വി കെ പ്രശാന്തിനെ നേരിടാന്‍ വീണയോ ജ്യോതിയോ?; വട്ടിയൂര്‍ക്കാവില്‍ പോരിനിറങ്ങുക വനിത തന്നെ; അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതും കാത്ത് അണികള്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വനിതാ പ്രാതിനിത്യം വേണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം കൂടി കണക്കിലെടുത്ത് ഒഴിച്ചിട്ടിരുന്ന ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ്. വനിത തന്നെയാകും വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്തിനെ നേരിടാന്‍ ഇറങ്ങുന്നത് എന്ന് ഉറപ്പാണെങ്കിലും നറുക്ക് വീഴുന്നത് ആര്‍ക്കാകും എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറി വീണ നായരും രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്ത് ശ്രദ്ധേയയാ ജ്യോതി വിജയകുമാറുമാണ് വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ സാധ്യതയുള്ളത്. അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറി വീണ നായര്‍ക്കാണോ […]

ധർമ്മടത്തെ യു.ഡി.എഫ് സസ്‌പെൻസ് ഇന്ന് അവസാനിക്കും..! അവസാന നിമിഷത്തിൽ പിണറായിക്കെതിരെ ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കാൻ യു.ഡി.എഫ് നീക്കം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ധർമ്മടത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള യു.ഡി.എഫ് സ്ഥാനാർത്ഥി ആരെന്ന സസ്‌പെൻസ് ഇന്ന് അവസാനിക്കും. അവസാന നിമിഷത്തിലും പിണറായിക്കെതിരെ കരുത്താനായെ എതിരാളിയെ മത്സരിപ്പിക്കാനുള്ള നീക്കമാണ് യു.ഡി.എഫിന്റെ അണിയറയിൽ പുരോഗമിക്കുന്നത്. നേമത്തെപ്പോലെ ധർമ്മടത്തും ശക്തനായ സ്ഥാനാർത്ഥി വേണമെന്ന് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ധർമ്മടത്ത് കെ സുധാകരൻ മത്സരിക്കണം എന്ന ചർച്ച ഉയർന്നുവന്നത്. ഇതുമായി ബന്ധപ്പെട്ട് സുധാകരനുമായി എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസാരിച്ചിരുന്നു. എന്നാൽ അന്തിമ തീരുമാനം ഇതുവരെ ആയില്ല. അതേസമയം സ്ഥാനാർത്ഥിയാകാൻ ആരെയും […]

ഞാന്‍ വെല്ലുവിളിക്കുന്നു..! തലമുണ്ഡനം ചെയ്തതിന്റെ മറ്റ് കാരണങ്ങള്‍ മുല്ലപ്പള്ളി വ്യക്തമാക്കണം ; സിപിഎമ്മുമായി ഞാന്‍ നടത്തിയ ഗൂഢാലോചനയും തെളിയിക്കണം : മുല്ലപ്പള്ളിയ്‌ക്കെതിരെ ലതികാ സുഭാഷ് രംഗത്ത്

സ്വന്തം ലേഖകന്‍ കോട്ടയം: കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും പൊട്ടിത്തെറി. മുല്ലപ്പള്ളിയ്‌ക്കെതിരെ വെല്ലുവിളിയുമായി ലതികാ സുഭാഷ്. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തത് സിപിഐഎമ്മുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണങ്ങള്‍ക്കുനേരെ പ്രതികരണവുമായി ലതിക സുഭാഷ് പരസ്യമായി രംഗത്ത് എത്തിയിരിക്കുകയാണ്. താന്‍ തല മുണ്ഡനം ചെയ്തത് മറ്റ് കാരണങ്ങള്‍ കൊണ്ടാണെന്ന് പറയുന്ന മുല്ലപ്പള്ളി ആ കാരണങ്ങള്‍ എന്താണെന്ന് വ്യക്തമാക്കണമെന്ന് ലതിക പറഞ്ഞു. സിപിഐഎമ്മുമായി ഞാന്‍ നടത്തിയ ഗൂഢാലോചന തെളിയിക്കാന്‍ കെപിസിസി അധ്യക്ഷനെ വെല്ലുവിളിക്കുകയാണെന്നും ലതിക സുഭാഷ് പറഞ്ഞു. താന്‍ കോട്ടയത്ത് പത്രസമ്മേളനം […]

