video
play-sharp-fill

സിം കാർഡ് എടുത്തത് സ്പീക്കറുടെ താൽപര്യപ്രകാരം, പുതിയ നമ്പർ കുടുംബാംഗങ്ങളുമായുള്ള സ്വകാര്യസംഭാഷണത്തിന് വേണ്ടിയാണെന്നും സുഹൃത്തിന്റെ വിശദീകരണം : ശ്രീരാമകൃഷ്ണൻ രഹസ്യ സിം കാർഡ് ഉപയോഗിച്ച് ആരെയൊക്കെ വിളിച്ചുവെന്നതും ഡോളർകടത്ത് ‌കേസിൽ നിർണ്ണായകം

സ്വന്തം ലേഖകൻ കൊച്ചി : സ്പീക്കർ പി. ശ്രീരാമകൃഷ്ണനായി സിം കാർഡ് എടുത്തത് കുടുംബാംഗങ്ങളുമായുള്ള സ്വകാര്യസംഭാഷണത്തിനു വേണ്ടിയാണൈന്ന് സ്പീക്കറുടെ സുഹൃത്ത് നാസർ അയൂബ് കസ്റ്റംസിന് മുന്നിൽ മൊഴി നൽകി. സ്പീക്കർക്ക് വേറെയും സിം കാർഡുകൾ ഉണ്ടെങ്കിലും ഒരു സ്വകാര്യ നമ്പർ കൂടിവേണമെന്ന സ്പീക്കറുടെ താൽപര്യപ്രകാരമാണ് തന്റെ പേരിൽ നമ്പർ എടുത്ത് നൽകിയതെന്നും നാസർ കസ്റ്റംസിന് മുന്നിൽ വ്യക്തമാക്കി. ഏറെക്കാലമായി ഗൾഫിലായിരുന്നു, ഇപ്പോൾ നാട്ടിലാണ്. വീണ്ടും ഗൾഫിൽ പോകാനിരിക്കുകയാണ്. സുഹൃത്തെന്ന നിലയ്ക്കാണു താൻ ഇതു ചെയ്തതെന്നും നാസർ മൊഴി നൽകി.സ്പീക്കർക്ക് രഹസ്യ സിം കാർഡ് ഉണ്ടായിരുന്നുവെന്നാണ് […]

സ്വപ്‌ന ഡോളർ കൈമാറിയത് രാഷ്ട്രീയ ഉന്നതന്റെ മകൾക്ക് ; കൈമാറ്റം നടത്തിയത് ഉന്നതന്റെ വസതിയിൽ വച്ചെന്ന് സ്വപ്‌നയുടെ മൊഴി : സ്വപ്‌നയുടെ മൊഴിയിൽ കുരുങ്ങി കേരള രാഷ്ട്രീയം

സ്വന്തം ലേഖകൻ കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസിന് മുന്നിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതി സ്വപ്‌ന സുരേഷ്. സംസ്ഥാനത്തെ ഒരു ഉന്നത രാഷ്ട്രീയ നേതാവിന്റെ മകൾക്കായി ഡോളർ കൈമാറിയതായി സ്വപ്‌ന കസ്റ്റംസിന് മുന്നിൽ മൊഴി നൽകി. ഡോളർ കൈമാറ്റം നടത്തിയ നേതാവിന്റെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ വച്ചായിരുന്നെന്നുമാണ് സ്വപ്‌ന കസ്റ്റംസിന് മൊഴി നൽകിയിരിക്കുന്നത്. സ്വപ്‌നയുടെ വെളിപ്പെടുത്തൽ കേരള രാഷ്ട്രീയത്തിൽ വലിയ ചലനമുണ്ടാക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നേതാവിന്റെ മകളുടെ വിവിധ ഇടപാടുകളുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് സ്വപ്‌ന കസ്റ്റംസിനെ അറിയിച്ചത്. ഇവരുടെ ചില ആവശ്യങ്ങൾക്കായി ഡോളർ ദുബായിലെത്തിക്കുകയായിരുന്നു ലക്ഷ്യം. […]

