ഡയബറ്റിക്‌സ് അൽപം കൂടുതലാണ് , ആദ്യമായി ഇൻസുലിൻ വേണ്ടി വന്നു ; അത്യാവശ്യമെന്തെങ്കിലുമുണ്ടെങ്കിൽ മെസേജ് അയച്ചാൽ മതി : കോവിഡ് ചികിത്സയിൽ കഴിയവേ മന്ത്രി തോമസ് ഐസക്

ഡയബറ്റിക്‌സ് അൽപം കൂടുതലാണ് , ആദ്യമായി ഇൻസുലിൻ വേണ്ടി വന്നു ; അത്യാവശ്യമെന്തെങ്കിലുമുണ്ടെങ്കിൽ മെസേജ് അയച്ചാൽ മതി : കോവിഡ് ചികിത്സയിൽ കഴിയവേ മന്ത്രി തോമസ് ഐസക്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച മന്ത്രിയാണ് ധനമന്ത്രി തോമസ് ഐസക്. അസുഖം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്. രോഗം ഭേദമാകുന്നുണ്ടെന്നും നിലവിൽ താൻ നേരിടുന്ന ബുദ്ധിമുട്ടുകളെന്തെന്നും ജനങ്ങളോട് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു. ഡയബറ്റിക്‌സ് അൽപം കൂടുതലായതിനാൽ ആദ്യമായി ഇൻസുലിൻ വേണ്ടിവന്നു. ചെറിയ ശ്വാസം മുട്ടലുണ്ടെന്നും അദ്ദേഹം പറയുന്നു.

ധനമന്ത്രി തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യസ്ഥിതി അറിയാനും ക്ഷേമാശംസകൾ നേരാനുമായി ധാരാളം സുഹൃത്തുക്കൾ ട്വിറ്ററിലൂടെയും ഫോണിലൂടെയും ബന്ധപ്പെടുന്നുണ്ട്. അസുഖം ഏറെ ഭേദമായിട്ടുണ്ട്. രണ്ടു പ്രശ്‌നങ്ങൾ പൊതുവായിട്ടുണ്ട്. ഡയബറ്റിക്‌സ് അൽപം കൂടുതലാണ്. ആദ്യമായി ഇൻസുലിൻ വേണ്ടിവന്നു

ചെറിയ ശ്വാസം മുട്ടലുണ്ട്. അതുകൊണ്ട് ഫോൺ വിളികൾ കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്. ദയവായി ഫോൺ ഒഴിവാക്കുക. എടുക്കാൻ കഴിയില്ല.. അത്യാവശ്യമെന്തെങ്കിലുമുണ്ടെങ്കിൽ മെസേജ് അയച്ചാൽ മതി. തീർച്ചയായും മറുപടി ലഭിക്കും. നടപടിയും ഉറപ്പാക്കും.