മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് കോടികളുടെ കള്ളപ്പണം ചന്ദ്രികയുടെ അക്കൗണ്ട് വഴി വെളുപ്പിച്ചു ; വിജിലൻസ് നടപടി തുടങ്ങി

മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് കോടികളുടെ കള്ളപ്പണം ചന്ദ്രികയുടെ അക്കൗണ്ട് വഴി വെളുപ്പിച്ചു ; വിജിലൻസ് നടപടി തുടങ്ങി

Spread the love

 

കൊച്ചി : മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് മുസ്ലീം ലീഗ് ദിനപത്രമായ ചന്ദ്രികയുടെ അക്കൗണ്ട് വഴി പത്ത് കോടി രൂപയുടെ കളളപ്പണം വെളുപ്പിച്ചു. പരാതിയിൽ വിജിലൻസ് ഹർജിക്കാരന്റെ മൊഴി രേഖപ്പെടുത്തി.

ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച കളമശേരി സ്വദേശി ഗീരീഷ് ബാബുവിന്റെ മൊഴിയാണ് വിജിലൻസ് രേഖപ്പടുത്തിയത്. ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള പാലാരിവട്ടം മേൽപ്പാലം അഴിമതി അന്വേഷണത്തിൽ ഇക്കാര്യവും ഉൾപ്പെടുത്തമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.

2016 നവംബർ 16ന് നോട്ട് നിരോധനം നടപ്പാക്കിയപ്പോഴാണ് ഇബ്രാഹിംകുഞ്ഞ് പത്ത് കോടി രൂപ വെളുപ്പിച്ചതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹർജി ഫയലിൽ സ്വീകരിച്ചതിനെത്തുടർന്ന് ഹൈക്കോടതി വിജിലൻസിനോട് വിശദീകരണം ആവശ്യപ്പെട്ടു. തുടർന്നാണ് വിജിലൻസ് എസ്.പി ശ്യാം കുമാർ ഹർജിക്കാരന്റെ മൊഴി രേഖപ്പെടുത്തിയത്.

പാലാരിവട്ടം പാലം ഉൾപ്പെടെ അഴിമതിയിൽ മുങ്ങിയ നിരവധി പദ്ധതികൾ മൂലം ഇബ്രാഹിംകുഞ്ഞ് കോടികൾ സമ്പാദിച്ചതിന്റെ തെളിവാണ് ഈ കള്ളപ്പണം വെളുപ്പിക്കലെന്നും ഗിരീഷ് ബാബു പറഞ്ഞു.
നവംബർ 15നാണ് ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കുക.