തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടിയതായി റിപ്പോർട്ട്. കുഴമ്പുരൂപത്തിലുള്ള സ്വർണവുമായി രണ്ട് തമിഴ്നാട് സ്വദേശികളെ വിമാനത്താവളത്തിൽ അറസ്റ്റുചെയ്യുകയിരുന്നു. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. തമിഴ്നാട് കടയനല്ലൂർ സ്വദേശി കസാലി ഷാഹുൽ ഹമീദ്, മുഹമ്മദ് മുബാരക്ക് സാഹുൽ ഹമീദ് എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റു ചെയ്തത്. രണ്ട് പേരിൽ നിന്നുമായി ഏതാണ്ട് ഒന്നേമുക്കാൽ കിലോ തൂക്കമുള്ള സ്വർണമാണ് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് പിടിച്ചെടുത്തത്. ശനി ഷാർജയിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിൽ എത്തിയ തമിഴ്‌നാട് പുലിക്കോട്ട സ്വദേശി […]

ഫ്യൂസൂരാന്‍ കെഎസ്ഇബി; കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കെഎസ്ഇബി. ലോക്ക് ഡൗണ്‍ കാലത്ത് ബില്ലടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക് എതിരെയാണ് നടപടി വരുന്നത്. ഡിസംബര്‍ 31ന് മുമ്പ് കുടിശ്ശിക തീര്‍ക്കാന്‍ എല്ലാവര്‍ക്കും കെഎസ്ഇബി നോട്ടീസ് നല്‍കിയിരുന്നു. കുടിശിക അടച്ച് തീര്‍ക്കുന്ന കാര്യത്തില്‍ ചിലര്‍ കെഎസ്ഇ ബിയോട് സാവകാശം തേടിയിരുന്നു. ചിലരാകട്ടെ പണമടയ്ക്കുന്നതിന് ഇളവുകളും ആവശ്യപ്പെട്ടു. അപേക്ഷകള്‍ പരിഗണിച്ച ബോര്‍ഡ് മൂന്നോ നാലോ ഇന്‍സ്റ്റാള്‍മെന്റുകളായി തുക അടയ്ക്കാന്‍ അനുമതി നല്‍കി. എന്നാല്‍ നോട്ടീസ് പൂര്‍ണമായും അവഗണിച്ചവര്‍ക്കെതിരെയാണ് നിലവിലെ നടപടി. കെഎസ്ഇബി ആദ്യം പിടികൂടാന്‍ […]

കാശ് മാത്രമല്ല ഇനി പാലും കിട്ടും എടിഎമ്മിൽ നിന്നും ;പദ്ധതി ആദ്യം നടപ്പാക്കുന്നത് തലസ്ഥാനത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇനി മുതൽ എടിഎമ്മിൽ നിന്നും കാശ് മാത്രമല്ല പാലും ലഭിക്കും. സംസ്ഥാന സർക്കാരും ഗ്രീൻ കേരള കമ്പനിയുമായി സംയുക്തമായി നടപ്പാക്കുന്ന പദ്ധതി ആദ്യഘട്ടത്തിൽ തലസ്ഥാനത്ത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് ശേഷമായിരിക്കും മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുക. മിൽമ പാൽ വിതരണത്തിനായി തിരുവനന്തപുരം മേഖലയിൽ എടിഎം സെന്ററുകൾ അടുത്ത ഒരു മാസത്തിനുള്ളിൽ തുടങ്ങാനാണ് തീരുമാനം. ക്ഷീര വിപണന മേഖലയേയും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. തലസ്ഥാന നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പാൽ വിതരണ എടിഎം സെന്ററുകൾ സ്ഥാപിക്കും. ഓരോ ദിവസവും […]

സംസ്ഥാനത്ത് വീണ്ടും മരട് ആവർത്തിക്കും : മുന്നറിയിപ്പുമായി വിജിലൻസ് അധികൃതർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്തും മരട് ഫ്‌ളാറ്റ് പൊളിക്കൽ പോലുള്ള സംഭവങ്ങൾ ഇനി.ും ആവത്തിക്കും. മുന്നറിയിപ്പുമായി വിജിലൻസ് അധികൃതർ. അനധികൃതമായി നൂറുകണക്കിന് കെട്ടിടങ്ങളാണ് തലസ്ഥാനത്ത് കെട്ടിപ്പൊക്കിയിരിക്കുന്നത്. ഇതിന്റെ ഫയലുകൾ ചോദിച്ചപ്പോൾ കാണാനില്ലെന്ന മറുപടിയാണ് കോർപ്പറേഷൻ വിജിലൻസിന് നൽകിയത്. വൻകിട കെട്ടിട നിർമാതാക്കളും ലൈസൻസ് നൽകുന്ന വിഭാഗത്തിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിനു കാരണം. ജോലിക്കു കൂലി എന്ന രീതിയിൽ വൻ തുക ജീവനക്കാർ നിർമാതാക്കളിൽ നിന്നും വാങ്ങിയിട്ടുണ്ട്. ചിലർക്ക് കാറുകളും സമ്മാനമായി നൽകിയെന്നാണ് വിജിലൻസ് നൽകുന്ന സൂചന.കഴിഞ്ഞ ദിവസമായിരുന്നു നഗരസഭാ പരിധിയിലെ കെട്ടിട […]