ശബ്ദ സന്ദേശം തന്റേതെന്ന് സമ്മതിച്ച് സ്വപ്ന സുരേഷ് : ശബ്ദസന്ദേശം ജയിലില്‍വെച്ച്‌ റെക്കോര്‍ഡ് ചെയ്തതല്ലെന്ന് ജയില്‍ ഡി.ഐ.ജി ; സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം നിര്‍ണായകഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോൾ പുറത്ത് വന്ന ശബ്ദസന്ദേശം തുടക്കമിട്ടിരിക്കുന്നത് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് പറയുന്നതായി പുറത്ത് വന്ന ശബ്ദസന്ദേശം തുടക്കമിട്ടിരിക്കുന്നത് പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് .തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലുള്ള സ്വപ്നയെ ഒട്ടേറെപ്പേര്‍ സന്ദര്‍ശിക്കുന്നുവെന്ന ആരോപണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്ന സുരേഷ് പറഞ്ഞത് എന്ന പേരിൽ ശബ്ദരേഖ പുറത്തു വന്നത്. അതേസമയം ശബ്ദസന്ദേശം ജയിലില്‍വെച്ച്‌ റെക്കോര്‍ഡ് ചെയ്തതല്ലെന്ന് ജയില്‍ ഡി.ഐ.ജി. അജയകുമാര്‍ . ജയിലിനു പുറത്ത് സംഭവിച്ചതാണെന്നും ഡി.ഐ.ജി. പറഞ്ഞു. എന്നാൽ പ്രചരിക്കുന്ന ശബ്ദം തന്റേതാണെന്ന് ഡി.ഐ.ജി. അജയകുമാറിനോട് […]

ഇപ്പോൾ മിണ്ടാതിരിക്കുന്നതാണ് നല്ലത്, കുറ്റപത്രം സമർപ്പിക്കുന്നത് വരെ അവധിയെടുക്കാനും സാധിക്കുമെങ്കിൽ തിരുവനന്തപുരം വിടാനും നിർദ്ദേശം : സ്വപ്‌ന സുഷേ് അറസ്റ്റിലായ ദിവസങ്ങളിൽ വോണുഗോപാലും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റ് പുറത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസങ്ങളിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറും ചാർട്ടേഡ് അക്കൗണ്ടന്റ് പി വേണുഗോപാലും തമ്മിൽ നടത്തിയ വാട്‌സാപ്പ് ചാറ്റുകൾ പുറത്ത്. കേസുമായി ബന്ധപ്പെട്ട് സ്വപ്നയുടെ ലോക്കറിലെ പണമിടപാടുകൾ താനറിഞ്ഞിരുന്നില്ലെന്ന് ശിവശങ്കർ അന്വേഷണ ഏജൻസികൾക്ക് നൽകിയ മൊഴിയെ ഖണ്ഡിക്കുന്നതാണ് ചാറ്റുകൾ. സ്വപ്നയുടെയും വേണുഗോപാലിന്റെയും സംയുക്ത അക്കൗണ്ടിൽ ബാങ്ക് ലോക്കർ ഉണ്ടായിരുന്നു. ഈ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ എൻഐഎ ഒരു കോടി രൂപ ഇതിൽ നിന്നു പിടിച്ചെടുക്കുകയും ചെയ്തിരുന്നു. […]

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന് നാളെ നിർണ്ണായകം ; ഒന്നും ഓർമ്മയില്ലെന്ന സ്ഥിരം പല്ലവിക്ക് പണി വരുന്നു : വിദേശയാത്രയും വിമാനത്താവളം വഴി കടന്ന് പോയ ബാഗേജുകളും ശിവശങ്കറിനെ കുരുക്കും

