play-sharp-fill

തെരഞ്ഞെടുപ്പിന് മുൻപ് രണ്ട് മാസത്തെ ക്ഷേമ പെൻഷനുകൾ നൽകും ; വോട്ട് പിടിക്കാൻ പെൻഷനും ശമ്പളവും നൽകാൻ മാത്രം കടമെടുക്കുന്നത് 4000 കോടി ; ഈ മാസം മാത്രം കടമെടുത്തത് 8000 കോടി ; വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളം നടന്നടുക്കുമ്പോൾ താളം തെറ്റുന്നത് സർക്കാരിന്റെ വികസന പദ്ധതികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് മാസത്തെ ക്ഷേമ പെൻഷനും പരിഷ്‌കരിച്ച ശമ്പശളവും നൽകാനാണ് സർക്കാർ തീരുമാനം. ഇതിന് വേണ്ടി മാത്രം 4,000 കോടി രൂപ കൂടി കടമെടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഭരണ തുടർച്ചയ്ക്ക് വേണ്ടിയുള്ള കടമെടുപ്പാണ് ഇത്. അതുകൊണ്ട് തന്നെ ഇനി അധികാരത്തിൽ വരുന്ന സർക്കാരിന്റെ ഏക ജോലി കടം തിരിച്ചടയ്ക്കൽ മാത്രമാകും. ഈ മാസം മാത്രം കടമെടുത്തിരിക്കുന്നത് എണ്ണായിരം കോടിയാണ്. വോട്ടു ലക്ഷ്യമിട്ട് ഈ മാസത്തെയും അടുത്ത മാസത്തെയും ക്ഷേമ പെൻഷൻ അടുത്ത മാസം 5 നു മുൻപ് ഒരുമിച്ചു […]

പിണറായി വിജയൻ തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രി ; തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെ മന്ത്രി തോമസ് ഐസക്

സ്വന്തം ലേഖകൻ തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എൽ.ഡി.എഫ് തന്നെ അധികാരത്തിൽ വരുമെന്ന് ധനമന്ത്രി തോമസ് ഐസക്. പിണറായി വിജയൻ തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രിയാവുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നാണ് ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്. എന്നാൽ ആരൊക്കെയാണ് ടീമിലുണ്ടാകുക എന്ന് പറയുന്ന പതിവൊന്നും ഞങ്ങളുടെ പാർട്ടിയിലില്ല. പാർട്ടി അത് തീരുമാനമെടുക്കും. ഇപ്പോ ഉള്ളവർ മാത്രമാണ് കഴിവുള്ളവർ എന്നൊക്കെ പറയാൻ പറ്റില്ല. കഴിവുള്ള ആൾക്കാർ ഇനിയും ഒരുപാട് ഉണ്ടെന്നും തോമസ് ഐസക് പറഞ്ഞു. കേരളത്തിലെ അടുത്ത സർക്കാരിന്റെ ക്യാപ്റ്റൻ പിണറായി വിജയൻ തന്നെയായിരിക്കും. […]

ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും ചേര്‍ത്ത് പിടിച്ച ബജറ്റ്; വയോജനങ്ങള്‍ക്ക് മരുന്ന് ഇനി മുറ്റത്തെത്തും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ചേര്‍ത്ത് പിടിച്ച ബജറ്റാണിതെന്ന് നിസ്സംശയം പറയാം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി, അവരുടെ ഉന്നമനത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചാണ് പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് പൂര്‍ത്തിയാക്കിയത്. വയോജനങ്ങള്‍ക്ക് മരുന്ന് വീട്ടിലെത്തിച്ച് നല്‍കാന്‍ കാരുണ്യ @ ഹോം പദ്ധതി നടപ്പാക്കും. മരുന്നുകള്‍ക്ക് ഒരുശതമാനം അധിക ഇളവും നല്‍കും. സംസ്ഥാനത്ത് ഉടനീളം 5000 വയോ ക്ലബുകള്‍ ആരംഭിക്കും. പ്രായമായവര്‍ക്ക് സ്വയം തൊഴിലിന് പ്രത്യേക പദ്ധതിയും ആവിഷ്‌കരിക്കും. ഭിന്നശേഷിക്കാര്‍ക്കായി സംസ്ഥാനത്ത് കൂടുതല്‍ ബഡ്സ് സ്‌കൂളുകള്‍ തുടങ്ങും. ഭിന്നശേഷിക്കാര്‍ അധികമായി ഉള്‍പ്പെടുന്ന വഴിയോര […]

പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ ; ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാൻ സാധ്യത : പ്രതീക്ഷയോടെ കേരളം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇടത് സർക്കാരിന്റെ അവസാന ബജറ്റ് നാളെ. കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടയിലാണ് ധനമന്ത്രി തോമസ് ഐസക് നാളെ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ ക്ഷേമ പദ്ധതികൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. ഒപ്പം വനിതകളുടെ ക്ഷേമത്തിനു കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതികൾ ബജറ്റിലുണ്ടാകും. ക്ഷേമ പെൻഷൻ തുക 100 രൂപ കൂടി വർധിപ്പിക്കാൻ സാധ്യതയുണ്ട്. അതേസമയം സാമ്പത്തിക ബാധ്യത എത്ര തന്നെയായാലും കോവിഡ് വാക്‌സിൻ സൗജന്യമായിരിക്കുമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കേരള പര്യടനത്തിൽ വിവിധ ജില്ലകളിൽ മുഖ്യമന്ത്രി […]

