വാളയാർ കേസ് ; നവംബർ അഞ്ചിന് യു. ഡി. എഫ് ഹർത്താൽ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി മരണപ്പെട്ട സംഭവത്തില്‍ കേരളമാകെ പ്രതിക്ഷേധം അലയടിക്കുകയാണ്. ഇതേത്തുടർന്ന് പ്രതിഷേധ സൂചകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്. നവംബര്‍ അഞ്ചിന് ( ചൊവ്വാഴ്ച) പാലക്കാട് ജില്ലയിലാവും യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുക. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം നേതൃത്വം എടുത്തത്. കഴിഞ്ഞ വര്‍ഷമാണ് വാളയാറില്‍ പതിനൊന്നും ഒന്‍പതും വയസുള്ള രണ്ട് സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂത്തകൂട്ടി ലൈംഗീകചൂഷണത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നുവെങ്കിലും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ […]

മഞ്ചേശ്വരത്ത് താൻ പ്രതീക്ഷിച്ചതിലും അധികം വോട്ട് ലഭിച്ചു; യുഡിഎഫ് സ്ഥാനാർത്ഥി എംസി കമറുദ്ദീൻ

  സ്വന്തം ലേഖിക കാസർകോട്: മഞ്ചേശ്വരത്ത് താൻ പ്രതീക്ഷിച്ചതിലും അധികം വോട്ട് നേടാൻ കഴിഞ്ഞെന്ന് യുഡിഎഫ് സ്ഥാനാർഥി എംസി കമറുദ്ദീൻ. പ്രധാന പഞ്ചായത്തുകളിൽ കൂടി വോട്ടെണ്ണിക്കഴിഞ്ഞാൽ ലീഡ് നില ഇനിയും ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി അനുഭാവികളുടെയും വോട്ട് തനിക്ക് ലഭിച്ചിരിക്കാമെന്നും താൻ പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ടാണ് ഇത്തവണ നേടിയതെന്നും എംസി കമറുദ്ദീൻ പറഞ്ഞു. മഞ്ചേശ്വരത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി എം സി ഖമറുദ്ദീൻ 6601 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. ബിജെപി സ്ഥാനാർഥി രവീഷ് താന്ത്രി കുൻഠാറാണ് രണ്ടാം സ്ഥാനത്തുള്ളത്. 21864 വോട്ടുകളാണ് […]

26 ന് ഇടുക്കിയിൽ ഹർത്താൽ

  സ്വന്തം ലേഖിക ഇടുക്കി : ഭൂമി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 26ന് ഇടുക്കി ജില്ലയിൽ യു.ഡി. എഫ് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ വൈകുന്നേരം വരെയാണ് ഹർത്താൽ. ഓഗസ്റ്റ് 22ന് ഇടുക്കി ജില്ലയിലേക്ക് മാത്രമായി 1964ലെ ഭൂപതിവ് ചട്ടത്തിൽ ഭേദഗതി വരുത്തി സർക്കാർ ഉത്തരവിറക്കിയത്. ഇത്പ്രകാരം ഇടുക്കിയിൽ പട്ടയ ഭൂമി എന്താവശ്യത്തിനാണോ നൽകിയത് അതിന് മാത്രമേ ഇനി ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. കൃഷിക്കായി നൽകിയ പട്ടയഭൂമിയിൽ വാണിജ്യ കെട്ടിടങ്ങളോ വ്യാപാര സ്ഥാപനങ്ങളോ തുടങ്ങാൻ സാധിക്കില്ല. […]

മലക്കംമറിഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥി ; ജോസഫിന്റെ പിന്തുണവേണം ; രണ്ടില ചിഹ്നം വേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും ജോസ് ടോം പുലിക്കുന്നേൽ

സ്വന്തം ലേഖിക കോട്ടയം: രണ്ടില ചിഹ്നം വേണ്ട എന്ന് പറഞ്ഞിട്ടില്ലെന്ന് പാലാ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേൽ. കെ.എം.മാണിയുടെ ചിഹ്നമായ രണ്ടില ആയിരിക്കണം ചിഹ്നം എന്നാണ് ആഗ്രഹിക്കുന്നതെന്നും ജോസ് ടോം പറഞ്ഞു. എന്നാൽ അതിനായി വിട്ടുവീഴ്ച ചെയ്യണമെന്ന് പറയാൻ തനിക്ക് അധികാരമില്ലെന്നും അദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പാർട്ടി ചിഹ്നം അനുവദിക്കുന്നത് സംബന്ധിച്ച് കേരള കോൺഗ്രസിൽ നിലനിൽക്കുന്ന തർക്കത്തിന്റെ സാഹചര്യത്തിലാണ് ജോസ് ടോമിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് വിജയത്തിന് പി.ജെ. ജോസഫിന്റെ പിന്തുണ ആവശ്യമാണ്. യുഡിഎഫിന്റെ മുതിർന്ന നേതാവാണ് അദേഹം. പി.ജെ. ജോസഫിനെ […]