിക്കാം എന്ന് പ്രത്യേകം കാണിക്കണം;പൊതു ജനങ്ങള്‍ പാഴ്‌സലില്‍ പറഞ്ഞിട്ടുള്ള സമയത്തിന് ശേഷം ആ ഭക്ഷണം കഴിക്കരുതെന്ന് മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോന്നൈസ് ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എഫ്.എസ്.എസ്.എ. ആക്ട് പ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കില്‍ പച്ചമുട്ട ഉപയോഗിച്ചു കൊണ്ടുണ്ടാക്കിയ മയോണൈസ് ഏറെ അപകടമാണെന്ന് കണ്ടെത്തിയിരുന്നു. ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തില്‍ പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോന്നൈസ് ഒഴിവാക്കുന്നതിന് പൂര്‍ണ പിന്തുണയും നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അടിയന്തരമായി പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോന്നൈസ് നിരോധിച്ചതെന്നും മന്ത്രി […]

സ്‌കാനിംഗ് സെന്ററിൽ സ്വകാര്യ ദൃശ്യം പകർത്തൽ: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു; സംഭവത്തിൽ കർശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു

പത്തനംതിട്ട : സ്‌കാനിങ്ങിനെത്തിയ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. എം.ആർ.ഐ സ്‌കാനിംഗിനായി സ്‌കാനിംഗ് സെൻററിലെത്തിയ ഏഴംകുളം സ്വദേശിനിയായ യുവതിയുടെ ദൃശ്യങ്ങളാണ് പ്രതി അംജിത്പ കർത്തുകയായിരുന്നു q. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് യുവതി സ്ഥാപനത്തിലെത്തിയത്. സ്‌കാനിങ്ങിനായി വസ്ത്രം മാറാനൊരുങ്ങവെ മുറിയിൽ മൊബൈൽ ഫോൺ കണ്ട യുവതി വിവരം പൊലീസിൽ അറിയിച്ചു. സ്ഥാപനത്തിലെത്തിയ പൊലീസിന്റെ ചോദ്യം ചെയ്യലിൽ […]

വീണാ ജോര്‍ജ്-മോര്‍ഗന്‍ ചര്‍ച്ചകള്‍ വെയില്‍സ് പാര്‍ലമെന്റില്‍; ആരോഗ്യ പ്രവര്‍ത്തകർക്ക് ഇത് അഭിമാന നിമിഷം,സന്തോഷ വാർത്ത

കേരളത്തില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെ വെയില്‍സ് നേരിട്ട് റിക്രൂട്ട് ചെയ്യുമെന്ന് വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി എലുനെഡ് മോര്‍ഗന്‍. വെയില്‍സ് പാര്‍ലമെന്റായ സെനെഡിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.   കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി താന്‍ നടത്തിയ ചര്‍ച്ചകള്‍ എലുനെഡ് മോര്‍ഗന്‍ സെനെഡിനെ ധരിപ്പിച്ചു. ഈ ചര്‍ച്ചകളെ തുടര്‍ന്നാണ് ആരോഗ്യ പ്രവര്‍ത്തകരെ നേരിട്ട് റിക്രൂട്ട് ചെയ്യാന്‍ തീരുമാനിച്ചതെന്നും മോര്‍ഗന്‍ സെനഡിനെ അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സെനെഡില്‍ വെയില്‍സ് […]

കോവിഡ് രോഗമുക്തരിലെ ക്ഷയരോഗബാധ; മുൻകൂട്ടി കണ്ടെത്തി ചികിത്സ ഉറപ്പാക്കും; ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു;അറിയിപ്പുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ പോസ്റ്റ് കൊവിഡ് രോഗികളിലെ(കോവിഡ് മുക്തർ ) ക്ഷയരോഗബാധ കണ്ടെത്തി ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊവിഡ് മുക്തരായ രോഗികളുടെ ശരീരത്തില്‍ സജീവമാകാതെ കിടക്കുന്ന ക്ഷയ രോഗാണുക്കള്‍ സജീവമാകാനുള്ള സാധ്യത ലോകമെമ്പാടുമുള്ള പല പഠനങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് മുക്തിനേടിയ പോസ്റ്റ് കൊവിഡ് രോഗികളില്‍ കഴിഞ്ഞ നാല് ആഴ്ചയ്ക്കുള്ളില്‍ കുറഞ്ഞത് 10 കേസുകള്‍ ഇത്തരത്തിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് മൂലമുണ്ടാകുന്ന താല്‍ക്കാലിക രോഗപ്രതിരോധ ശേഷിക്കുറവും ശ്വാസകോശത്തിലെ വീക്കവും […]

ശൈലജ ടീച്ചറുടെ പിന്‍ഗാമിയാകാന്‍ വീണാ ജോര്‍ജ്; ആരോഗ്യ മന്ത്രി വീണ തന്നെ; ധനവകുപ്പ് ബാലഗോപാലിന്; ആര്‍. ബിന്ദുവിന് ഉന്നത വിദ്യാഭ്യാസം; കോട്ടയത്തിന്റെ സ്വന്തം വാസവന് എക്‌സൈസ് വകുപ്പ് ലഭിക്കും; മന്തിസഭയിലെ ഗ്ലാമര്‍ വകുപ്പുകള്‍ ഇവര്‍ക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ ഏറവും ആകാംഷയോടെ നോക്കിയിരുന്ന ആരോഗ്യ വകുപ്പിന് വനിതാ മന്ത്രി തന്നെ. ഏറെ വിവാദമായിരുന്ന ആരോഗ്യമന്ത്രി സ്ഥാനം പത്തനംതിട്ട ആറന്മുളയിൽ നിന്നുള്ള എം.എൽ.എ വീണാ ജോർജിനാണ് ഇപ്പോൾ പാർട്ടി സമ്മാതിക്കുന്നത്. കെ.കെ ഷൈലജയുടെ പിൻഗാമിയായി വീണാ ജോർജ് എത്തുമെന്നും ഏതാണ്ട് ഉറപ്പായി. ഷൈലജ ടീച്ചറുടെ പിൻഗാമിയാകുന്നതോടെ കേരളം ഉറ്റ് നോക്കുന്ന മന്ത്രിയായി വീണയും മാറും. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ നിന്നുള്ള എം.എൽ.എയായ കെ.എൻ ബാലഗോപാലിനാവും ധനവകുപ്പെന്നാണ് ലഭിക്കുന്ന സൂചന. നേമത്ത് ബി.ജെപിയുടെ അക്കൗണ്ട് പൂട്ടിച്ചെത്തിയ വി.ശിവൻകുട്ടിയ്ക്കാണ് വിദ്യാഭ്യാസ […]