Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊല്ലം: ചിറക്കലിൽ യുവതി ക്ഷേത്രത്തിന് സമീപത്തെ മരണച്ചിറയിൽ ജീവനൊടുക്കിയത് ഭർത്താവിന്റെ ദുർനടപ്പ് മൂലം. കരുനാഗപ്പള്ളി പാവുമ്പ വടക്ക് മുരളീഭവനത്തിൽ വിജയ ലക്ഷ്മി (ഉണ്ണിയാർച്ച33)യാണ് ചിറക്കൽ ക്ഷേത്രത്തിലെ കുളത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

ക്ഷേത്ര ദർശനത്തിനായി പതിവ് പോലെ പുലർച്ചെ 5.30 ന് വീട്ടിൽ നിന്നും പോയ വിജയ ലക്ഷ്മിയെ ഏഴ് മണിയായിട്ടും കാണാതാകുകയായിരുന്നു. വിജയലക്ഷ്മിയെ അന്വേഷിച്ച് വീട്ടുകാർ എത്തിയെങ്കിലും കുളത്തിന് സമീപത്ത് നിന്നും ടൂവീലർ മാത്രം കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ വിജയലക്ഷ്മി മറ്റേതെങ്കിലും ക്ഷേത്രത്തിൽ പോയതാണെന്ന് കരുതി വീട്ടുകാർ മടങ്ങി പോയി. എന്നാൽ 9 മണിയോടെ ക്ഷേത്രക്കുളത്തിൽ വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വിജയ ലക്ഷ്മിയുടെ ഭർത്താവ് താമരക്കുളം സ്വദേശിയായ പ്രദീപ് നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. ഇരുവരും തമ്മിലുള്ള വിവാഹത്്തിന് ശേഷമാണ് ഇയാൾ മോഷണക്കേസിൽ പൊലീസ് പിടിയിലാകുന്നത്.

ഇതോടെയാണ് വിജയലക്ഷ്മിയും വീട്ടുകാരും ഇയാൾ മോഷ്ടാവാണെന്ന് അറിഞ്ഞത്. എന്നാൽ ജയിലിൽ നിന്നിറങ്ങിയ ശേഷം തന്നെ പൊലീസ് കുടുക്കിയതാണ് എന്ന വാദം ഉന്നയിച്ച് പ്രശ്‌നം ഒത്തുതീർപ്പാക്കുകയായിരുന്നു.

എന്നാൽ വീണ്ടും പൊലീസ് പിടിയിലായതോടെ കാര്യങ്ങളെല്ലാം വിജയ ലക്ഷ്മിക്ക് മനസ്സിലായി.അപ്പോഴേക്കും ഇരുവർക്കും രണ്ടു കുട്ടികൾ ആയിരുന്നു. പതുക്കെ പ്രദീപിനെ മാറ്റിയെടുക്കാമെന്ന ഉദ്ദേശത്തോടെ ബംഗളൂരുവിലേക്ക് കൊണ്ടു പോകുകയും അവിടെ കച്ചവടം ആരംഭിക്കുകയായിരുന്നു.

എന്നാൽ അവിടെയും ഇയാൾ മോഷണം തുടർന്നതോടെ തിരികെ നാട്ടിലേക്ക് പോരുകയായിരുന്നു. നിലവിൽ ഇയാൾ മറ്റൊരു മോഷണക്കേസിൽപെട്ട് ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. അതിനിടയിലാണ് യുവതി ആത്മഹത്യ ചെയ്തത്.

വിജയ ലക്ഷ്മി ആയാട്ട കോഴ്‌സ് ചെയ്തു കൊണ്ടിരിക്കുമ്‌ബോഴാണ് പ്രദീപിനെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയമായപ്പോൾ വീട്ടിൽ വിവാഹ കാര്യം അവതരിപ്പിച്ചു. എന്നാൽ പ്രദീപിന്റെ കുടുംബ പശ്ചാത്തലം മോശമായതിനാൽ വീട്ടുകാർ വിവാഹത്തിന് ആദ്്യം വിസമ്മതിക്കുകയും പിന്നീട് വിജയലക്ഷ്മിയുടെ സമ്മർദ്ദം മൂലം ഒടുവിൽ സമ്മതിക്കുകയായിരുന്നു. 2007 ലാണ് വിവാഹം നടന്നത്.

വിവാഹ ശേഷം വിജയലക്ഷ്മിയുടെ വീട്ടുകാരുമായി വലിയ അടുപ്പത്തിലായിരുന്നു. ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. ബിസിനസാണ് എന്നാണ് എല്ലാവരോടും പറഞ്ഞിരുന്നത്. എന്തിനും പണം എത്ര വേണമെങ്കിലും ചെലവാക്കാൻ ഇയാൾക്ക് മടിയില്ലായിരുന്നു. ഒടുവിൽ മോഷണം നടത്തിയാണ് പണം സമ്ബാദിച്ചതെന്ന് അറിഞ്ഞപ്പോൾ എല്ലാവരും നടുങ്ങിപ്പോയി.

വിജയ ലക്ഷ്മി ഏറെ നാൾ സ്വന്തം വീട്ടിൽ നിൽക്കുകയായിരുന്നു. 12 ഉം 9 ഉം വയസ്സുള്ള കുട്ടികളെ ഓർത്ത് വീണ്ടും പ്രദീപിനൊപ്പം താമസിക്കുകയായിരുന്നു. എന്നാൽ അടുത്തിടെ മോഷണക്കേസിൽ വീണ്ടും അറസ്റ്റിലായപ്പോൾ ഏറെ മാനസിക സമ്മർദ്ദത്തിലായിരുന്നു വിജയലക്ഷ്മി എന്ന് സഹോദരി വ്യക്തമാക്കി.

പാവുമ്പ ചിറക്കൽ ക്ഷേത്രക്കുളം അറിയപ്പെടുന്നത് ‘മരണച്ചിറ’ എന്നാണ്. നാട്ടുകാരും ഇതര ജില്ലക്കാരും ആത്മഹത്യ ചെയ്യാനായി തിരഞ്ഞെടുക്കുന്നത് ഈ ക്ഷേത്രക്കുളമാണ്. ഏകദേശം ഇരുപതോളം പേർ ഈ കാലയളവിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്.

വിജയലക്ഷ്മിയുടെ മരണത്തിൽ അസ്വാഭാവികതയൊന്നും ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇടപ്പോണിലെ ജോസ്‌കോ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും