വർഷങ്ങൾക്ക് മുൻപ് ഭർത്താവുമായി അകന്ന ആനി ജീവിച്ചത് മക്കളെയും ചേർത്ത് പിടിച്ച് ; സഹജീവനക്കാരുടെ മനസാക്ഷി ഇല്ലായ്മയിൽ ജീവിതം അവസാനിപ്പിച്ചത് സ്വന്തം കാലിൽ നിന്ന് മക്കളെ നല്ലനിലയിലെത്തിക്കാൻ ഓടി നടന്ന അമ്മ ;  ആനിയുടെ ജീവനെടുത്തത് ലാൻഡ് റവന്യൂ ഓഫീസിലെ വാക്‌സിൻ വിരുദ്ധർ ; ആനിയുടെ ഡയറിയിൽ  ഓഫീസിലെ സഹപ്രവർത്തകരെകുറിച്ച് നിർണ്ണായക വിവരങ്ങൾ

വർഷങ്ങൾക്ക് മുൻപ് ഭർത്താവുമായി അകന്ന ആനി ജീവിച്ചത് മക്കളെയും ചേർത്ത് പിടിച്ച് ; സഹജീവനക്കാരുടെ മനസാക്ഷി ഇല്ലായ്മയിൽ ജീവിതം അവസാനിപ്പിച്ചത് സ്വന്തം കാലിൽ നിന്ന് മക്കളെ നല്ലനിലയിലെത്തിക്കാൻ ഓടി നടന്ന അമ്മ ; ആനിയുടെ ജീവനെടുത്തത് ലാൻഡ് റവന്യൂ ഓഫീസിലെ വാക്‌സിൻ വിരുദ്ധർ ; ആനിയുടെ ഡയറിയിൽ ഓഫീസിലെ സഹപ്രവർത്തകരെകുറിച്ച് നിർണ്ണായക വിവരങ്ങൾ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ചിറയിൻകീഴിൽ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. തിരുവനന്തപുരം ലാൻഡ് റവന്യു കമ്മിഷണർ ഓഫിസിലെ അസിസ്റ്റന്റ് അഞ്ചുതെങ്ങ് കായിക്കര വെൺമതിയിൽ ആനിയുടെ(48) മരണത്തിന് ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്ത് എത്തിയതോടെയാണ് അഞ്ചുതെങ്ങ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.

തൊഴിൽ സ്ഥലത്തെ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് യുവതിയുടെ ഡയറിയിലുണ്ട്. തൊഴിൽ സംബന്ധമായി മാനസിക സമ്മർദ്ദത്തിലാക്കി പീഡിപ്പിച്ചവരുടെ പേര് വിവരങ്ങളും കാര്യകാരണങ്ങളും ആ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അഞ്ചുതെങ്ങ് പൊലീസ് പറഞ്ഞു. ആനി കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ഇതിന് പുറമെ ഓഫീസിലെ സഹപ്രവർത്തകരായ ചിലരുടെ പെരുമാറ്റം സഹിക്കാവുന്നതിൽ അപ്പുറമാണെന്നും കുടുംബാംഗങ്ങളെ അറിയിച്ചിരുന്നുവെന്നും ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നുണ്ട്. ആനി എഴുതിയതായി പറയുന്ന ഡയറി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

അടുത്തിടെ കോവിഡ് വാക്‌സീൻ എടുത്തതിന്റെ പേരിൽ ഓഫിസിലെ ചിലർ ആനിയെ കളിയാക്കിയിരുന്നു. ഇതിന്റെ പേരിൽ ഓഫിസിലെ സഹപ്രവർത്തകരുമായി വാക്കേറ്റമുണ്ടായതായും സൂചനയുണ്ട്

13 വർഷമായി ലാന്റ് റവന്യൂ കമ്മിഷണറേറ്റിലെ ഓഫീസിൽ അസിസ്റ്റന്റായ ആനി പി.എസ്.സി വഴിയാണ് സർവീസിൽ എത്തിയത്. 20 വർഷം മുൻപ് ഭർത്താവ് അകന്നെങ്കിലും രണ്ടുമക്കളെയും ചേർത്തു പിടിച്ചായിരുന്നു മുന്നോട്ടുള്ള ജീവിതം.
ഒരുപാട് പ്രതീക്ഷകളുമായാണ് മകൻ വിഷ്ണുവിനെ സി.എക്ക് ചേർത്തും ഡിഗ്രി കഴിഞ്ഞ മകൾ പാർവതിയെ തുടർപഠനത്തിന് ചേർക്കാൻ തയ്യാറെടുത്തതും.

കോവിഡിന് മുൻപ് വരെ ട്രെയിനിലായിരുന്നു മ്യൂസിയത്തിന് സമീപം പബ്ലിക് ഓഫീസിലെ ലാൻഡ് റവന്യൂ കമ്മിഷണറേറ്റിൽ എത്തിയിരുന്നത്.കോവിഡിനുശേഷം ബസിലും കൂടാതെ പഠനസംബന്ധമായി തിരുവനന്തപുരത്തേക്ക് വരുന്ന മകനൊപ്പവുമായി യാത്ര.

വൈകുന്നേരം വീട്ടിലേക്ക് മടങ്ങിയെത്തിലായും ജോലികളുമായി തിരക്കുകളിൽ മുഴുകും. കുടുംബവീട്ടിൽ താമസിച്ചിരുന്ന ആനി കഷ്ടപ്പാട് സഹിച്ചാണ് സ്വന്തമായി വീട് വച്ചതും. തറയുടെ പണികൾ ഉൾപ്പെടെ പൂർത്തിയാകാനുണ്ട്. കടങ്ങളും ബാക്കിയാക്കിയാണ് ആനി യാത്രയായതും.

കഴിഞ്ഞ ദിവസമാണ് ആനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.മക്കൾ: വിഷ്ണു, പാർവതി(ഇരുവരും വിദ്യാർത്ഥികൾ).