വിമത ചരിത്രം ആവർത്തിച്ച് ഏറ്റുമാനൂർ : കരുത്തയായ ലതികാ സുഭാഷ് മത്സര രംഗത്തുള്ളത് അങ്കലാപ്പിലാക്കുന്നത് യു.ഡി.എഫിനെ ; മണ്ഡലത്തിലെ ലതികയുടെ വലിയ ബന്ധങ്ങളും കോൺഗ്രസിന് വെല്ലുവിളി

സ്വന്തം ലേഖകൻ കോട്ടയം: കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ലതികാ സുഭാഷ് എറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഏറ്റുമാനൂർ വീണ്ടും വിമത ചരിത്രം ആവർത്തിക്കുകയാണ്. 1987ൽ കോൺഗ്രസ് നേതാവ് ജോർജ് ജോസഫ് പൊടിപ്പാറ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച മണ്ഡലം കൂടിയാണ് ഏറ്റുമാനൂർ. 2,533 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. 1957, 1960 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചത് പൊടിപ്പാറയായിരുന്നു. ഇതിന് ശേഷമാണ് 1987 ൽ കോൺഗ്രസുമായി തെറ്റി ജോർജ്ജ് ജോസഫ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്. കഴിഞ്ഞ തവണയും ഏറ്റുമാനൂരിൽ യു.ഡി.എഫിന് വിമതനുണ്ടായിരുന്നു. കേരള കോൺഗ്രസ് […]

ലതികാ സുഭാഷുമായി ഇനി ചർച്ചയ്ക്ക് സാധ്യതയില്ല ;സ്വതന്ത്രയായി മത്സരിക്കുന്നതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസിന് അകത്തും പുറത്തും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയ ലതികാ സുഭാഷുമായി ഇനി ചർച്ചയ്ക്ക് സാധ്യതയില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. അതേസമയം ലതിക സ്വതന്ത്രയായി മത്സരിക്കുന്നതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. മുന്നണിയിൽ നിലനിൽക്കുന്ന തർക്കങ്ങൾ ഒഴിവാക്കാനാണ് ഏറ്റുമാനൂർ മണ്ഡലം കേരള കോൺഗ്രസിനു വിട്ടുകൊടുക്കേണ്ടി വന്നതെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം […]

പശുവിനെ വളർത്തി കിട്ടുന്ന വരുമാനം കൊണ്ട് മാത്രം കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകുന്ന അരിതാ ബാബു ; കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി ; 27ന്റെ ചെറുപ്പവുമായി കായംകുളത്തിന്റെ മണ്ണിൽ 

സ്വന്തം ലേഖകൻ കോട്ടയം : “ഒരു വശത്ത് പശുവിനെ വളർത്തി മാത്രം കിട്ടുന്ന വരുമാനം കൊണ്ട് കുടുംബത്തെ മുന്നോട്ട് കൊണ്ടുപ്പോകുന്ന അരിതാ ബാബുമാരെ കൈപിടിച്ചുയർത്തുന്ന വലത്‌ മുന്നണി, മറുഭാഗത്ത് പി.വി അൻവറിനെ പോലുള്ള മുതലാളിമാരെ ‘ഇടത് സ്വതന്ത്രർ’ എന്ന പ്രത്യേക ടാഗോടെ ജനങ്ങൾക്ക് മുന്നിലേക്ക് കെട്ടിയിറക്കുന്ന ഇടതുപക്ഷ മുന്നണി. ഏത് പക്ഷത്തിനൊപ്പം ചേരണം എന്നത് നിങ്ങളുടെ ചോയ്സാണ്. കായംകുളത്തിന് ഇരുപത്തേഴിന്റെ ചെറുപ്പവുമായി അരിതാ ബാബു..” സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം വലത്‌പക്ഷ ചായ്‌വുള്ള സോഷ്യൽ മീഡിയ പേജുകളിൽ നിറയുന്ന വരികളാണിവ. കായംകുളത്തെ യു ഡി എഫ് […]

