തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ എം സി കമറുദ്ദീന് പിന്നാലെ ഇബ്രാഹിംകുഞ്ഞും അറസ്റ്റിലായതോടെ നെഞ്ചിടിപ്പ് ഏറുന്നത് മുസ്ലീം ലീഗ് നേതാക്കളുടെ ; ഇബ്രാഹിംകുഞ്ഞിന്റേത് ലീഗുകാരെ പോലും അമ്പരപ്പിക്കുന്ന രാഷ്ട്രീയ വളർച്ച : പാലാരിവട്ടം പാലം  അഴിമതി കേസിൽ വീണത് കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തൻ

തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ എം സി കമറുദ്ദീന് പിന്നാലെ ഇബ്രാഹിംകുഞ്ഞും അറസ്റ്റിലായതോടെ നെഞ്ചിടിപ്പ് ഏറുന്നത് മുസ്ലീം ലീഗ് നേതാക്കളുടെ ; ഇബ്രാഹിംകുഞ്ഞിന്റേത് ലീഗുകാരെ പോലും അമ്പരപ്പിക്കുന്ന രാഷ്ട്രീയ വളർച്ച : പാലാരിവട്ടം പാലം അഴിമതി കേസിൽ വീണത് കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തൻ

സ്വന്തം ലേഖകൻ

കൊച്ചി: എം സി കമറുദ്ദീന് പിന്നാലെ ഇബ്രാഹിംകുഞ്ഞും അറസ്റ്റിലായതോടെ പ്രതിസന്ധിയിലായത് മുസ്ലീം ലീഗ് നേതാക്കളാണ്. ഇവർക്ക് പിന്നാലെ കെ എം ഷാജിയാണ് അന്വേഷണ ഏജന്‍സികളുടെ അടുത്ത ഇരയെന്നും ലീഗ് നേതാക്കൾക്ക് വ്യക്തമായറിയാം.

തദ്ദേശ തെഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞടുപ്പും പടിവാതില്‍ക്കല്‍ നില്‍ക്കെ ലീഗിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയും വലിയ പ്രതിസന്ധിയില്‍ പാര്‍ട്ടി എത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ എം കെ മുനീറും നാലകത്ത് സൂപ്പിയും ഉൾപ്പടെയുള്ള ലീഗ് നേതാക്കള്‍ അഴിമതിയാരോപണങ്ങള്‍ നേരിട്ടിരുന്നു. എന്നാൽ ഇത്രയും ഗുരുതരമായ കേസ് ഒരു നേതാവിനെതിരെ ഉണ്ടാകുന്നത് ഇത് ആദ്യമായിട്ടും. തന്റെ വിശ്വസ്‌തരായ കമറൂദ്ദീനും ഇബ്രാഹിംകുഞ്ഞും അറസ്റ്റിലായത് കുഞ്ഞാലിക്കുട്ടിയെ ഏറെ അസ്വസ്ഥനിക്കുന്നുണ്ട്.

തുടര്‍ച്ചയായി കഴിഞ്ഞ നാല് തവണയും നിയമസഭയിലേക്ക് ഇബ്രാഹിം കുഞ്ഞല്ലാതെ മറ്റൊരു പേര് കൊച്ചി മേഖലയില്‍ നിന്ന് ലീഗ് പരിഗണിച്ചിട്ടേയില്ല എന്നത് പാര്‍ട്ടിയ്‌ക്കത്തെെ അദ്ദേഹത്തിന്റെ സ്വാധീനമാണ് വ്യക്തമാക്കുന്നത്.

2005ല്‍ രണ്ടാം വട്ടം ഐസ്ക്രീം കേസ് വിവാദമായപ്പോള്‍ ഗതികെട്ട് കുഞ്ഞാലിക്കുട്ടിക്ക് രാജി വയ്ക്കേണ്ടി വന്നപ്പോൾ അന്ന് ആ കസേരയിലിരിക്കാന്‍ കുഞ്ഞാലിക്കുട്ടി വിളിച്ചത് ആദ്യമായി നിയമസഭയിലെത്തിയ ഇബ്രാഹിം കുഞ്ഞിനെയാണ്.

2011ല്‍ ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയില്‍ എം കെ മുനീറിനെപ്പോലുളള പ്രമുഖരെ തഴഞ്ഞാണ് ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായത്. കുഞ്ഞാലിക്കുട്ടിയുടേയും പാണക്കാട് കുടുംബത്തിന്റേയും എല്ലാവിധ പിന്തുണയോടെയും കൂടിയാണ് രണ്ടാമതും ഇബ്രാഹിം കു‌ഞ്ഞ് മന്ത്രി കസേരയിലെത്തിയത്.

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റിന് പിന്നാലെതിരിഞ്ഞു നോക്കുമ്പോള്‍ രാഷ്ട്രീയമായി പരിക്ക് ലീഗിനാണ്. പക്ഷേ അഴിമതി നടന്നുവെന്ന് ആക്ഷേപിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ യു ഡി എഫ് ഭരിക്കുന്ന സമയത്തും. കെ.എം ഷാജിക്കെതിരെയുളള അന്വേഷണമാണ് തെരഞ്ഞെടുപ്പ് അടുക്കുന്തോറും യു ഡി എഫ് നേതാക്കളുടെ ചങ്കിടിപ്പ് കൂട്ടുന്നത്.