തൊഴിലുറപ്പ് ജോലിയ്ക്കിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ വയോധിക കുഴഞ്ഞുവീണു മരിച്ചു. കാട്ടാക്കട കുഴയ്ക്കാട് റോഡരികത്ത് വീട്ടിൽ രുഗ്മിണി (74) ആണ് മരിച്ചത്. പൂവച്ചൽ പഞ്ചായത്തിലെ കോവിൽവിള വാർഡിലായിരുന്നു ഇവർ പണിയെടുത്തിരുന്നത്. വയോധിക കുഴഞ്ഞു വീണ ഉടനെ തന്നെ സഹപ്രവർത്തകരും വാർഡ് അംഗവും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. അവിവാഹിതയാണ് രുഗ്മിണിയമ്മ. കെഎസ് ശബരീനാഥൻ എം.എൽ.എ രുഗ്മിണിയുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.

മണ്ണ് കടത്ത് തടഞ്ഞ ഭൂവുടമയെ ജെ.സി.ബി കൊണ്ട് അടിച്ചുകൊന്ന സംഭവം ; ഒളിവിലായിരുന്ന ഡ്രൈവർ പൊലീസിൽ കീഴടങ്ങി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വന്തം ഭൂമിയിൽ നിന്നും മണ്ണ് കടത്ത് തടഞ്ഞ ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചുകൊന്ന സംഭവത്തിൽ ഡ്രൈവർ പൊലീസിന് മുന്നിൽ കീഴടങ്ങി. ഒളിവിൽ പോയ പ്രതികളിലൊരാളായ ഡ്രൈവർ വിജിൻ വെള്ളിയാഴ്ച രാവിലെയാണ് പൊലീസിൽ കീഴടങ്ങിയത്. തിരുവനന്തപുരം കാട്ടാക്കട കാഞ്ഞിരംമൂട് അമ്പലത്തിൻകാല സ്വദേശി സംഗീതാണ് മരിച്ചത്. സംഗീതിന്റെ പുരയിടത്തിൽ നിന്നും വ്യാഴാഴ്ച രാത്രിയോടെയാണ് ചാരുപാറ സ്വദേശി സജുവിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണ് കടത്താൻ ശ്രമിച്ചത്. ജെസിബിയുമായി എത്തിയ സംഘം മണ്ണ് കൊണ്ടു പോകുന്നത് സംഗീത് തടഞ്ഞതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ജെസിബിയുടെ കൈ കൊണ്ട് […]

രാത്രികാലങ്ങളിൽ നഗരത്തിലിറങ്ങി മാലിന്യം വലിച്ചെറിയുന്നവർ ജാഗ്രത ! പിടികൂടാൻ മേയർ ഇറങ്ങിയിട്ടുണ്ട്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: രാത്രി കാലങ്ങളിൽ നഗരത്തിലിറങ്ങി മാലിന്യം വലിച്ചെറിയുന്നവർ ജാഗ്രത. പിടികൂടാൻ മേയർ ഇറങ്ങിയിട്ടുണ്ട്. രാത്രികാലങ്ങളിൽ മാലിന്യം ഉപേക്ഷിക്കുന്നവരെ കണ്ടെത്താനായി മേയറുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചിരിക്കുന്നത്. മാലിന്യം വലിച്ചറെയുന്നവർ നഗരസഭാ ജീവനക്കാരെ ആക്രമിക്കുന്നത് പതിവായതോടെയാണ് സ്‌ക്വാഡുമായി മേയർ നേരിട്ടിറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി ആറ്റിപ്രയിലും പൂന്തുറയിലും നഗരസഭ മാലിന്യ സ്‌ക്വാഡിലെ ജീവനക്കാർ ആക്രമണത്തിനിരയായിരുന്നു. ദിവസവേതനക്കാരായ ജീവനക്കാർ ക്രൂരമായ അക്രമമാണ് നേരിട്ടത്. ഹൈവേ കേന്ദ്രീകരിച്ച് ഇത്തരം ആക്രമണങ്ങൾ പതിവാണെന്നാണ് നഗരസഭാ ജീവക്കാരുടെ പരാതി. രാത്രി നേരിട്ട് പരിശോധനയ്ക്കിറങ്ങിയ മേയറും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി […]