ഉമ്മൻ ചാണ്ടി ആയാലും ചാണ്ടി ഉമ്മൻ ആയാലും ഇടതുപക്ഷത്തിന് എതിരാളി ഒരുപോലെ ; പുതുപ്പള്ളിയിൽ ഇടതിന് വിജയം സുനിശ്ചിതമെന്ന് ജെയ്ക്

സ്വന്തം  ലേഖകൻ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ആരായാലും ഇടതുപക്ഷത്തിന് ഒരുപോലെ ആയിരിക്കുമെന്ന് ജെയ്ക്.സി. തോമസ്.എതിർ സ്ഥാനാർത്ഥി ആരായാലും ഇടതുപക്ഷം അവരെ സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് ഇടതു സ്ഥാനാർഥി ജെയ്ക് സി.തോമസ്. വ്യക്തമാക്കി. ഉമ്മൻ ചാണ്ടി ആയാലും ചാണ്ടി ഉമ്മനായാലും ഇടതുപക്ഷത്തിന് എതിരാളി ഒരുപോലെ ആയിരിക്കുമെന്നും പാർട്ടിയുടെ പ്രചാരണ രീതികൾ എതിർ സ്ഥാനാർഥിയെ നോക്കിയല്ല തീരുമാനിക്കുന്നതെന്നും ജെയ്ക് പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിൽ ഇടത് വിജയം സുനിശ്ചിതമാണെന്നും ജെയ്ക് വ്യക്തമാക്കി. അതേ സമയം നേമത്ത് മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ […]

വളരും തോറും പിളരും, പിളരും തോറും വളരുമെന്ന മാണി സിദ്ധാന്തം യാഥാർത്ഥ്യമായി; പിളർന്ന് രണ്ട് മുന്നണികളിലുമായി ചേക്കേറിയ ജോസിനും ജോസഫിനും സീറ്റുകൾ വർദ്ധിച്ചു : കടുത്തുരുത്തിയിലും ചങ്ങനാശേരിയിലുമുൾപ്പടെ നാലിടങ്ങളിൽ ജോസും ജോസഫും നേർക്കുനേർ ഏറ്റുമുട്ടും

സ്വന്തം ലേഖകൻ കോട്ടയം : വളരും തോറും പിളരും തോറും വളരുമെന്ന കേരളാ കോൺഗ്രസിന്റെ ആപ്തവാക്യം തുണച്ചു. ഓരോ പിളർപ്പിനെയും വളർച്ചയിലേക്കുള്ള ചവിട്ടുപടിയായി വ്യാഖ്യാനിച്ച കേരളാ കോൺഗ്രസിന് ജോസ്, ജോസഫ് വേർപിരിയലും നേട്ടമായി മാറിയപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വർദ്ധിക്കുകയും ചെയ്തു. രണ്ടായി പിളർന്ന് ഇരുമുന്നണികളിലും ചേക്കേറിയപ്പോൾ ഇരുവർക്കും ലഭിച്ചത് 23 സീറ്റുകളാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 15 സീറ്റിലാണ് കേരളാ കോൺഗ്രസ് മത്സരിച്ചത്. ജോസ് കെ. മാണിക്ക് 13 സീറ്റാണ് എൽ.ഡി.എഫ്. നൽകിയിരിക്കുന്നത്. യു.ഡി.എഫിൽ ഉറച്ചുനിന്ന പി.ജെ. ജോസഫ് പക്ഷത്തിന് ലഭിച്ചതാകട്ടെ 10 […]