സ്വന്തം ലേഖകൻ കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസിൽ മഎം. ശിവശങ്കറിനു നാളെ നിർണായകം. അറസ്റ്റിലേക്കു വരെ നീളുന്ന നിലയിലുള്ള കടുത്ത തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. കേസുമായി ബന്ധപ്പെട്ട് അഞ്ചാം തവണയാണ് ചോദ്യം ചെയ്യലിനു തയാറായി എം.ശിവശങ്കർ കസ്റ്റംസിന്റെ മുന്നിലെത്തുന്നത്. ഈന്തപ്പഴം ഇറക്കുമതിയ്ക്ക് പുറമെ വിദേശയാത്രയും വിമാനത്താവളം വഴി കടന്നു പോയ ബാഗേജുകളും ശിവശങ്കറിനെ കുടുക്കിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ശനിയാഴ്ച 12 മണിക്കൂറാണ് ചോദ്യം ചെയ്തത്.വെള്ളിയാഴ്ച 11 മണിക്കൂറും ചോദ്യം ചെയ്തു. ഒന്നും ഓർമയില്ലെന്ന സ്ഥിരം മറുപടിയുമായി ശിവശങ്കർ കസ്റ്റംസിനെ വട്ടംകറക്കുകയായിരുന്നു. ചോദ്യം […]

നുമ്മ കണ്ട ആളല്ല സ്വപ്‌ന സുരേഷ്, ആള് പുലിയാണ് ; തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിലുള്ളത് 38 കോടിയുടെ നിക്ഷേപം ; അന്വേഷണത്തിൽ പുറത്തുവരുന്നത് ഉന്നതരുടെ സ്വപ്‌ന രാജ്ഞിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഒരോ ദിവസവും പുറത്ത് വരുന്നത്. യു.എ.ഇ കോൺസുലേറ്റിനെയും സംസ്ഥാന സർക്കാരിനെയും ഒരുപോലെ കബളിപ്പിച്ച് സ്വപ്‌ന സുരേഷ് എന്ന തിരുവനന്തപുരത്തുകാരിയുടെ വിദ്യാഭ്യാസ യോഗ്യതയായി അവരുടെ സഹോദരൻ പറഞ്ഞത് പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമാണ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌നയുടെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ പുറത്തുവരുമ്പോൾ അന്വേഷണ ഏജൻസികൾക്ക് തന്നെ ഞെട്ടലാണ് ഉണ്ടാകുന്നത്. സ്വപ്നാ സുരേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിൽ 38 കോടി രൂപയുടെ നിക്ഷേപമുള്ളതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നത്. ഇവിടെ സ്വപ്നയുടെ പേരിൽ ലോക്കറുമുണ്ട്. […]

സ്വപ്‌ന സുരേഷിനെ എൻ.ഐ.എ വീണ്ടും ചോദ്യം ചെയ്യുമ്പോൾ ഒരോ ദിനവും നിർണ്ണായകമാവുന്നത് മന്ത്രി ജലീലിനും ശിവശങ്കറിനും ; മുഖ്യമന്ത്രിയുടെ ഓഫീസിൽ ഈന്തപ്പഴം വിതരണത്തിനായി സ്വപ്‌ന സുരേഷിനൊപ്പം എത്തിയ മൂന്ന് വനിതകളെക്കുറിച്ചും അന്വേഷണം

സ്വന്തം ലേഖകൻ കൊച്ചി : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരോഷിനെ വീണ്ടും ചോദ്യം ചെയ്യലിനായി എൻഐഎ ഇന്നു കസ്റ്റഡിയിൽ വാങ്ങുമ്പോൾ ഒരോ ദിനവും അത് നിർണ്ണായകമാകുക മന്ത്രി കെടി ജലീലിനും മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കറിനുമായിരിക്കും. എം. ശിവശങ്കർ, മന്ത്രി കെ.ടി. ജലീൽ, മറ്റു ചില മന്ത്രിമാർ എന്നിവരുമായുള്ള സ്വപ്നയുടെ അടുപ്പത്തിന്റെ ഡിജിറ്റൽ തെളിവുകൾ എൻഐഎയ്ക്ക് ലഭ്യമായിട്ടുണ്ട്. അതിനാൽ തന്നെ മുന്നോട്ടുള്ള ചോദ്യം ചെയ്യലുകൾ നിർണ്ണായകമാണ്. കേസുമായി ബന്ധപ്പെട്ട് എൻഐഎ സംഘം ഇന്നലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷറേറ്റിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. സ്വപ്‌നാ […]

സ്വർണ്ണക്കടത്ത് കേസിൽ കൂടുതൽ അറസ്റ്റുകൾക്കൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ; ബുധനാഴ്ചയോടെ അറസ്റ്റുകൾ ഉണ്ടാവുമെന്ന് സൂചന

