മന്ത്രിപദമൊഴിഞ്ഞ ഇബ്രാഹിം കുഞ്ഞ് മൂന്നര വർഷത്തിനുള്ളിൽ ദുബായ്ക്ക് പോയത് 70 തവണ ; ദുബായിൽ ബിനാമി ഇടപാടുകളുണ്ടെന്ന് സംശയം ; യാത്രകളെ കുറിച്ച് അന്വേഷണം നടത്താനൊരുങ്ങി വിജിലൻസ്

മന്ത്രിപദമൊഴിഞ്ഞ ഇബ്രാഹിം കുഞ്ഞ് മൂന്നര വർഷത്തിനുള്ളിൽ ദുബായ്ക്ക് പോയത് 70 തവണ ; ദുബായിൽ ബിനാമി ഇടപാടുകളുണ്ടെന്ന് സംശയം ; യാത്രകളെ കുറിച്ച് അന്വേഷണം നടത്താനൊരുങ്ങി വിജിലൻസ്

Spread the love

സ്വന്തം ലേഖിക

കൊച്ചി : പാലാരിവട്ടം പാലം നിർമാണ അഴിമതിക്കു പിന്നാലെ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ഗൾഫ് യാത്രകളെ കുറിച്ചും വിജിലൻസ് അന്വേഷിക്കുന്നു. ഇബ്രാഹിംകുഞ്ഞ് ചുമതലയൊഴിഞ്ഞ ശേഷം കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ 70 തവണയാണ് ഉംറ അനുഷ്ഠിക്കുന്നതിനുവേണ്ടി സൗദിക്ക് പോയിട്ടുള്ളത്.

എന്നാൽ കൊച്ചിയിൽ നിന്നും സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ് ഉള്ളപ്പോൾ ഭൂരിഭാഗം യാത്രകളും ദുബായ് വഴിയാണ് പോയിട്ടുള്ളത്. ഇതോടെ ഇബ്രാഹിം കുഞ്ഞിന്റെ ദുബായ് യാത്രകളെ കുറിച്ച് അന്വേഷണം നടത്താനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016നു ശേഷമായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ വിവാദ ദുബായ് യാത്രകൾ. ഉംറയ്ക്കായി സൗദിയിലേക്ക് തിരിച്ച ഇബ്രാഹിംകുഞ്ഞ് നിലവിൽ ദുബായിയിൽ ആണ്. തിരിച്ചെത്തിയ ശേഷം ഇതുസംബന്ധിച്ച് വിശദമായി ചോദ്യം ചെയ്യുമെന്ന് വിജിലൻസ് അറിയിച്ചു. ദുബായിൽ ഇബ്രാഹിംകുഞ്ഞിന് ബിനാമി ഇടപാടുകളുണ്ടോയെന്നും പരിശോധിക്കും.

പാലാരിവട്ടം പാലം അഴിമതിയിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേയും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. പാലം നിർമാണ കരാർ കമ്ബനികൾക്ക് മുൻ കൂറായി പണം നൽകിയത് മന്ത്രിയുടെ ശുപാർശയെ തുടർന്നാണെന്നാണ് സൂരജ് അന്വേഷണ സംഘത്തിനു മുമ്ബാകെ മൊഴി നൽകിയിരിക്കുന്നത്. അതേസമയം പാലാരിവട്ടം അഴിമതി നടന്ന 2012-14 കാലയളവിലെ ഇബ്രാഹിംകുഞ്ഞിന്റെ ഉറ്റബന്ധുക്കളുടെ സ്വത്തുവിവരങ്ങളും വിജിലൻസ് ഇപ്പോൾ അന്വേഷണം നടത്തി വരികയാണ്.

അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ വി.കെ. ഇബ്രാഹിം കുഞ്ഞിനോട് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു. പാലാരിവട്ടം പാലം അഴിമതിയിൽ ഇബ്രാഹിംകുഞ്ഞിന്റെ പേര് ഉൾപ്പെട്ടിരിക്കുന്നതിനാൽ തെരഞ്ഞെടുപ്പിൽ അത് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് വിട്ടു നിൽക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതേതുടർന്നാണ് ഇബ്രാഹിംകുഞ്ഞ് വിദേശത്തേക്കു പോയതെന്നും സൂചനയുണ്ട്. ലീഗ് മത്സരിക്കുന്ന മഞ്ചേശ്വരത്ത് പാർട്ടിയിലെ മറ്റു പ്രമുഖനേതാക്കളെല്ലാം പ്രചാരണരംഗത്ത് സജീവമായുണ്ട്.