തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ എം സി കമറുദ്ദീന് പിന്നാലെ ഇബ്രാഹിംകുഞ്ഞും അറസ്റ്റിലായതോടെ നെഞ്ചിടിപ്പ് ഏറുന്നത് മുസ്ലീം ലീഗ് നേതാക്കളുടെ ; ഇബ്രാഹിംകുഞ്ഞിന്റേത് ലീഗുകാരെ പോലും അമ്പരപ്പിക്കുന്ന രാഷ്ട്രീയ വളർച്ച : പാലാരിവട്ടം പാലം അഴിമതി കേസിൽ വീണത് കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തൻ

സ്വന്തം ലേഖകൻ കൊച്ചി: എം സി കമറുദ്ദീന് പിന്നാലെ ഇബ്രാഹിംകുഞ്ഞും അറസ്റ്റിലായതോടെ പ്രതിസന്ധിയിലായത് മുസ്ലീം ലീഗ് നേതാക്കളാണ്. ഇവർക്ക് പിന്നാലെ കെ എം ഷാജിയാണ് അന്വേഷണ ഏജന്‍സികളുടെ അടുത്ത ഇരയെന്നും ലീഗ് നേതാക്കൾക്ക് വ്യക്തമായറിയാം. തദ്ദേശ തെഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞടുപ്പും പടിവാതില്‍ക്കല്‍ നില്‍ക്കെ ലീഗിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയും വലിയ പ്രതിസന്ധിയില്‍ പാര്‍ട്ടി എത്തിയിരിക്കുന്നത്. നേരത്തെ എം കെ മുനീറും നാലകത്ത് സൂപ്പിയും ഉൾപ്പടെയുള്ള ലീഗ് നേതാക്കള്‍ അഴിമതിയാരോപണങ്ങള്‍ നേരിട്ടിരുന്നു. എന്നാൽ ഇത്രയും ഗുരുതരമായ കേസ് ഒരു നേതാവിനെതിരെ ഉണ്ടാകുന്നത് ഇത് ആദ്യമായിട്ടും. […]

മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ കുരുക്ക് മുറുകുന്നു ; പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ടുള്ള അഴിമതികൾ നടത്തിയത് ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയെന്ന് ടി.ഒ സൂരജ്

സ്വന്തം ലേഖകൻ കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരായ കുരുക്ക് മുറുകുന്നു. അഴിമതികൾ നടത്തിയത് മുൻമന്ത്രിയുടെ അറിവോടെയെന്ന് പ്രതിയായ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ സൂരജ് മൊഴിയാവർത്തിച്ച് പറഞ്ഞു. . മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ മൊഴിയിൽ വ്യക്തത വരുത്തുന്നതിനായി വിജിലൻസ് സൂരജിനെ വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുത്തു. ഇതിലാണ് സൂരജ് തന്റെ നിലപാട് ആവർത്തിച്ചത്. കൊച്ചിയിലെ ഓഫീസിലാണ് പൊതുമരാമത്ത് മുൻസെക്രട്ടറിയായ ടി.ഒ സൂരജിനെ മൂന്നര മണിക്കൂറോളം ചോദ്യം ചെയ്തത്. എന്നാൽ പാലാരിവട്ടം മേൽപ്പാലവുമായി ബന്ധപ്പെട്ട ഉത്തരവുകൾ ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയെന്ന് സൂരജ് […]

മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് കോടികളുടെ കള്ളപ്പണം ചന്ദ്രികയുടെ അക്കൗണ്ട് വഴി വെളുപ്പിച്ചു ; വിജിലൻസ് നടപടി തുടങ്ങി

  കൊച്ചി : മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് മുസ്ലീം ലീഗ് ദിനപത്രമായ ചന്ദ്രികയുടെ അക്കൗണ്ട് വഴി പത്ത് കോടി രൂപയുടെ കളളപ്പണം വെളുപ്പിച്ചു. പരാതിയിൽ വിജിലൻസ് ഹർജിക്കാരന്റെ മൊഴി രേഖപ്പെടുത്തി. ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച കളമശേരി സ്വദേശി ഗീരീഷ് ബാബുവിന്റെ മൊഴിയാണ് വിജിലൻസ് രേഖപ്പടുത്തിയത്. ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള പാലാരിവട്ടം മേൽപ്പാലം അഴിമതി അന്വേഷണത്തിൽ ഇക്കാര്യവും ഉൾപ്പെടുത്തമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. 2016 നവംബർ 16ന് നോട്ട് നിരോധനം നടപ്പാക്കിയപ്പോഴാണ് ഇബ്രാഹിംകുഞ്ഞ് പത്ത് കോടി രൂപ വെളുപ്പിച്ചതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ഹർജി ഫയലിൽ സ്വീകരിച്ചതിനെത്തുടർന്ന് ഹൈക്കോടതി വിജിലൻസിനോട് വിശദീകരണം ആവശ്യപ്പെട്ടു. […]

