ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വിറകുപുരയിലെത്തി തീകൊളുത്തി ഭർത്താവ് ജീവനൊടുക്കി ; അമ്മയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മക്കൾക്കും പരിക്ക് ; കേരളക്കരയെ ഞെട്ടിച്ച് തൃശൂരിലെ ദമ്പതിമാരുടെ മരണം

സ്വന്തം ലേഖകൻ തൃശ്ശൂർ: ഭാര്യടെ വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം തീകൊളുത്തി വയോധികൻ മരിച്ചു. ഒല്ലൂർ അഞ്ചേരി മുല്ലപ്പിള്ളി വീട്ടിൽ റിട്ട. കെ.എസ്.ആർ.ടി.സി. ഡ്രൈവറായ രാജനാണ്(66) ഭാര്യ ഓമന (60)യെ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം രാജൻ വീടിന് പിറകിലെ വിറകുപുരയിൽവെച്ച് തീകൊളുത്തി ജീവനൊടുക്കുകയായിരുനന്ു. ഓമനയെ വെട്ടിപരിക്കേൽപ്പിക്കുന്നത് കണ്ട് രാജനെ പിടിച്ചുമാറ്റാൻ ശ്രമിച്ച മക്കൾക്കും പരിക്കേറ്റിട്ടുണ്ട്. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഓമനയെ പിന്നീട് അയൽവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ മരണം സംഭവിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്നുവർ ഓമനയുമായി ആശുപത്രിയിലേക്ക് പോയ സമയത്താണ് രാജൻ തീകൊളുത്തി […]

വർഷങ്ങൾക്ക് മുൻപ് ഭർത്താവുമായി അകന്ന ആനി ജീവിച്ചത് മക്കളെയും ചേർത്ത് പിടിച്ച് ; സഹജീവനക്കാരുടെ മനസാക്ഷി ഇല്ലായ്മയിൽ ജീവിതം അവസാനിപ്പിച്ചത് സ്വന്തം കാലിൽ നിന്ന് മക്കളെ നല്ലനിലയിലെത്തിക്കാൻ ഓടി നടന്ന അമ്മ ; ആനിയുടെ ജീവനെടുത്തത് ലാൻഡ് റവന്യൂ ഓഫീസിലെ വാക്‌സിൻ വിരുദ്ധർ ; ആനിയുടെ ഡയറിയിൽ ഓഫീസിലെ സഹപ്രവർത്തകരെകുറിച്ച് നിർണ്ണായക വിവരങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ചിറയിൻകീഴിൽ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. തിരുവനന്തപുരം ലാൻഡ് റവന്യു കമ്മിഷണർ ഓഫിസിലെ അസിസ്റ്റന്റ് അഞ്ചുതെങ്ങ് കായിക്കര വെൺമതിയിൽ ആനിയുടെ(48) മരണത്തിന് ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്ത് എത്തിയതോടെയാണ് അഞ്ചുതെങ്ങ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. തൊഴിൽ സ്ഥലത്തെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് യുവതിയുടെ ഡയറിയിലുണ്ട്. തൊഴിൽ സംബന്ധമായി മാനസിക സമ്മർദ്ദത്തിലാക്കി പീഡിപ്പിച്ചവരുടെ പേര് വിവരങ്ങളും കാര്യകാരണങ്ങളും ആ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. സംഭവത്തിൽ […]

കിടപ്പുമുറിയിൽ വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് കഴുത്തിൽ കയർ കെട്ടി വായിലും മൂക്കിലും പഞ്ഞി നിറച്ച ശേഷം സെല്ലോ ടേപ്പ് ഒട്ടിച്ചും മുഖം പ്ലാസറ്റിക് കവർ ഉപയോഗിച്ച് തലവഴി മൂടിയ നിലയിലും

സ്വന്തം ലേഖകൻ കൊച്ചി: മരടിൽ വീടിനുള്ളിൽ കിടപ്പുമുറിയിൽ പതിനേഴുകാരിയായ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. മരട് മുസ്ലിം പള്ളിക്ക് സമീപത്ത് മണ്ടാത്തറ റോഡിൽ നെടുംപറമ്പിൽ ജോസഫിന്റയും ജെസിയുടെയും ഇളയ മകൾ നെഹിസ്യ (17)യെയാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഗ്രിഗോറിയൻ പബ്ലിക് സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥിനിയാണ് നെഹിസ്യയ തലയും മുഖവും പ്ലാസ്റ്റിക് കവർകൊണ്ട് മറച്ചനിലയിൽ കിടക്കയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടത്. രാവിലെ എഴുന്നേക്കാൻ താമസിച്ചതിനാൽ കുട്ടിയുടെ അച്ഛനും സഹോദരിയും ചേർന്ന് അയൽക്കാരനായ സാഗരൻ എന്നയാളെ വിളിച്ചുകൊണ്ടുവന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. […]

