ജോസ് കെ.മാണിയ്‌ക്കെതിരെ വ്യാജവാർത്ത അച്ചടിച്ച് പ്രസിദ്ധീകരിച്ചു ; പാലായിൽ കാപ്പനെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി

സ്വന്തം ലേഖകൻ കോട്ടയം : പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതായി കാണിച്ച് ഇടതുമുന്നണി പരാതി നൽകി. ഇടതുമുന്നണി സ്ഥാനാർത്ഥി ജോസ് കെ.മാണിക്കെതിരെ വ്യാജവാർത്ത അച്ചടിച്ച് പ്രസിദ്ധീകരിച്ചതിനെതിരെയാണ് ചീഫ് ഇലക്ഷൻ ഏജന്റ് പ്രൊഫ. ലോപ്പസ് മാത്യു മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷനർക്ക് പരാതി നൽകിയത്. യു.ഡി.എഫ് സ്ഥാനാർത്ഥിയുടേയും, ബന്ധപ്പെട്ടവരുടേയും ഈ നടപടി ജനപ്രാതിനിധ്യ നിയമം 123(4) പ്രകാരവും ഇൻഡ്യൻ പീനൽ കോഡ് 171(ജി) പ്രകാരവും കുറ്റകരവും മാതൃകാപെരുമാറ്റ ചട്ടത്തിന്റെ ലംഘനവുമാണ്. ഇറക്കുമതിയുമായി ബന്ധപ്പെട്ട ഒരു രേഖയും പരിശോധിക്കാതെ കയറ്റുമതി, ഇറക്കുമതി ലൈസൻസ് പോലുമില്ലാത്ത […]

വട്ടായിപ്പോയേ വട്ടായിപ്പോയേ എന്നൊരു പാട്ടുണ്ട്, അത് പ്രതിപക്ഷത്തെ ഉദ്ദേശിച്ചാണോയെന്ന് അറിയില്ല ; എൽ.ഡി.എഫ് യാതൊരു കോഴയും വാങ്ങിയിട്ടില്ല : രമേശ് ചെന്നിത്തലയെ പരിഹസിച്ച് എം.എം മണി

സ്വന്തം ലേഖകൻ തിരുവനന്തപുരം : തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ സംസ്ഥാന സർക്കാർ അദാനിയുമായുണ്ടാക്കിയ വൈദ്യുത കരാർ വിവാദത്തിന് മറുപടിയുമായി മന്ത്രി എം.എം മണി രംഗത്ത്. സർക്കാർ സ്വകാര്യ കമ്പനികളുമായി ഉണ്ടാക്കിയത് ഹ്വസ്വകാല വൈദ്യുതി കരാർ മാത്രമാണെന്നാണ് എം.എം. മണിയുടെ വാദം.ഈ വൈദ്യൂതി കരാർ കഴിഞ്ഞ സർക്കാരിനെക്കാൾ കുറഞ്ഞതാണെന്നും കണക്കുകളടക്കം മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എം.എം മണിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വട്ടായിപ്പോയേ, വട്ടായിപ്പോയേ…. ചെന്നിത്തല പൂഴിക്കടകനായി ഇറക്കിയത് ഏപ്രില്‍ മെയ് മാസങ്ങളിലെ അധിക ഉപഭോഗം നേരിടാന്‍ കെ.എസ്.ഇ.ബി. ഏര്‍പ്പെട്ട […]

ചവറയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ബാറിൽ വോട്ടർമാർക്ക് ടോക്കൻ നൽകി സൗജന്യ മദ്യവിതരണം ;വീഡിയോ ദൃശ്യങ്ങൾ യു.ഡി.എഫ് പുറത്ത് വിട്ടതോടെ വെട്ടിലായി എൽ.ഡി.എഫ് :വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ കൊല്ലം : ചവറയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ബാറിൽ നിന്നും വോട്ടർമാർക്ക് സൗജന്യ ടോക്കൺ വഴി മദ്യം നൽകി വിതരണം. ടോക്കൺ നൽകിയുള്ള മദ്യവിതരണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ യു ഡി എഫ് പുറത്തുവിട്ടു. ഇതോടെ ചവറ നിയോജക മണ്ഡലത്തിലെ എൽഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി വെട്ടിലായിരിക്കുകയാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ സുജിത് വിജയൻപിളളയുടെ ഉടമസ്ഥതയിലുളള ബാറുകളിൽ നിന്നും മാത്രം ലഭ്യമാകുന്ന ടോക്കണുകളാണ് വോട്ടർമാർക്കിടയിൽ കറങ്ങുന്നതെന്നാണ് യു ഡി എഫ് നേതാക്കൾ പറയുന്നത് . ടോക്കൺ വാങ്ങി മദ്യം വിതരണം ചെയ്യുന്ന ബാറിനകത്തെ ദൃശ്യങ്ങൾ പുറത്ത് […]