റെയ്ഡിന് വരുന്ന ഉദ്യോഗസ്ഥരെ ശാഖകളിൽ കയറ്റരുത് : കെ.എസ്.എഫ്. ഇ ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി തോമസ് ഐസക്

സ്വന്തം ലേഖകൻ ആലപ്പുഴ: തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തിയപ്പോൾ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കിയ കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡിൽ കർശന നിലപാടുമായി ധനമന്ത്രി തോമസ് ഐസക്. കെ.എസ്.എഫ്.ഇയുടെ ശാഖകളിൽ ചട്ടപ്പകാരമല്ലാത്ത റെയ്ഡിന് വരുന്ന വിജിലൻസ് ഉദ്യോഗസ്ഥരെ മന്ത്രി നിർദേശം നൽകി. കെഎസ്എഫ്ഇ ഡയറക്ടർ ബോർഡ് യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പരിശോധനയ്ക്കായി എത്തിയ വിജിലൻസ് സംഘം മോശമായാണ് പെരുമാറിയതെന്നും ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചതായും കെഎസ്എഫ്ഇ അധികൃതർ മന്ത്രിയോട് പരാതിപ്പെട്ടു. ഇതേത്തുടർന്നാണ് കർക്കശ നിലപാട് മന്ത്രി സ്വീകരിച്ചിരിക്കുന്നത്. വളരെ പെട്ടെന്നും കൂട്ടത്തോടെയുമുള്ള ഇത്തരം പരിശോധനകൾ ആ ധനകാര്യ സ്ഥാപനത്തിന്റെ […]

സർക്കാരിനെ വെട്ടിലാക്കി കെ.എസ്.എഫ്. ഇ വിജിലൻസ് റെയ്ഡ് ; മുഖ്യമന്ത്രി അറിയാതെ പരിശോധന നടക്കില്ലെന്ന് സി.പി.എം നേതാക്കൾ : പോർക്കളത്തിൽ ഒറ്റപ്പെട്ട് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാന സസർക്കാരിന് കീഴിലുള്ള ഏറ്റവും വിശ്വാസ്യതയേറിയ സാമ്പത്തികസ്ഥാപനമാണ് കെ.എസ്.എഫ്.ഇ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ തന്നെ സ്ഥാപനത്തിൽ വിജിലൻസ് നടത്തിയ പരിശോധന തീർത്തും അപ്രതീക്ഷിതമായിരുന്നു. സ്വർണ്ണക്കടത്തിൽ ചുടങ്ങി വിവിധ കേന്ദ്ര ഏജൻസികൾ സർക്കാരിനെ പിടിച്ചുലച്ചുകൊണ്ടിരിക്കുമ്പോഴാണ് സർക്കാരിനെ വെട്ടിലാക്കി വിജിലൻസിന്റെ പുതിയ പരിശോധന. കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡ് സി.പി.എം ചർച്ചചെയ്യുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. കെ.എസ്.എഫ്.ഇയിൽ വിജിലൻസ് നടത്തിയ പരിശോധനയ്ക്ക് പിന്നിൽ പിണറായി വിജയനാണെന്നാണ് സിപിഎമ്മിനുള്ളിൽ തന്നെയുള്ള പരക്കെയുള്ള ആരോപണം. […]

ഡയബറ്റിക്‌സ് അൽപം കൂടുതലാണ് , ആദ്യമായി ഇൻസുലിൻ വേണ്ടി വന്നു ; അത്യാവശ്യമെന്തെങ്കിലുമുണ്ടെങ്കിൽ മെസേജ് അയച്ചാൽ മതി : കോവിഡ് ചികിത്സയിൽ കഴിയവേ മന്ത്രി തോമസ് ഐസക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച മന്ത്രിയാണ് ധനമന്ത്രി തോമസ് ഐസക്. അസുഖം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്. രോഗം ഭേദമാകുന്നുണ്ടെന്നും നിലവിൽ താൻ നേരിടുന്ന ബുദ്ധിമുട്ടുകളെന്തെന്നും ജനങ്ങളോട് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു. ഡയബറ്റിക്‌സ് അൽപം കൂടുതലായതിനാൽ ആദ്യമായി ഇൻസുലിൻ വേണ്ടിവന്നു. ചെറിയ ശ്വാസം മുട്ടലുണ്ടെന്നും അദ്ദേഹം പറയുന്നു. ധനമന്ത്രി തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ആരോഗ്യസ്ഥിതി അറിയാനും ക്ഷേമാശംസകൾ നേരാനുമായി ധാരാളം സുഹൃത്തുക്കൾ ട്വിറ്ററിലൂടെയും ഫോണിലൂടെയും ബന്ധപ്പെടുന്നുണ്ട്. അസുഖം ഏറെ ഭേദമായിട്ടുണ്ട്. രണ്ടു പ്രശ്‌നങ്ങൾ പൊതുവായിട്ടുണ്ട്. […]

