ഇപ്പോൾ മിണ്ടാതിരിക്കുന്നതാണ് നല്ലത്, കുറ്റപത്രം സമർപ്പിക്കുന്നത് വരെ അവധിയെടുക്കാനും സാധിക്കുമെങ്കിൽ തിരുവനന്തപുരം വിടാനും നിർദ്ദേശം : സ്വപ്‌ന സുഷേ് അറസ്റ്റിലായ ദിവസങ്ങളിൽ വോണുഗോപാലും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റ് പുറത്ത്

ഇപ്പോൾ മിണ്ടാതിരിക്കുന്നതാണ് നല്ലത്, കുറ്റപത്രം സമർപ്പിക്കുന്നത് വരെ അവധിയെടുക്കാനും സാധിക്കുമെങ്കിൽ തിരുവനന്തപുരം വിടാനും നിർദ്ദേശം : സ്വപ്‌ന സുഷേ് അറസ്റ്റിലായ ദിവസങ്ങളിൽ വോണുഗോപാലും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റ് പുറത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസങ്ങളിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറും ചാർട്ടേഡ് അക്കൗണ്ടന്റ് പി വേണുഗോപാലും തമ്മിൽ നടത്തിയ വാട്‌സാപ്പ് ചാറ്റുകൾ പുറത്ത്.

കേസുമായി ബന്ധപ്പെട്ട് സ്വപ്നയുടെ ലോക്കറിലെ പണമിടപാടുകൾ താനറിഞ്ഞിരുന്നില്ലെന്ന് ശിവശങ്കർ അന്വേഷണ ഏജൻസികൾക്ക് നൽകിയ മൊഴിയെ ഖണ്ഡിക്കുന്നതാണ് ചാറ്റുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വപ്നയുടെയും വേണുഗോപാലിന്റെയും സംയുക്ത അക്കൗണ്ടിൽ ബാങ്ക് ലോക്കർ ഉണ്ടായിരുന്നു. ഈ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ എൻഐഎ ഒരു കോടി രൂപ ഇതിൽ നിന്നു പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

വേണുഗോപാൽ ഓരോ വിവരവും ശിവശങ്കറിനെ അറിയിച്ചിരുന്നുവെന്ന് ചാറ്റുകളിൽ വ്യക്തമാകുന്നു. ഇതോടെ ശിവശങ്കർ അറിയാതെ സ്വപ്നയുടെ പണമിടപാടുകൾ വേണുഗോപാൽ വഴി നടന്നിട്ടില്ലെന്നും തെളിഞ്ഞിട്ടുണ്ട്. എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ആണ് ശിവശങ്കറിന്റെ വാട്‌സാപ്പ് ചാറ്റ് സംബന്ധിച്ച വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

സംഭവത്തിൽ കേസെടുത്താൽ വേണുഗോപാൽ സാക്ഷിപ്പട്ടികയിലായിരിക്കും എന്ന് ശിവശങ്കറിന്റെ ദീർഘവീക്ഷണവും ചാറ്റിലുണ്ട്. ഇതിൽ ശിവശങ്കർ പറഞ്ഞത് പോലെ ഇഡി സമർപ്പിച്ച പ്രാഥമിക കുറ്റപത്രത്തിൽ വേണുഗോപാലിനെ സാക്ഷിയായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കേസിൽ അന്വേഷണ ഏജൻസികൾ കുറ്റപത്രം സമർപ്പിക്കുന്നതുവരെ അവധിയെടുക്കാനും സാധിക്കുമെങ്കിൽ തിരുവനന്തപുരം നഗരം വിടാനും നാഗർകോവിലിലോ മറ്റോ പോകാനും വേണുഗോപാലിനെ ശിവശങ്കർ ഉപദേശിക്കുന്നതായും വാട്‌സാപ്പ് ചാറ്റിലുണ്ട്.