പുതുപ്പള്ളിയിൽ കോൺഗ്രസ് – ബിജെപി പ്രവർത്തകർ സിപിഎമ്മിലേക്ക് ; പാർട്ടിയിലേക്കെത്തിയത് പതിറ്റാണ്ടുകളായി കോൺഗ്രസിനും ബി.ജെ.പിയ്ക്കും ഒപ്പം നിന്ന് പ്രവർത്തിച്ചവർ

തേർഡ് ഐ ബ്യൂറോ പുതുപ്പള്ളി : പതിറ്റാണ്ടുകളായുള്ള കോൺഗ്രസ്-ബിജെപി രാഷ്ട്രീയം ഉപേക്ഷിച്ച് സിപിഐഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചവർക്ക് സ്വീകരണം നൽകി.പ്രവർത്തകരെ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജെയ്ക്ക് സി തോമസ് രക്തഹാരമണിയിച്ച് സ്വീകരിച്ചു. പരിയാരം വാർഡ് പ്രസിഡന്റും ,നാല് പതിറ്റാണ്ടായി കോൺഗ്രസ്സ് പ്രവർത്തകനുമായ ജേക്കബ് ജോസഫ്, കൊണ്‌ഗ്രെസ്സ് പ്രവർത്തകരായ ജോസിന തോമസ് ,വിനോദ് ,ജെറാർഡ് ,ജെയിംസ് മൂന്ന് പതിറ്റാണ്ടായി ബിജെപിയുടെ പ്രവർത്തകനും ബിഎംഎസ് ഭാരവാഹിയുമായ രാജപ്പൻ നായർ, പട്ടികജാതി മോർച്ച മണ്ഡലം ഭാരവാഹി സുരേഷ് ബാബു എന്നിവരാണ് കോൺഗ്രസ് ബിജെപി സംഘടനകളുടെ രാഷ്ട്രീയം ഉപേക്ഷിച്ച് […]

ഏറ്റുമാനൂരിലെ പ്രിന്‍സ് ലൂക്കോസിന്റെ സ്ഥാനാര്‍ത്ഥിത്വം; എതിര്‍പ്പുമായി യൂത്ത് ഫ്രണ്ടും കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസും; ജോസ് കെ മാണിക്കൊപ്പം പോയവര്‍ക്കെല്ലാം വാരിക്കോരി സീറ്റ് നല്‍കി എല്‍ഡിഎഫ്; ജോസിനെ തള്ളിപ്പറഞ്ഞ സജി മഞ്ഞക്കടമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സീറ്റില്ല; കേരളാ കോണ്‍ഗ്രസ് ജോസഫില്‍ പൊട്ടിത്തെറി; തെരഞ്ഞെടുപ്പ് കാലത്തെ ഉള്‍പ്പാര്‍ട്ടി ലഹളകള്‍

സ്വന്തം ലേഖകന്‍ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് മോഹിച്ച് ജോസ് കെ മാണിയെ തള്ളിപ്പറഞ്ഞ് ജോസഫിനൊപ്പം കൂടിയ പന്ത്രണ്ടിലധികം നേതാക്കള്‍ക്ക് നിരാശ. പിജെ ജോസഫും മോന്‍സ് ജോസഫും തോമസ് ഉണ്ണിയാടനും ഫ്രാന്‍സിസ് ജോര്‍ജും മാത്രമാണ് നിലവില്‍ സീറ്റ് ഉറപ്പിച്ചിരിക്കുന്നത്. ഏറ്റുമാനൂരില്‍ പ്രിന്‍സ് ലൂക്കോസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ത്ത് യൂത്ത് ഫ്രണ്ടും കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസും രംഗത്തെത്തി. സീനിയര്‍ നേതാവും കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന് സ്ഥാനാര്‍ത്ഥിത്വം നല്‍കണമെന്നാണ് ആവശ്യം. എല്‍ഡിഎഫില്‍ ചങ്ങനാശേരി സീറ്റ് ലഭിക്കാതിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ. കെ.സി. ജോസഫ് […]