എവിടെ തിരിഞ്ഞാലും നീ താൻ…! പ്രചരണത്തിനായി ഇക്കുറി പണമൊഴുകുന്നത് സമൂഹമാധ്യമങ്ങൾ വഴി ; പരസ്യങ്ങൾക്കായി എൽ.ഡി.ഫ് ഫെയ്‌സ്ബുക്കിന് നൽകിയത് ലക്ഷങ്ങൾ ; കോൺഗ്രസ് ചെലവഴിച്ചത് 61,223 രൂപ

എവിടെ തിരിഞ്ഞാലും നീ താൻ…! പ്രചരണത്തിനായി ഇക്കുറി പണമൊഴുകുന്നത് സമൂഹമാധ്യമങ്ങൾ വഴി ; പരസ്യങ്ങൾക്കായി എൽ.ഡി.ഫ് ഫെയ്‌സ്ബുക്കിന് നൽകിയത് ലക്ഷങ്ങൾ ; കോൺഗ്രസ് ചെലവഴിച്ചത് 61,223 രൂപ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം :പതിവ് പ്രചരണ രീതികളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ പ്രചരണത്തിനായി പണമൊഴുക്കുന്നത് സമൂഹമാധ്യങ്ങൾ വഴിയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ പതിനെട്ട് ലക്ഷത്തിലേറെ രൂപയാണ് പരസ്യത്തിനായി ഫേസ്ബുക്കിൽ പൊടിപൊടിച്ചത്.

ഇതിൽ കൂടുതൽ പണം ഒഴുക്കിയത് എൽ.ഡി.എഫാണ്. എൽ ഡി എഫിന്റെ ഔദ്യോഗിക പേജായ എൽഡിഎഫ് കേരളയിലൂടെയാണ് ഉറപ്പാണ് എൽ.ഡി.എഫ് എന്ന പരസ്യം പുറത്ത് വിട്ടിരിക്കുന്നത്. ഈ വീഡിയോകൾ കൂടുതൽ പേരിലേക്ക് എത്തുന്നതിനായി 6.7 ലക്ഷമാണ് ഒരാഴ്ചയ്ക്കിടെ ഫേസ്ബുക്കിന് നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ പതിനെട്ട് ലക്ഷമാണ് ഇക്കാലയളവിൽ ഫെയ്‌സ്ബുക്കിൽ ചെലവഴിച്ചത്. ഫെയ്‌സ്ബുക് ആഡ് ലൈബ്രറിയിലാണ് ഈ കണക്കുള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ പരസ്യങ്ങൾക്കായി ‘എൽഡിഎഫ് കേരള’ പേജ് 9.34 ലക്ഷം ചിലവഴിച്ചപ്പോൾ കോൺഗ്രസ് കേവലം 61,223 രൂപയുടെ പരസ്യം മാത്രമാണ് നൽകിയിട്ടുള്ളത്.

കഴിഞ്ഞ ഒരു മാസത്തിനിടെ കേരളത്തിൽ നിന്നും മുപ്പത് ലക്ഷത്തിന്റെ വരുമാനമാണ് വിവിധ സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള സന്ദേശങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് സ്വന്തമാക്കിയത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ മുൻപന്തിയിൽ നിൽക്കുന്നത് ബംഗാളാണ്, 2.2 കോടി രൂപയാണ് ഫെയ്‌സ്ബുക്ക് ബംഗാളിൽ നിന്നും സ്വന്തമാക്കിയത്.