കാശ് മാത്രമല്ല ഇനി പാലും കിട്ടും എടിഎമ്മിൽ നിന്നും ;പദ്ധതി ആദ്യം നടപ്പാക്കുന്നത് തലസ്ഥാനത്ത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇനി മുതൽ എടിഎമ്മിൽ നിന്നും കാശ് മാത്രമല്ല പാലും ലഭിക്കും. സംസ്ഥാന സർക്കാരും ഗ്രീൻ കേരള കമ്പനിയുമായി സംയുക്തമായി നടപ്പാക്കുന്ന പദ്ധതി ആദ്യഘട്ടത്തിൽ തലസ്ഥാനത്ത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് ശേഷമായിരിക്കും മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുക.
മിൽമ പാൽ വിതരണത്തിനായി തിരുവനന്തപുരം മേഖലയിൽ എടിഎം സെന്ററുകൾ അടുത്ത ഒരു മാസത്തിനുള്ളിൽ തുടങ്ങാനാണ് തീരുമാനം. ക്ഷീര വിപണന മേഖലയേയും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തലസ്ഥാന നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പാൽ വിതരണ എടിഎം സെന്ററുകൾ സ്ഥാപിക്കും. ഓരോ ദിവസവും സെന്ററുകളിൽ പാൽ നിറയ്ക്കുന്ന തരത്തിലായിരിക്കും ക്രമീകരണം.
Third Eye News Live
0
Tags :