കന്യാസ്ത്രീയെ മഠത്തിന് സമീപത്തെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : ഉച്ചഭക്ഷണത്തിന് ശേഷമാണ് കാണാതായതെന്ന് സഹപ്രവർത്തകർ ; 11 വർഷമായി സിസ്റ്റർ ജെസീന മാനസികരോഗത്തിന് ചികിത്സ തേടിയിരുന്നനെന്ന കോൺവെന്റ് അധികൃതരുടെ വാദത്തെ എതിർത്ത് ബന്ധുക്കൾ

സ്വന്തം ലേഖകൻ കൊച്ചി: കാക്കനാട് മഠത്തിന് സമീപമുള്ള പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തിയ കന്യാസ്ത്രീയുടെ മൃതദേഹം ഇന്ന് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യും. സംഭവത്തിൽ അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വാഴക്കാല മൂലേപ്പാടം സെന്റ് തോമസ് കോൺവന്റിലെ സിസ്റ്റർ ജെസീനയെ (45)യാണ് കഴിഞ്ഞ ദിവസം പാറമടയിൽ മുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇടുക്കി കീരിത്തോട് കുരിശുമൂട്ടിൽ തോമസിന്റെയും മോണിക്കയുടെയും മകളാണ്. കോൺവന്റ് വളപ്പിനോടു ചേർന്നുള്ള മൂലേപ്പാടം ക്വാറിയിലാണ് ഇന്നലെ വൈകിട്ടോടെ ആറിനാണ് മൃതദേഹം കണ്ടെത്തിയത്. സിസ്റ്റർ ജെസീന രാവിലെ തലവേദനയാണെന്നു പറഞ്ഞ് പള്ളിയിൽ പ്രാർത്ഥനയ്ക്കു പോയിരുന്നില്ലെന്ന് സഹപ്രവർത്തകർ […]

ലോഡ്ജ് മുറിയിൽ യുവാവിനെയും യുവതിയെയും മരിച്ചനിലയിൽ കണ്ടെത്തി ; മരണവിവരം പുറംലോകമറിഞ്ഞത് യുവതിയുടെ മക്കൾ ലോഡ്ജ് ജീവനക്കാരെ വിവരമറിയച്ചതോടെ

സ്വന്തം ലേഖകൻ തൃശൂർ: ചാലക്കുടിയിലെ ലോഡ്ജ് മുറിയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മരോട്ടിച്ചാൽ സ്വദേഷി സജിത്ത്(36) ഈറോഡ് സ്വദേശി അനിത(33) എന്്‌നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച അനിതയുടെ 12 ഉം പത്തും വയസുള്ള കുട്ടികൾ ഒപ്പമുണ്ടായിരുന്നു. എന്നാൽ കുട്ടികൾ ഉറങ്ങുന്നതിനിടെയായിരുന്നു ഇവർ ജീവനൊടുക്കിയത്. കുട്ടികളാണ് ലോഡ്ജ് ജീവനക്കാരെ വിവരം അറിയിക്കുന്നത്. അങ്കമാലിയിൽ താമസം തരപ്പെടും വരെ ലോഡ്ജിൽ താമസിക്കുമെന്നാണ് ഇവർ റൂം എടുക്കുമ്പോൾ അറിയിച്ചിരുന്നത്. ഈറോഡ് സ്വദേശിയായ അനിത ഭർത്താവിനെ ഉപേക്ഷിച്ച് സജിത്തിനൊപ്പം ജീവിക്കാൻ […]

പ്രദീപിനെ ഉണ്ണിയാർച്ച സ്വന്തമാക്കിയത് പ്രണയിച്ച് ; വിവാഹത്തിന് ശേഷം ഭർത്താവ് മോഷ്ടാവാണെന്നറിഞ്ഞതോടെ സ്വഭാവം നന്നാക്കുന്നതിനായി ബാഗ്ലൂരിലേക്ക് കൊണ്ടുപോയി ; നല്ലപിള്ളയാക്കാനുള്ള ശ്രമം നഷ്ടപ്പെട്ടതോടെ മരണച്ചിറയിൽ ചാടി ജീവനൊടുക്കി : ഉണ്ണിയാർച്ചയുടെ വേർപാടിൽ വിതുമ്പി കരുനാഗപ്പള്ളി

സ്വന്തം ലേഖകൻ കൊല്ലം: ചിറക്കലിൽ യുവതി ക്ഷേത്രത്തിന് സമീപത്തെ മരണച്ചിറയിൽ ജീവനൊടുക്കിയത് ഭർത്താവിന്റെ ദുർനടപ്പ് മൂലം. കരുനാഗപ്പള്ളി പാവുമ്പ വടക്ക് മുരളീഭവനത്തിൽ വിജയ ലക്ഷ്മി (ഉണ്ണിയാർച്ച33)യാണ് ചിറക്കൽ ക്ഷേത്രത്തിലെ കുളത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ക്ഷേത്ര ദർശനത്തിനായി പതിവ് പോലെ പുലർച്ചെ 5.30 ന് വീട്ടിൽ നിന്നും പോയ വിജയ ലക്ഷ്മിയെ ഏഴ് മണിയായിട്ടും കാണാതാകുകയായിരുന്നു. വിജയലക്ഷ്മിയെ അന്വേഷിച്ച് വീട്ടുകാർ എത്തിയെങ്കിലും കുളത്തിന് സമീപത്ത് നിന്നും ടൂവീലർ മാത്രം കണ്ടെത്തുകയായിരുന്നു. എന്നാൽ വിജയലക്ഷ്മി മറ്റേതെങ്കിലും ക്ഷേത്രത്തിൽ പോയതാണെന്ന് കരുതി വീട്ടുകാർ മടങ്ങി പോയി. എന്നാൽ […]

വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; മകൾ ജീവനൊടുക്കിയത് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിലുള്ള മനോവിഷമത്താലെന്ന് പിതാവ് : വായ്പ അനുവദിക്കുന്നതിൽ ഒരു തടസ്സവും ഉന്നയിച്ചിരുന്നില്ലെന്ന് ബാങ്ക് അധികൃതർ

സ്വന്തം ലേഖകൻ കൊല്ലം: വിദ്യാർഥിനിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ബാങ്കിൽ അപേക്ഷിച്ചിരുന്ന വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിലുള്ള മനഃപ്രയാസത്തെ തുടർന്നാണ് മകൾ ജീവനൊടുക്കിയതെന്ന ആരോപണവുമായി പിതാവ് രംഗത്തെത്തിയിട്ടുണ്ട്. പോച്ചംകോണം അനന്തുസദനത്തിൽ സുനിൽകുമാറിന്റെയും ഉഷാകുമാരിയുടെയും മകൾ അനഘ സുനിലിനെയാണ്(19) തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അനഘയ്ക്ക് തനിയിലെ കോളജിൽ പാരാമെഡിക്കൽ കോഴ്‌സിന് പ്രവേശനം ലഭിച്ചിരുന്നു. തുടർന്ന് ബാങ്കിൽ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുകയും ചെയ്തിരുന്നു. നാലുലക്ഷം രൂപയാണ് പഠനച്ചെലവായി വേണ്ടിയിരുന്നത്. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ ലോണിന്റെ കാര്യങ്ങൾ സംസാരിക്കുവാൻ അനഘ ബാങ്കിൽ പോയിരുന്നു. എന്നാൽ മകൾ […]

മുഖക്കുരു വന്നതോടെ വിഷാദ രോഗം ; പതിനഞ്ചുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ   മംഗളൂരു: മുഖക്കുരു വന്നതിന് പിന്നാലെ വിഷാദ രോഗവും മംഗലാപുരത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ താലൂക്കിലെ പാൽടാഡിയിലാണ് സംഭവം. കെയൂരിലെ കർണാടക പബ്ലിക് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ദിവ്യ (15)യെയാണ് തൂങ്ങി നിലയിൽ കണ്ടെത്തിയത്. മുഖത്ത് മുഖക്കുരു വരാൻ തുടങ്ങിയതോടെ വളരെയധികം അസ്വസ്ഥയായിരുന്നുവെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നു. മുഖക്കുരുവിൽ നിന്നും രക്ഷപ്പെടാനാണ് പെൺകുട്ടി ആത്മഹത്യയുടെ വഴി സ്വീകരിച്ചതെന്ന് കൂട്ടുകാരികൾ സൂചിപ്പിക്കുന്നത്. മുഖക്കുരു കാരണം പെൺകുട്ടി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും വീട്ടുകാരും പൊലീസും പറയുന്നു. […]

പട്ടിണി സഹിക്കാനാവാതെ തൊഴിലാളി ജീവനൊടുക്കി ; നാടിനെ നടുക്കിയ സംഭവം ഉത്തരേന്ത്യയിലല്ല കേരളത്തിൽ തലസ്ഥാന നഗരിയിൽ : കളക്ടർ എത്താതെ മൃതദേഹം മാറ്റാനാവില്ലെന്ന് തൊഴിലാളികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പട്ടിണി സഹിക്കാനാകാതെ കമ്പനി തൊഴിലാളി ജീവനൊടുക്കി. 145 ദിവസമായി പൂട്ടിക്കിടക്കുന്ന കൊച്ചുവേളി ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ കമ്പനിയിൽ കയറ്റിറക്ക് തൊഴിലാളിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കമ്പനി ജീവനക്കാരനായ വേളി മാധവപുരം സ്വദേശി പ്രഫുല്ല കുമാറാണ് കമ്പനിക്കുള്ളിലെ തന്നെ കെട്ടിടത്തിൽ തൂങ്ങി മരിച്ചത്. രാവിലെ സമരത്തിനെത്തിയ തൊഴിലാളികളാണ് പ്രഫുല്ല കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 145 ദിവസമായി കമ്പനി പൂട്ടിയിട്ടിരിക്കുകയാണ്. കമ്പനി പൂട്ടിയതോടെ ഇവിടുത്തെ തൊഴിലാളികൾ മാസങ്ങളായി കൊടും ദാരിദ്യത്തിലായിരുന്നു. ചർച്ചകൾ പലതവണ നടത്തിയിട്ടും കമ്പനി […]