ലോക്കറിൽ നിന്നും കണ്ടെടുത്ത അഞ്ച് കിലോ സ്വർണ്ണം വിവാഹസമ്മാനമാണെന്ന വാദം സ്വപ്‌നയ്ക്ക് തിരിച്ചടിയാകും ; ഈ സ്വർണ്ണവും അനധികൃതമായി കടത്തിയാണെന്ന് സൂചന : ശിവശങ്കറിനെ ചോദ്യം ചെയ്‌തേക്കും

ലോക്കറിൽ നിന്നും കണ്ടെടുത്ത അഞ്ച് കിലോ സ്വർണ്ണം വിവാഹസമ്മാനമാണെന്ന വാദം സ്വപ്‌നയ്ക്ക് തിരിച്ചടിയാകും ; ഈ സ്വർണ്ണവും അനധികൃതമായി കടത്തിയാണെന്ന് സൂചന : ശിവശങ്കറിനെ ചോദ്യം ചെയ്‌തേക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലോക്കറിൽ കണ്ടെടുത്ത അഞ്ചുകിലോ സ്വർണം വിവാഹസമ്മാനമാണെന്ന വാദം സ്വപ്‌നയ്ക്ക് തന്നെ കുരുക്ക് ആകുന്നു.

ലോക്കറിൽ നിന്നും കണ്ടെത്തിയ ഈ സ്വർണവും അനധികൃതമായി കടത്തിയതാണെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് യു.എ.ഇ. പോലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസൽ ഫരീദിനെയും കൂട്ടരെയും ചോദ്യം ചെയ്യും. ഇതിന് ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

625 പവൻ സ്വർണമാണ് ബാങ്ക് ലോക്കറിൽ ഉണ്ടായിരുന്നത്. ഇത്രയും സ്വർണം ഒറ്റത്തവണയായി ഇന്ത്യയിലെത്തിക്കാൻ നിയമപരമായി കഴിയില്ല. ഇനി അങ്ങനെയല്ലെങ്കിൽ കൂടിയും വൻ തുക കസ്റ്റംസ് ഡ്യൂട്ടി കൊടക്കേണ്ടിവരും.

എന്നാൽ പല തവണകളായി എത്തിച്ചു എന്ന വാദത്തിനും കഴമ്പുണ്ടാകില്ല. കാരണം സ്വപ്‌ന യു.എ.ഇയിൽനിന്ന് അതിനും മാത്രം തവണ എത്തിയിട്ടില്ല.

നിലവിലെ നിയമപ്രകാരം സ്ത്രീകൾക്ക് ഒരുതവണ ഒരുലക്ഷം രൂപ വിലവരുന്ന സ്വർണമേ നിയമപ്രകാരം ഇന്ത്യയിലെത്തിക്കാൻ കഴിയൂ. വിവാഹസമ്മാനം ലഭിച്ചതാണെങ്കിൽ തന്നെ ഇത്രയും സ്വർണം കേരളത്തിലെത്തിച്ചത് കള്ളക്കടത്തിലൂടെയാകാമെന്ന നിഗമനവും ശക്തമാണ്.

ശിവശങ്കരന്റെ ചാർട്ടേർഡ് അക്കൗണ്ടിനെകൂടി പങ്കാളിയാക്കി സ്വപ്‌ന ജോയിന്റ് ലോക്കറാണ് എടുത്തത്.എന്നാൽ ഒരിക്കൽ പോലും ചാർട്ടേർഡ് അക്കൗണ്ടന്റ് ലോക്കർ തുറന്നിട്ടില്ലെന്നും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്.

സ്വപ്‌നയുടെ ഇപ്പോഴത്തെ ഭർത്താവ് അകന്ന ബന്ധുവാണെന്നും ഇതാണു പരിചയത്തിലേക്ക് എത്തിച്ചതെന്നുമാണ് ശിവശങ്കർ ആദ്യം പറഞ്ഞത്. മൊബൈൽ കോൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ സരിത്തുമായി പല തവണ സംസാരിച്ചിരുന്നെന്നും ഒരു മണിക്കൂർവരെ നീണ്ട സംസാരം നടന്നെന്നും എൻ.ഐ.എ. കണ്ടെത്തിയിരുന്നു.