കാളപെറ്റെന്ന് കേൾക്കുമ്പോൾ തന്നെ കയറെടുത്ത് പായരുത് …! പ്രധാനമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് വൈദ്യുതി ഓഫാക്കിയാൽ പണികിട്ടും, പിന്നെ മെഴുകുതിരി മാത്രമായിരിക്കും ആശ്രയം : തോമസ് ഐസക്കിന്റെ കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ തിരുവനനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യം ഒറ്റക്കെട്ടായി അണിനിരക്കുകയാണെന്ന സന്ദേശത്തിൽ വൈദ്യുതി ബൾബുകൾ അണച്ച് ദീപം തെളിയിക്കണമെന്ന് പ്രധാനമനമന്ത്രി ആഹ്വാനം നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്ത്. കോവിഡിനെതിരെ രാജ്യം ഒറ്റക്കെട്ടായി അണിനിരക്കുകയാണെന്ന സന്ദേശത്തിന്റെ ആവിഷ്‌കാരമെന്ന നിലയിൽ പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് മെഴുകുതിരിയും മൊബൈൽ ടോർച്ചുമൊക്കെ തെളിക്കുന്നതിൽ അപാകമില്ല. എന്നാൽ ഒരേസമയം വൈദ്യുതി ഉപയോഗം നിർത്തിവെയ്ക്കുന്നത് രാജ്യത്തിന്റെ വൈദ്യുതി വിതരണ സംവിധാനമായ ദേശീയ ഗ്രിഡിന് ഭീഷണിയാണ്. തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് […]

എടാ കൊറോണേ.., നീ നമ്മളെ ഒരു ചുക്കും ചെയ്യില്ല ; കൊറോണ വൈറസിനെതിരെ എൽകെജിക്കാരനും ചേട്ടനും ഒന്നിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വൈറസ് ലോകത്തുണ്ടാക്കിയ  ഭീതിയുടെ നടുക്കത്തിലാണ് ജനങ്ങൾ. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ എൽകെജിയിൽ പഠിക്കുന്ന അനിയൻ നീരജിനെ നായകനാക്കി എട്ടാം ക്ലാസുകാരൻ നിരഞ്ജൻ ആണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. കൊറോണ വൈറസിനെ തടയാൻ ലോകരോഗ്യ സംഘടന നിർദ്ദേശിച്ചത് പ്രകാരം വിശദമായി കൈകഴുകുന്ന നീരജിന്റെ ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. ‘എടാ കെറേണേ, നീ നമ്മളെ ഒരു ചുക്കും ചെയ്യില്ല’ എന്ന് പഞ്ച് ഡയലോഗിലാണ് സഹോദകന്മാരുടെ വീഡിയോ അവസാനിക്കുന്നത്. ഇരുവരും ചേർന്ന് പുറത്തിറക്കിയ വിഡിയോയുടെ രണ്ടാം ഭാഗമാണിത്. തട്ടത്തുമല ഗവൺമെന്റ് ഹയർ […]

വീട് കിട്ടിയവരിൽ എൽഡിഎഫുകാർ മാത്രമല്ല യുഡിഎഫുകാരും ഉണ്ട് ; അവരുടെ മുഖത്തും പുഞ്ചിരിയുണ്ട് ; ആ പുഞ്ചിരിയും സംതൃപ്തിയും പങ്കുവയ്ക്കാനാണ് യുഡിഎഫിനെ ക്ഷണിക്കുന്നത് : പ്രതിപക്ഷത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി തോമസ് ഐസക്

സ്വന്തം ലേഖകൻ തൃശ്ശൂർ: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെയും ബിജെപിയുടെയും വിമർശനങ്ങൾക്ക് മറുപടിയുമായി തോമസ് ഐസക് രംഗത്ത്യ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശകർക്ക് മറുപടിയുമായി എത്തിയിരിക്കുന്നത്. വീടു കിട്ടിയവരിൽ എൽഡിഎഫുകാർ മാത്രമല്ല, യുഡിഎഫുകാരുമുണ്ടെന്ന് മന്ത്രി പറഞ്ഞു. അവരുടെ മുഖത്തും പുഞ്ചിരിയുണ്ട്. ജീവിതനിലവാരം മെച്ചപ്പെട്ടതിന്റെ സംതൃപ്തിയുണ്ട്. ആ സന്തോഷവും സംതൃപ്തിയും പങ്കുവെയ്ക്കാനാണ് യുഡിഎഫിനെ ക്ഷണിക്കുന്നത്. അതു ചെയ്യാനുള്ള രാഷ്ട്രീയ വിവേകം യുഡിഎഫ് കാണിക്കണമെന്നും തോമസ് ഐസക് ഫെയ്‌സ്ബുക്കിൽ കുറിച്ചു. ധനമന്ത്രി തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം രണ്ടു ലക്ഷം കുടുംബങ്ങളിൽ വിടരുന്ന പുഞ്ചിരി പങ്കുവെയ്ക്കാൻ […]