അറബിയോട് സംസാരിച്ച് കരാർ ഉറപ്പിക്കാൻ ഇടനിലക്കാരിയായത് സ്വപ്ന തന്നെ ; പകരമായി കമ്മീഷനും ആവശ്യപ്പെട്ടു : വെളിപ്പെടുത്തലുമായി യൂണിടാക് ഉടമ രംഗത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യകണ്ണികളായ സന്ദീപിനെയും സ്വപ്നയേയും കുറിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്ത്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കരാര്‍ കിട്ടയത് സന്ദീപ് വഴിയെന്ന് യൂണിടാക് ഉടമ. കരാർ ഉറപ്പിക്കാൻ അറബിയോട് സംസാരിക്കാൻ ഇടനിലക്കാരായത് സന്ദീപും സ്വപ്നയുമാണെന്ന് വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാറുകാരനായ സന്തോഷ് ഈപ്പന്‍ പറഞ്ഞു. ഇതിന് പകരമായി സ്വപ്ന കമ്മീഷന്‍ ആവശ്യപ്പെട്ടുവെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞു. ഇത് സംബന്ധിച്ച്‌ എന്‍ഐഎയ്ക്ക് മൊഴി നല്‍കിയതായി അറിയിച്ചു. പതിനെട്ടര കോടിയുടേതായിരുന്നു ലൈഫ് മിഷന്‍ കരാറെന്നും ഇതില്‍ പതിനാലു കോടിയും […]

സ്വർണ്ണക്കളക്കടത്ത് കേസിൽ അന്വേഷണം പുതിയ ദിശയിലേക്ക് ; ജയഘോഷിനെ കോൺസുലേറ്റിൽ നിയമിച്ചത് ഡി.ജി.പി നേരിട്ട് : ഒളിവിൽ പോകുംമുൻപ് സ്വപ്‌ന നിരന്തരം വിളിച്ചത് ജയഘോഷിനെയെന്ന് റിപ്പോർട്ടുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ തലസ്ഥാനത്തെ സ്വർണക്കള്ളക്കടത്ത് കേസിൽ അന്വേഷണം പുതു ദിശയിലേക്ക്. കഴിഞ്ഞ ദിവസം കാണാതാവുകയും പിന്നീട് ആത്മഹത്യാശ്രമിച്ച നിലയിൽ കണ്ടെത്തിയ യു.എ.ഇ കോൺസൽ ജനറലിന്റെ ഗൺമാൻ ജയഘോഷിനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണത്തിൽ സ്വപ്‌ന സുരേഷിന്റെ കോൾ ലിസ്റ്റിൽ കൂടുതൽ കോളുകളും ജയഘോഷിന്റെ മൊബൈലിലേക്കാണെന്നും അന്വേഷണസംഘം കണ്ടെത്തി. ഇതിനിടയിൽ ജയഘോഷിന്റെ ആത്മഹത്യാ ശ്രമം നാടകമായിരുന്നു എന്ന സംശയവും ബലപ്പെടുകയാണ്. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജയഘോഷിനെ സുഖം പ്രാപിച്ചാലുടൻ കസ്റ്റംസ് ചോദ്യം ചെയ്‌തേക്കുമെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണത്തിന്റെ […]

സ്വപ്‌ന നിരവധി തവണ വിവാഹം കഴിച്ചിരുന്നു, പല വിവാഹങ്ങളും രഹസ്യമായിട്ടായിരുന്നു ; സരിത്തിനെയും വിവാഹം ചെയ്തിരുന്നു : വെളിപ്പെടുത്തലുമായി സ്വപ്‌നയുടെ മുൻ ഡ്രൈവർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്തിൽ അറസ്റ്റിലായ മുഖ്യകണ്ണിയായ സ്വപ്‌നയുടെ ഞെട്ടിക്കുന്ന ജീവിത രീതികൾ വെളിപ്പെടുത്തി സ്വപ്‌നയുടെ മുൻ ഡ്രൈവർ. ഗൾഫിലാണ് സ്വപ്‌ന പഠിച്ചത്. അവിടെ തന്നെയായിരുന്നു ജോലിയും. സ്വപ്‌നയുടെ അച്ഛന് അബുദാബി സുൽത്താന്റെ ചീഫ് അക്കൗണ്ടന്റിന്റെ ഓഫീസിലായിരുന്നു ജോലി. കൊട്ടാരവളപ്പിലെ വില്ലയിലായിരുന്നു താമസിച്ചിരുന്നത്. സ്വപ്ന സുരേഷ് നിരവധി വിവാഹം കഴിച്ചുവെന്നാണ് ഡ്രൈവറിന്റെ പറയുന്നത്. വിവാഹ ബന്ധങ്ങൾ ഒന്നും തന്നെ വേർപെടുത്തിയിട്ടില്ല. മാത്രമല്ല പല വിവാഹങ്ങളും രഹസ്യമായിട്ടായിരുന്നു. ലൈംഗികത ഉപയോഗിച്ച് ആണ് സ്വപ്ന തന്റെ സ്വാധീനം വർദ്ധിപ്പിച്ചത് എന്നും പലരെയും പാട്ടിലാക്കിയത് എന്നും […]