എട്ടേകാൽ കോടി കരാറുകാരന് മുൻകൂർ നല്‌കി ; സർക്കാരിന്റെ സ്‌ട്രോങ് റൂമിൽ താമസം ഉറപ്പാക്കി ഇബ്രാംഹിം കുഞ്ഞ്

  സ്വന്തം ലേഖകൻ കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ കേസിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെയും അന്വേഷണം വേണമെന്ന് വിജിലൻസ് ഹൈക്കോടതിയിൽ പറഞ്ഞു. കരാറുകാരന് എട്ടേകാൽ കോടി മുൻകൂർ നൽകിയതിലാണ് അന്വേഷണം. ഇതുസംബന്ധിച്ച് സർക്കാരിന് വിജിലൻസ് കത്ത് നൽകി. പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടിയത്. മൊബിലൈസേഷൻ അഡ്വാൻസ് ആയി കരാറുകാർക്ക് അനുവദിച്ചതിൽ മന്ത്രിക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു. അഴിമതി നിരോധന നിയമത്തിലെ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണത്തിന് അനുമതി […]

മന്ത്രിപദമൊഴിഞ്ഞ ഇബ്രാഹിം കുഞ്ഞ് മൂന്നര വർഷത്തിനുള്ളിൽ ദുബായ്ക്ക് പോയത് 70 തവണ ; ദുബായിൽ ബിനാമി ഇടപാടുകളുണ്ടെന്ന് സംശയം ; യാത്രകളെ കുറിച്ച് അന്വേഷണം നടത്താനൊരുങ്ങി വിജിലൻസ്

സ്വന്തം ലേഖിക കൊച്ചി : പാലാരിവട്ടം പാലം നിർമാണ അഴിമതിക്കു പിന്നാലെ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ഗൾഫ് യാത്രകളെ കുറിച്ചും വിജിലൻസ് അന്വേഷിക്കുന്നു. ഇബ്രാഹിംകുഞ്ഞ് ചുമതലയൊഴിഞ്ഞ ശേഷം കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ 70 തവണയാണ് ഉംറ അനുഷ്ഠിക്കുന്നതിനുവേണ്ടി സൗദിക്ക് പോയിട്ടുള്ളത്. എന്നാൽ കൊച്ചിയിൽ നിന്നും സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ് ഉള്ളപ്പോൾ ഭൂരിഭാഗം യാത്രകളും ദുബായ് വഴിയാണ് പോയിട്ടുള്ളത്. ഇതോടെ ഇബ്രാഹിം കുഞ്ഞിന്റെ ദുബായ് യാത്രകളെ കുറിച്ച് അന്വേഷണം നടത്താനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്. 2016നു ശേഷമായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ വിവാദ ദുബായ് […]

പാലാരിവട്ടം പാലം അഴിമതി : കരാറുകാർക്ക് മുൻകൂർ പണം അനുവദിച്ച നോട്ടുഫയലുകൾ കാണാനില്ല ;അപ്രത്യക്ഷമായത് വി കെ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് വ്യക്തമാക്കുന്ന രേഖകൾ

സ്വന്തം ലേഖിക കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ പൊതുമരാമത്ത് വകുപ്പിൽ നിന്നും കാണാതായി. കരാറുകാർക്ക് മുൻകൂർ പണം അനുവദിക്കാൻ ശുപാർശ ചെയ്ത് വിവിധ വകുപ്പുകൾ മന്ത്രിയുടെ ഓഫീസിലേക്കയച്ച നോട്ട് ഫയലാണ് കാണാതായത്. കരാർ ഏറ്റെടുത്ത ആർഡിഎസ് കമ്പനിക്ക് പൊതുമരാമത്ത് വകുപ്പ് മുൻകൂറായി നൽകിയത് എട്ടേകാൽ കോടി രൂപയാണ്. പണം അനുവദിക്കാൻ ശുപാർശ ചെയ്ത് വിവിധ വകുപ്പുകൾ മന്ത്രിയുടെ ഓഫീസിലേക്ക് അയച്ച ഈ നോട്ട് ഫയൽ പരിഗണിച്ചാണ് പാലം കരാർ കമ്പനിക്ക് പണം അനുവദിക്കാൻ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് ഉത്തരവിട്ടത്. വിജിലൻസിന്റെ പരിശോധനയിലാണ് […]