യു.ഡി.എഫിനൊപ്പം അടിയുറച്ചു നിന്നിരുന്ന പുതുപ്പള്ളി ഇങ്ങനെ മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല ; കോട്ട കൊത്തളങ്ങൾ തകർന്ന് വീഴുമെന്ന് ജെയ്ക് സി.തോമസ്

സ്വന്തം ലേഖകൻ കോട്ടയം : ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി മാറുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ജെയ്ക് സി.തോമസ്. നിയമസഭയിലും പുതുപ്പള്ളി മാറും, കോട്ട കൊത്തളങ്ങൾ തകർന്നുവീഴുക തന്നെ ചെയ്യുമെന്നും ജെയ്ക് സി.തോമസ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. ജെയ്ക് സി തോമസിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം എല്ലാ കാലത്തും യു ഡി എഫിനൊപ്പംഅടിയുറച്ചു നിന്നിരുന്ന പുതുപ്പള്ളി ഇങ്ങനെ മാറുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. അവകാശവാദങ്ങൾ ഉന്നയിച്ചപ്പോൾ അതിമോഹമെന്നു പറഞ്ഞു പുച്ഛിച്ചവർ ഒടുവിൽ ഈ ഫലം കണ്ടു ഞെട്ടി. മാറാത്തതായി ഒന്ന് മാത്രമേ ഉള്ളു. അത് മാറ്റമാണ്. നിയമസഭയിലും പുതുപ്പള്ളി മാറും. […]

കള്ളനും പെണ്ണുപിടിയനുമൊന്നുമല്ല ഞാൻ, സ്ഥാനാർത്ഥിയായി എന്നതിന്റെ പേരിൽ ഒരു മനുഷ്യനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ശരിയല്ല ; ഫെയ്‌സ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് ഫിറോസ് കുന്നംപറമ്പിൽ

സ്വന്തം ലേഖകൻ തവനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് രാഷ്ട്രീയ എതിരാളികൾ ചെയ്യുന്നതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഫിറോസ് കുന്നംപറമ്പിൽ. അപവാദങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെ ഉമ്മയും ഭാര്യയും വിളിച്ച് കരയുകയാണെന്നും ഫിറോസ് ഫെയ്‌സ്ബുക്ക് ലൈവിൽ പറഞ്ഞു. ഞാൻ കള്ളനാണ്, പെണ്ണുപിടിയനാണ് എന്ന രീതിയിൽ പ്രചരണം നടത്തുമ്പോൾ വ്യക്തിപരമായി എന്നെ ഇല്ലാതാക്കാനേ അവർക്ക് സാധിക്കൂ. അപവാദ പ്രചരണങ്ങൾ നടത്തുന്നതിലൂടെ തന്നെയും കുടുംബത്തെയും നശിപ്പിക്കാൻ അവർക്ക് പറ്റും. എന്നാൽ ഇതൊക്കെ തവനൂരിലെ ജനങ്ങൾ കാണുന്നുണ്ട്. ഒരു സ്ഥാനാർഥിയായി എന്നതിന്റെ പേരിൽ ഇത്രമാത്രം ഒരു മനുഷ്യനെ […]

38 രാഷ്ട്രീയകൊലപാതകങ്ങള്‍; പി എസ് സി കോപ്പിയടി വിവാദം; പിന്‍വാതില്‍ നിയമനങ്ങള്‍; സ്വന്തമായി ഒരു വന്‍കിട പദ്ധതിയുമില്ല; എല്ലാം ശരിയാക്കും എന്ന് പറഞ്ഞു ജനങ്ങളെ കബളിപ്പിച്ചു അധികാരത്തില്‍ വന്നു; യുഡിഎഫ് കാലത്തെ വികസനങ്ങളുടെ മറവില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പടിയിറങ്ങുന്ന പിണറായി സര്‍ക്കാര്‍; മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി; താരതമ്യ പഠനം പുറത്ത് വിട്ടു

