ഉമ്മൻചാണ്ടിയെ സന്ദർശിച്ച് വീണ ജോർജ്, മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിത്സ ലഭ്യമാക്കും, ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർ

ഉമ്മൻചാണ്ടിയെ സന്ദർശിച്ച് വീണ ജോർജ്, മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിത്സ ലഭ്യമാക്കും, ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച്‌ ചികിത്സ ലഭ്യമാക്കും എന്ന് മന്ത്രി അറിയിച്ചു.

മെഡിക്കല്‍ ഐസിയുവില്‍ തുടരുന്ന ഉമ്മന്‍ചാണ്ടിയുടെ ചികിത്സക്കായി നെഫ്രോളജി വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ആരോഗ്യസ്ഥിതി വ്യക്തമാക്കി ആശുപത്രി ഇന്ന് വിശദ മെഡിക്കല്‍ ബുള്ളറ്റിനും പുറത്തിറക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ശ്വാസകോശ സംബന്ധമായ അസുഖത്തിനാണ് ചികിത്സ. മരുന്നുകള്‍ നല്‍കുന്നുണ്ട്. ഇന്നലത്തേതിനേക്കാള്‍ഭേദമുണ്ടെന്നും ഡോ. മഞ്ജു തമ്പി വ്യക്തമാക്കി.

ന്യൂമോണിയയും പനിയും ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും ന്യൂമോണിയയും ഭേദമായാല്‍ തുടര്‍ചികിത്സക്കായി ബംഗളുരുവിലേക്ക് മാറ്റും. ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിച്ചെന്ന സഹോദരന്‍ അലക്‌സ് ചാണ്ടിയുടെ ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രി കുടുംബത്തെ വിളിച്ച്‌ ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞിരുന്നു.