സംസ്ഥാനത്ത് ഇന്ന് നാല് ട്രെയിനുകൾ റദ്ദാക്കി..!! ഈ ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപ്പണികൾ മൂലം ഇന്ന് നാലു ട്രെയിനുകൾ റദ്ദാക്കി. ലോകമാന്യ തിലക്- കൊച്ചുവേളി ഗരീബ് രഥ്, നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ്, അമൃത എക്സ്പ്രസ്, ഷൊർണൂർ-നിലമ്പൂർ, നിലമ്പൂർ-ഷൊർണൂർ എക്സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്. കണ്ണൂർ- എറണാകുളം ഇന്റർസിറ്റി തൃശൂർ വരെ മാത്രമാകും സർവീസ് നടത്തുക. ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ടാണ് ട്രെയിൻ റദ്ദാക്കിയത്. ഈ ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും ശബരി എക്സ്പ്രസ്, കേരള എക്സ്പ്രസ്, കന്യാകുമാരി ബെംഗളുരു എക്സ്പ്രസ്, തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി, തിരുവനന്തപുരം ചെന്നൈ മെയിൽ, […]

പാളത്തിൽ അറ്റകുറ്റപ്പണി..! സംസ്ഥാനത്ത് ട്രെയിൻ സർവീസുകളിൽ നാളെ മാറ്റം..! ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകൾ റദ്ദാക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കറുകുറ്റിക്കും ചാലക്കുടിക്കും ഇടയില്‍ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനെ തുടർന്ന് സംസ്ഥാനത്ത് ട്രെയിൻ സർവീസുകളിൽ നാളെ മാറ്റം. നാളെ രാവിലെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട ജനശതാബ്ദി എക്സ്പ്രസ് റദ്ദാക്കി. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. രപ്തി സാഗർ എക്സ്പ്രസ് പാലക്കാട് ജംഗ്ഷനും എറണാകുളം ജംഗ്ഷനും ഇടയിൽ ഭാഗികമായി റദ്ദാക്കുമെന്നും റെയില്‍വേ അറിയിച്ചു.

ക്രിസ്‌മസ്‌, പുതുവത്സര ആഘോഷ കാലത്തെ തിരക്ക് ; കൂടുതൽ ട്രെയിൻ അനുവദിക്കണമെന്ന് കേരളം; റെയിൽവേ ബോർഡ്‌ ചെയർമാന് കത്തുമായി മന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം :ക്രിസ്‌മസ്‌, പുതുവത്സര ആഘോഷ കാലത്തെ തിരക്കൊഴിവാക്കാൻ കൂടുതൽ ട്രെയിൻ അനുവദിക്കണമെന്ന ആവശ്യവുമായി കേരളം. കൂടുതൽ സർവീസുകൾ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ റെയിൽവേ ചുമതലയുള്ള മന്ത്രി വി.അബ്‌ദുറഹിമാൻ റെയിൽവേ ബോർഡ്‌ ചെയർമാൻ വി.കെ.ത്രിപാഠിയ്‌ക്ക്‌ കത്തയച്ചു. നിലവിലെ ട്രെയിനുകളിൽ കോച്ച്‌ വർധിപ്പിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട് . കേരളത്തിന് കൂടുതൽ ട്രെയിനുകൾ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ എംപി വി.ശിവദാസനും റെയിൽവേ മന്ത്രിയ്ക്ക് കത്ത് നൽകിയിരുന്നു. ദില്ലി, ബെംഗളൂരു, മുംബൈ, ചെന്നൈ, കൊൽക്കത്ത നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് ആവശ്യമായ ട്രെയിനുകൾ ഇല്ലെന്നും വിമാനയാത്രക്കൂലി കുത്തനെ […]

ലോക് ഡൗണിൽ മാവേലി ഉൾപ്പടെ പുറത്തിറങ്ങും….! സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ കൂടുതൽ ട്രെയിൻ സർവീസുകൾ ; സർവീസുകൾ പുനരാരംഭിക്കുന്ന ട്രെയിനുകൾ ഇവയൊക്കെ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ നീക്കവുമായി റെയിൽവെ മന്ത്രാലയം. അടുത്തയാഴ്ച മുതൽ കേരളമുൾപ്പെടെ ചില സംസ്ഥാനങ്ങളിൽ ഏതാനും പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. എന്നാൽ പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തില്ല. മൂന്ന് പ്രത്യേക ട്രെയിനുകളുടെയും സർവീസ് ജൂൺ 15ന് പുനരാരംഭിച്ചേക്കും. റിസർവ് ചെയ്തുള്ള യാത്ര മാത്രമേ അനുവദിക്കൂ. കൂടാതെ ജനറൽ കോച്ചുകളുണ്ടാവില്ല. ശനിയാഴ്ചയോടെ റിസർവഷേൻ തുടങ്ങും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാവും. തമിഴ്‌നാട്ടിലും ജൂൺ 15ന് മൂന്നു വണ്ടികൾ […]

സംസ്ഥാനത്ത് ഇന്ന് മുതൽ ട്രെയിൻ സർവീസ് പുനരാരംഭിച്ചു ; അറിയാം സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയം, നിർത്തുന്ന സ്റ്റോപ്പുകൾ ഇവയെല്ലാം

സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കേരളത്തിൽ നിർത്തിവച്ച ട്രെയിൻ സർവീസുകൾ ഇന്നുമുതൽ വീണ്ടും ആരംഭിച്ചു. സർവീസുകൾ പുനരാരംഭിച്ചതോടെ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുളള ജനശതാബ്ദി സ്പെഷ്യലാണ് (02076) പ്രതിദിന യാത്രക്കായി തുടക്കമിട്ട ആദ്യ തീവണ്ടി. കണ്ണൂരിൽ നിന്നും പുറപ്പെടേണ്ട ട്രെയിനാണ് കോഴിക്കോട് നിന്നും ഇന്ന് യാത്ര ആരംഭിച്ചത്. സർവീസ് കണ്ണൂരിൽ നിന്നും ആരംഭിക്കുന്നതിനായി സർവീസ് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ എല്ലാം ചെയ്തിരുന്നുവെങ്കിലും യാത്രക്കാരുടെ പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് സഹകരിക്കാത്തതിനെ തുടർന്നാണ് കണ്ണൂരിൽ നിന്നുളള യാത്ര കോഴിക്കോട് നിന്ന് […]

ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് ആഴ്ചയില്‍ മൂന്ന് ട്രെയിന്‍ സര്‍വീസുകള്‍ ; സംസ്ഥാനത്ത് ഒന്‍പത് സ്റ്റോപ്പുകള്‍ മാത്രം : ബുധനാഴ്ച മുതല്‍ ആരംഭിക്കുന്ന ട്രെയിന്‍ സര്‍വീസുകള്‍ ഇവയൊക്കെ

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസുകള്‍ ബുധനാഴ്ച മുതല്‍ പുനരാരംഭിക്കും. ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് ആഴ്ചയില്‍ മൂന്ന് ട്രെയിന്‍ സര്‍വീസ് വീതം നടത്താന്‍ തീരുമാനമായി. ചൊവ്വാഴ്ചയും ഞായറാഴ്ചയും സര്‍വീസ് ഉണ്ടാകും. ചൊവ്വ, വ്യാഴം, വെളളി ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്ന് തിരിച്ചും സര്‍വീസ് നടത്തും. ആലപ്പുഴ വഴിയുളള ട്രെയിനിന് കേരളത്തില്‍ ഒന്‍പത് സ്റ്റോപ്പുകള്‍ ഉണ്ടാകും. തിങ്കളാഴ്ച വൈകുന്നേരം നാലിനാണ് ബുക്കിംഗ് തുടങ്ങുക. അതേസമയം ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളികള്‍ക്കായുളള ശ്രമിക് ട്രെയിന്‍ പതിനഞ്ചിനായിരിക്കും പുറപ്പെടുക. എന്നാല്‍ കേരളത്തില്‍ എവിടേക്കാണ് […]

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; എറണാകുളം രാമേശ്വരം സ്‌പെഷ്യൽ ട്രെയിൻ ഈ മാസം ഒൻപത് മുതൽ ഓടിതുടങ്ങും

  സ്വന്തം ലേഖിക കൊച്ചി: എറണാകുളം- രാമേശ്വരം സ്പെഷ്യൽ ട്രെയിൻ ഈ മാസം ഒൻപത് മുതൽ ഓടിതുടങ്ങും. ഫെബ്രുവരി 27 വരെയാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുന്നത്. പ്രശസ്തമായ പാമ്പൻ പാലം, രാമേശ്വരം ക്ഷേത്രം, ധനുഷ്‌കോടി, എപിജെ അബ്ദുൽ കലാം സ്മാരകം എന്നിവ സന്ദർശിക്കാനുള്ള അവസരം ഒരുക്കുന്ന തരത്തിലാണ് ഈ ട്രെയിൻ സർവീസ്. ഒൻപതിന് രാത്രി ഏഴ് മണിക്ക് എറണാകുളത്ത് നിന്ന് യാത്ര പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 7.30ന് രാമേശ്വരത്ത് എത്തിച്ചേരും. ഈ ട്രെയിൻ സർവീസ് പഴനി, മധുര മീനാക്ഷി ക്ഷേത്രം, ഏർവാടി […]

ജമ്മു കാശ്മീരിൽ നിർത്തി വച്ചിരുന്ന ട്രെയിൻ ഗതാഗതം ഇന്ന് മുതൽ പുനരാരംഭിക്കും

  സ്വന്തം ലേഖകൻ കാശ്മീർ: കശ്മീരിലെ നിർത്തിവെച്ച ട്രെയിൻ ഗതാഗതം ഇന്ന് മുതൽ പുനരാരംഭിക്കും. ശ്രീനഗർ – ബരാമുള്ള റൂട്ടിലെ സർവീസുകളാവും ആദ്യം പുനരാരംഭിക്കുക. കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ 370 ാം അനുച്ഛേദം റദ്ദാക്കുന്നതിനു മുമ്പാണ് സംസ്ഥാനത്തെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്. നോർത്തേൺ റെയിൽവെ ഡിവിഷണൽ മാനേജർ കഴിഞ്ഞ ദിവസം ബരാമുള്ളയിലേക്ക് ട്രെയിനിൽ യാത്രചെയ്ത് സുരക്ഷ വിലയിരുത്തിയിരുന്നു. വാർത്താ വിനിമയ സംവിധാനങ്ങൾ വിച്ഛേദിച്ച സർക്കാർ താഴ്വരയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തകരെയും കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. സ്ഥിതിഗതികൾ മെച്ചപ്പെട്ട സാഹചര്യത്തിൽ ട്രെയിൻ സർവീസ് […]