അപകട സമയത്ത് ശ്രീറാം കാറോടിച്ചിരുന്നത് 120 കിലോമീറ്റർ വേഗതയിലാണെന്ന് ഫോറൻസിക് ലാബിന്റെ റിപ്പോർട്ട്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്ത് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട സമയത്ത് ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ കാർ ഓടിച്ചത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലെന്ന് ഫോറൻസിക് ലാബിന്റെ റിപ്പോർട്ട്. വാഹനത്തിന്റെ വേഗം കണ്ടുപിടിക്കാൻ അന്വേഷണ സംഘം വെള്ളയമ്പലത്തെ കെഎഫ്‌സിക്കു മുന്നിൽനിന്നുള്ള ദൃശ്യം ഫോറൻസിക് ലാബിനു കൈമാറിയിരുന്നു. ഈ ദൃശ്യം പരിശോധിച്ചാണു വാഹനം അമിത വേഗത്തിലായിരുന്നെന്നു കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട ഒട്ടുമിക്ക റിപ്പോർട്ടുകളും ലാബ് അധികൃതർ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. വാഹനത്തിന്റെ വേഗത സംബന്ധിച്ച എൻഎബിഎൽ അക്രഡിറ്റേഷന്റെ പുതിയ മാനദണ്ഡപ്രകാരം തയാറാക്കേണ്ട […]

ജയിലിൽ ചെന്നാൽ ഇനി ചപ്പാത്തി കഴിയ്ക്കുക മാത്രമല്ല സൗന്ദര്യവും വർദ്ധിപ്പിയ്ക്കാം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ചപ്പാത്തിയും ചിക്കനും കഴിയ്ക്കുക മാത്രമല്ല ഇനി പൂജപ്പുര ജയിലിൽ എത്തിയാൽ സൗന്ദര്യവും വർദ്ധിപ്പിക്കാം. ജയിൽ വകുപ്പിന്റെ കീഴിൽ പുരുഷൻമാർക്കായി ഫ്രീഡം ലുക്ക്‌സ് പാർലറിന്റെ ഉദ്ഘാടനം ഡി.ജി.പി ഋഷിരാജ് സിംഗ് നിർവഹിച്ചു. പൂജപ്പുര കരമന റോഡിൽ പരീക്ഷ ഭവനോട് ചേർന്നാണ് ഫ്രീഡം ലുക്ക്‌സ് ബ്യൂട്ടി പാർലർ. രാവിലെ എട്ട് മുതൽ വൈകിട്ട് എട്ട് മണിവരെയാണ് പ്രവർത്തനം. വിവിധതരം ഫേഷ്യൽ, ഹെയർ ഡ്രസ്സിങ്, ഫേഷ്യൽ മസ്സാജിങ്, ഷേവിങ്, ഹെന്ന, ഹെയർ കളറിങ് എന്നിവ ശീതീകരിച്ച റൂമിൽ മിതമായ നിരക്കിൽ ഫ്രീഡം ലുക്ക്‌സിൽ […]

മാധ്യമപ്രവർത്തകയ്‌ക്കെതിരെ നടന്ന സദാചാര ആക്രമണം ; പ്രസ് ക്ലബ് സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭാരവാഹികൾ രാജി വച്ചു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്ത് മാധ്യമപ്രവർത്തകയ്‌ക്കെതിരെ സദാചാര ആക്രമണം നടത്തിയ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയെ ക്ലബ് അംഗത്വത്തിൽ നിന്നും സസ്‌പെന്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രസിഡന്റടക്കമുള്ളവർ രാജിവെച്ചു. പ്രസ്സ് ക്ലബ് പ്രസിഡന്റ് സോണിച്ചൻ പി ജോസഫും മറ്റ് ഭാരവാഹികളുമാണ് രാജി വച്ചത്. മുൻ സെക്രട്ടറി എം രാധാകൃഷ്ണനെ പിന്തുണക്കുന്ന ഭാരവാഹികളും മാനേജിംഗ് കമ്മിറ്റി അംഗങ്ങളുമാണ് രാജി വച്ചത്. രാധാകൃഷ്ണനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെന്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിശദീകരണം. ആക്ടിംഗ് സെക്രട്ടറി സാബ്ലു തോമസ് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നും ആരോപണമുയർന്നിട്ടുണ്ട്. മാധ്യമപ്രവർത്തകയുടെ […]