സ്വന്തം ലേഖകൻ   കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റുകൾക്ക് തയാറെടുത്ത് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്(ഇഡി). ദുബായ് കേന്ദ്രീകരിച്ചു കേരളത്തിലേക്കു നടക്കുന്ന സ്വർണക്കടത്ത്, അതിനു പിന്നിലെ കള്ളപ്പണ ഇടപാട് എന്നിവ സംബന്ധിച്ച് എൻഐഎ ദുബായിൽ നിന്നു ശേഖരിച്ച വിവരങ്ങളടങ്ങിയ ഫയലുകൾ കേസ് അന്വേഷിക്കുന്ന കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവർക്ക് കൈമാറും. എൻ.ഐ.എ കൈമാറുന്ന വിവരങ്ങൾ പരിശോധിച്ചശേഷം ബുധനാഴ്ചയോടെ ഇഡിയുടെ അറസ്റ്റുകളുണ്ടാകുമെന്നാണ് വിവരം. സ്വർണക്കടത്ത് നടക്കുന്ന സമയത്ത് തിരുവനന്തപുരം യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനിൽ നിന്നും എൻഐഎ സംഘം അനൗദ്യോഗികമായി വിവരം […]

സ്വപ്‌നയ്ക്ക് ജാമ്യമില്ല…! സ്വപ്‌ന സുരേഷ് നൽകിയ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതി തള്ളി ; വിദേശത്തും രാജ്യത്തുമായി ഉന്നതർ ഉൾപ്പട്ടെ കേസാണിതെന്നും കോടതി

സ്വന്തം ലേഖകൻ കൊച്ചി : എൻഫോഴ്‌സ്‌മെന്റ് രജിസ്റ്റർ ചെയ്ത രാജ്യത്തെ നടുക്കിയ സ്വർണക്കള്ളക്കടത്ത് കേസിൽ സ്വപ്നസുരേഷ് നൽകിയ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. സ്വപ്ന സ്വാധീനമുള്ള വ്യക്തിയാണെന്നും ഒപ്പം കേസുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് കേസിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. കേസ് ഡയറിയും എൻഫോഴ്‌സ്‌മെന്റ് കോടതിക്ക് കൈമാറിയിട്ടുണ്ട്. അതോടൊപ്പം ഇന്ത്യയിലും വിദേശത്തും ഗൂഢാലോചന നടന്നുവെന്ന് സ്വപ്ന കോടതിയ്ക്ക് മുൻപാകെ സമ്മതിച്ചു. സ്വർണക്കടത്തിൽ പങ്കുണ്ടെന്നും സ്വപ്ന മൊഴി നൽകിയതായി എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ അറിയിച്ചു. ഇതിന് പുറമെ മുഖ്യമന്ത്രിയുടെ […]

ലോക്കറിൽ നിന്നും കണ്ടെടുത്ത അഞ്ച് കിലോ സ്വർണ്ണം വിവാഹസമ്മാനമാണെന്ന വാദം സ്വപ്‌നയ്ക്ക് തിരിച്ചടിയാകും ; ഈ സ്വർണ്ണവും അനധികൃതമായി കടത്തിയാണെന്ന് സൂചന : ശിവശങ്കറിനെ ചോദ്യം ചെയ്‌തേക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലോക്കറിൽ കണ്ടെടുത്ത അഞ്ചുകിലോ സ്വർണം വിവാഹസമ്മാനമാണെന്ന വാദം സ്വപ്‌നയ്ക്ക് തന്നെ കുരുക്ക് ആകുന്നു. ലോക്കറിൽ നിന്നും കണ്ടെത്തിയ ഈ സ്വർണവും അനധികൃതമായി കടത്തിയതാണെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് യു.എ.ഇ. പോലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസൽ ഫരീദിനെയും കൂട്ടരെയും ചോദ്യം ചെയ്യും. ഇതിന് ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 625 പവൻ സ്വർണമാണ് ബാങ്ക് ലോക്കറിൽ ഉണ്ടായിരുന്നത്. ഇത്രയും […]