സ്വന്തം ലേഖകന്‍ കോട്ടയം: പിണറായി വിജയന്റെ വെല്ലുവിളി ഏറ്റെടുത്ത് യുഡിഎഫ്. തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ വ്യക്തിഹത്യയും നുണപ്രചരണവും മാറ്റി നിര്‍ത്തി നാടിന്റെ വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യാന്‍ യുഡിഎഫും ബിജെപിയും തയ്യാറാകുമോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വെല്ലുവിളി. ഇതിനുള്ള മറുപടിയായി മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു എന്ന തലക്കെട്ടോടെ രണ്ട് സര്‍ക്കാരുകളെ തമ്മില്‍ താരതമ്യം ചെയ്ത് കണക്കുകള്‍ പുറത്ത് വിട്ടിരിക്കുകയാണ് യുഡിഎഫ്. ഉമ്മന്‍ചാണ്ടിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം; അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെയും അതിനു മുമ്പുള്ള യുഡിഎഫ് സര്‍ക്കാരിന്റെയും വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൃത്യമായ കണക്കുകളും […]

എവിടെ തിരിഞ്ഞാലും നീ താൻ…! പ്രചരണത്തിനായി ഇക്കുറി പണമൊഴുകുന്നത് സമൂഹമാധ്യമങ്ങൾ വഴി ; പരസ്യങ്ങൾക്കായി എൽ.ഡി.ഫ് ഫെയ്‌സ്ബുക്കിന് നൽകിയത് ലക്ഷങ്ങൾ ; കോൺഗ്രസ് ചെലവഴിച്ചത് 61,223 രൂപ

സ്വന്തം ലേഖകൻ തിരുവനന്തപുരം :പതിവ് പ്രചരണ രീതികളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ പ്രചരണത്തിനായി പണമൊഴുക്കുന്നത് സമൂഹമാധ്യങ്ങൾ വഴിയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ പതിനെട്ട് ലക്ഷത്തിലേറെ രൂപയാണ് പരസ്യത്തിനായി ഫേസ്ബുക്കിൽ പൊടിപൊടിച്ചത്. ഇതിൽ കൂടുതൽ പണം ഒഴുക്കിയത് എൽ.ഡി.എഫാണ്. എൽ ഡി എഫിന്റെ ഔദ്യോഗിക പേജായ എൽഡിഎഫ് കേരളയിലൂടെയാണ് ഉറപ്പാണ് എൽ.ഡി.എഫ് എന്ന പരസ്യം പുറത്ത് വിട്ടിരിക്കുന്നത്. ഈ വീഡിയോകൾ കൂടുതൽ പേരിലേക്ക് എത്തുന്നതിനായി 6.7 ലക്ഷമാണ് ഒരാഴ്ചയ്ക്കിടെ ഫേസ്ബുക്കിന് നൽകിയത്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ പതിനെട്ട് ലക്ഷമാണ് ഇക്കാലയളവിൽ ഫെയ്‌സ്ബുക്കിൽ […]

യൂദാസ് യേശുവിനെ ഒറ്റുകൊടുത്ത പോലെയാണ് സ്വർണ്ണക്കടത്തിൽ എൽ.ഡി.എഫ് കേരളത്തെ ഒറ്റുകൊടുത്തത്, യു.ഡി.എഫുകാർ കേരളത്തെ പോലും വിറ്റ് പണമുണ്ടാക്കി ; ആചാരസംരക്ഷണമാണ് ബി.ജെ.പിയുടെ അജണ്ട, അപമാനിച്ചാൽ കൈയ്യും കെട്ടി നോക്കില്ല : യു.ഡി.എഫിനും എൽ.ഡി.എഫിനുമെതിരെ വാളെടുത്ത് മോദി

സ്വന്തം ലേഖകൻ പാലക്കാട്: അഞ്ച് വർഷം ഒരു കൂട്ടരും അടുത്ത അഞ്ച് വർഷം മറ്റൊരു കൂട്ടരും കേരളത്തെ കൊള്ളയടിക്കുകയാണെന്നും ബംഗാളിൽ യു.ഡി.എഫും എൽ.ഡി.എഫും ഒറ്റക്കെട്ടാണെന്നും നരേന്ദ്ര മോദി. പാലക്കാട് എൻ.ഡി.എയുടെ പ്രചരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂദാസ് യേശുവിനെ ഒറ്റുകൊടുത്ത പോലെയാണ് സ്വർണക്കടത്തിൽ കേരളത്തെ എൽ.ഡി.എഫ് ഒറ്റുകൊടുത്തത്. യു.ഡി.എഫുകാർ സൂര്യരശ്മികളെ പോലും വിറ്റു പണമുണ്ടാക്കി. ഞങ്ങളുടെ പാർട്ടി സംസ്ഥാന അധ്യക്ഷനെ കേരള സർക്കാർ അറസ്റ്റ് ചെയ്തു ജയിലിലാക്കി. വിശ്വാസികളെ ആക്രമിച്ചപ്പോൾ മിണ്ടാതിരിക്കുകയാണ് യു.ഡി.എഫ് ചെയ്തത്. ഞങ്ങളുടെ പ്രചാരണ പത്രികയിൽ തന്നെ ആചാരസംരക്ഷണം മുഖ്യ അജണ്ടയാണ്. […]

