അച്ഛനും അമ്മയും മകനും ഉച്ചയ്ക്ക് കഴിച്ചത് ചോറും സാമ്പാറും കാബേജ് കറിയും ; മകൾ ഭക്ഷണം കഴിക്കാതിരുന്നത് രക്ഷയായി ; അതിരമ്പുഴ സ്വദേശിനിയും ഭർത്താവും ചെന്നൈയിൽ മരിച്ച സംഭവത്തിൽ ദുരൂഹത

അച്ഛനും അമ്മയും മകനും ഉച്ചയ്ക്ക് കഴിച്ചത് ചോറും സാമ്പാറും കാബേജ് കറിയും ; മകൾ ഭക്ഷണം കഴിക്കാതിരുന്നത് രക്ഷയായി ; അതിരമ്പുഴ സ്വദേശിനിയും ഭർത്താവും ചെന്നൈയിൽ മരിച്ച സംഭവത്തിൽ ദുരൂഹത

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ: വിഷം കലർന്ന ഭക്ഷണം ഉള്ളിൽ ചെന്ന് സിആർപിഎഫ് ഫോർമാനായ കട്ടപ്പന പാറക്കടവ് പാരിക്കൽ വീട്ടിൽ പി.ടി.വർഗീസ് (54), ഭാര്യ കോട്ടയം അതിരമ്പുഴ സ്വദേശിനി സാലമ്മ (52) എന്നിവർ മരിച്ച സംഭവത്തിൽ ഇനിയും ദുരൂഹത. ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സയിൽ കഴിഞ്ഞിരുന്ന വർഗീസ് ബുധനാഴ്ചയും സാലമ്മ ഇന്നലെ പുലർച്ചെയുമാണ് മരിച്ചത്. ഇവർക്കൊപ്പം ഭക്ഷണം കഴിച്ച മകൻ അരുൺ ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. ആരെങ്കിലും കുടുംബത്തിനെ മനപ്പൂർവ്വം ഇല്ലാതാക്കാൻ ശ്രമിച്ചതാണോ എന്നാണ് സംശയം. ഭഷ്യവിഷ ബാധയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകൾ ആഷ്‌ലി (21) ഭക്ഷണം കഴിച്ചിരുന്നില്ല.വർഗീസിന്റെയും സാലമ്മയുടെയും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ അതീവ നിർണ്ണായകമാകും.ആഷ്‌ലിയാണിവരെ അയൽക്കാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചത്. ഭക്ഷണത്തിലൂടെ മാരകമായ വിഷം ഉള്ളിൽചെന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.

. ഉച്ചയ്ക്ക് ചോറും സാമ്ബാറും കാബേജ് കറിയും കഴിച്ചതിനുശേഷമാണ് മൂവർക്കും ഛർദിയും ശാരീരികാസ്വസ്ഥതകളുമുണ്ടായത്.ആവഡിയിലെ സിആർപിഎഫ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച വർഗീസിനെയും ഭാര്യയെയും മകനെയും നില വഷളായതോടെയാണ് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയത്.

ചികിത്സയിൽക്കഴിയുന്ന അരുണിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഭക്ഷണത്തിൽനിന്നാണ് വിഷം ഉള്ളിൽച്ചെന്നതെന്ന് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത മുത്താപുതുപ്പേട്ട പൊലീസ് പറഞ്ഞു. അരുൺ പൂർണ്ണമായി സുഖം പ്രാപിച്ച ശേഷമായിരിക്കും ഇയാളുടെ മൊഴി എടുക്കുക. ഇതോടെ സംഭവത്തിലെ സത്യം പുറത്തു വരുമെന്നാണ് പൊലീസിന്റെ നിഗമനം.