ലോക് ഡൗണിൽ ഇളവുകൾ വരുത്തിയത് സ്വപ്നയെ സഹായിക്കാനോ…? അതിർത്തി കടക്കുന്നതിനുള്ള പാസ് നിബന്ധന പോർട്ടലിൽ നിന്നും നീക്കിയത് സ്വപ്‌ന സംസ്ഥാനം വിട്ട അന്ന് തന്നെ ; സർക്കാരിനെ വെട്ടിലാക്കി സ്വപ്‌നയ്ക്കായി നിയമം മാറ്റിയെന്ന ആരോപണം

സ്വന്തം ലേഖകൻ തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസിൽ മുഖ്യകണ്ണിയായ സ്വപ്‌ന സുരേഷിനെ സംസ്ഥാനം വിടാൻ പൊലീസ് സഹായിച്ചെന്ന ആരോപണത്തിനിടെ സ്വപ്‌നയ്ക്കായി സർക്കാർ നിയമം മാറ്റിക്കൊടുത്തെന്ന ആരോപണവും ശക്തമാകുന്നു. ജാഗ്രത പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്ത് പാസെടുത്താൽ മാത്രമേ കഴിഞ്ഞ നാലു വരെ സംസ്ഥാന അതിർത്തി കടക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ അഞ്ചിന് ഈ നിബന്ധന പോർട്ടലിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു. സ്വർണം പിടിച്ച അഞ്ചിനുതന്നെ സ്വപ്‌ന തിരുവനന്തപുരം നഗരത്തിൽനിന്നു കടന്നെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. അഞ്ചിനു രാത്രി ഏഴിനാണു മുഖ്യമന്ത്രി തിരുവനന്തപുരം നഗരത്തിൽ […]

വിദേശത്താണ് പഠിച്ചതെങ്കിലും സ്വപ്‌ന പത്താം ക്ലാസ് പോലും പാസായിട്ടില്ല ; അവളുടെ ഉപദ്രവം മൂലം നാട്ടിലെത്തി മാതാപിതാക്കളെ പോലും കാണാൻ പറ്റാത്ത അവസ്ഥയാണ് : സ്വപ്‌നയ്‌ക്കെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി സഹോദരൻ രംഗത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓരോ ദിവസം കഴിയുന്തോറും രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ കുടുങ്ങിയ സ്വപ്‌ന സുരേഷിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. വിദേശത്താണ് പഠിച്ചതെങ്കിലും പത്താം ക്ലാസ് പോലും സ്വപ്‌ന പാസായിട്ടെല്ലെന്നാണ് അമേരിക്കയിലുള്ള സഹോദരൻ പറയുന്നത്. പത്താം ക്ലാസ് പോലും പാസാവാത്ത സ്വപ്‌നയാണ് തന്നെ നാട്ടിലേക്ക് എത്താൻ അനുവദിക്കാത്തതെന്നും സഹോദരൻ പറഞ്ഞു. നാട്ടിൽ എത്തിയാൽ സഹോദരിയുടെ ഉപദ്രവമാണ്. സ്വപ്നയെ പേടിച്ച് മാതാപിതാക്കളെ പോലും നാട്ടിലെത്തി ഒന്ന് കാണാൻ പറ്റാത്ത സാഹചര്യമാണെന്നും സ്വപ്‌നയുടെ സഹോദരൻ പറയുന്നു. ബിരുദം മാത്രമുള്ള സ്വപ്‌നയ്ക്ക് ഒരു ലക്ഷം […]