കോൺഗ്രസിന്റെ ഹോർഡിങ്ങുകൾ എവിടെയെന്ന് രാഹുൽ ഗാന്ധി ചോദിച്ചപ്പോൾ നിസ്സഹായനായി മന്ദഹസിക്കാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ ; പി.ആർ വർക്കിന് വേണ്ടി 800 കോടിയാണ് ദരിദ്ര നാരായണന്മാരുടെ ഈ നാട്ടിൽ എൽ.ഡി.എഫ് മുടക്കിയത് : പ്രചരണത്തിനായി പരസ്യ ബോർഡുകൾ വയ്ക്കാൻ പോലും പണമില്ലാത്ത അവസ്ഥയാണ് കോൺഗ്രസിനുള്ളതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണത്തിനായി ഹോർഡിങ്ങുകൾ പോലും വെയ്ക്കാൻ പണമില്ലാത്ത അവസ്ഥയാണ് നിലവിൽ കോൺഗ്രസിനെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രചരണത്തിനെത്തിയ രാഹുൽ ഗാന്ധി സംസ്ഥാനത്ത് എത്തിയപ്പോൾ നമ്മുടെ ഹോർഡിങ്ങുകൾ (വലിയ പരസ്യ ബോർഡുകൾ) എവിടെയെന്ന് ചോദിച്ചു. എന്നാൽ മറുപടിയില്ലാതെ നിസ്സഹായനായി മന്ദഹസിക്കാൻ മാത്രമാണ് എനിക്ക് കഴിഞ്ഞത്. എനിക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് ചോദിച്ചപ്പോൾ രാഹുൽ ഗാന്ധി തലതാഴത്തുകയായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നിസ്സഹായ അവസ്ഥയും എനിക്കറിയാം. സഹായിക്കാൻ അദ്ദേഹത്തിന് സാധിക്കില്ല. ഇതാണ് ഞങ്ങളുടെ അവസ്ഥ. എങ്കിലും ഞങ്ങൾക്ക് ജനങ്ങളിൽ വിശ്വാസമുണ്ട് […]

ലീഗിന്റെ കരുത്തിൽ കോൺഗ്രസ് മലപ്പുറത്ത് തൂത്തുവാരും, മുന്നണിയ്ക്ക് തൃശൂരിൽ തിരിച്ചുവരവ് ഉണ്ടാകും : പാലക്കാട് മെട്രോമാന് കനത്ത തിരിച്ചടി ; 78 സീറ്റിൽ 41 സീറ്റും ഇടതിന്, കോൺഗ്രസിന് 36 സീറ്റും : നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേട്ടമുണ്ടാകുമെന്ന് മനോരമയുടെ രണ്ടാം ഘട്ട സർവ്വേ ഫലങ്ങൾ

സ്വന്തം ലേഖകൻ കൊച്ചി: ഇത്തവണത്തെ നിയസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലും മലപ്പുറത്തും പാലക്കാടും കോൺഗ്രസിന് നേട്ടമുണ്ടാകുമെന്ന് മനോരമ – വി.എം.ആർ പ്രീപോൾ സർവ്വേ ഫലങ്ങൾ. അതേസമയം തൃശൂരിൽ കോൺഗ്രസിന് തിരിച്ചു വരവ് ഉണ്ടാകുമെന്നും സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നു. രണ്ടാം ഘട്ടത്തിലെ പ്രവചന ഫലങ്ങൾ പുറത്ത് വരുമ്പോൾ ഇടതുപക്ഷത്തിന്ന് 41 സീറ്റാണ് മനോരമ പ്രവചിക്കുന്നത്. യുഡിഎഫിനാകട്ടെ 36 സീറ്റും. എൻഡിഎയ്ക്ക് മഞ്ചേശ്വരം ജയിക്കാമെന്നാണ് ഫലം. രണ്ടാം ഘട്ടത്തിൽ യുഡിഎഫിന് 32 സീറ്റിൽ ജയിക്കാനാകുമെന്നാണ് മനോരമയുടെ പ്രവചനം. എൽഡിഎഫിന് 14 സീറ്റും. ബിജെപിക്ക് രണ്ടാംഘട്ടത്തിൽ സീറ്റൊന്നുമില്ല. ഇതുവരെ 78 […]