കന്യാസ്ത്രീയെ മഠത്തിന് സമീപത്തെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : ഉച്ചഭക്ഷണത്തിന് ശേഷമാണ് കാണാതായതെന്ന് സഹപ്രവർത്തകർ ; 11 വർഷമായി സിസ്റ്റർ ജെസീന മാനസികരോഗത്തിന് ചികിത്സ തേടിയിരുന്നനെന്ന കോൺവെന്റ് അധികൃതരുടെ വാദത്തെ എതിർത്ത് ബന്ധുക്കൾ

കന്യാസ്ത്രീയെ മഠത്തിന് സമീപത്തെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : ഉച്ചഭക്ഷണത്തിന് ശേഷമാണ് കാണാതായതെന്ന് സഹപ്രവർത്തകർ ; 11 വർഷമായി സിസ്റ്റർ ജെസീന മാനസികരോഗത്തിന് ചികിത്സ തേടിയിരുന്നനെന്ന കോൺവെന്റ് അധികൃതരുടെ വാദത്തെ എതിർത്ത് ബന്ധുക്കൾ

സ്വന്തം ലേഖകൻ

കൊച്ചി: കാക്കനാട് മഠത്തിന് സമീപമുള്ള പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തിയ കന്യാസ്ത്രീയുടെ മൃതദേഹം ഇന്ന് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യും. സംഭവത്തിൽ അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

വാഴക്കാല മൂലേപ്പാടം സെന്റ് തോമസ് കോൺവന്റിലെ സിസ്റ്റർ ജെസീനയെ (45)യാണ് കഴിഞ്ഞ ദിവസം പാറമടയിൽ മുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇടുക്കി കീരിത്തോട് കുരിശുമൂട്ടിൽ തോമസിന്റെയും മോണിക്കയുടെയും മകളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺവന്റ് വളപ്പിനോടു ചേർന്നുള്ള മൂലേപ്പാടം ക്വാറിയിലാണ് ഇന്നലെ വൈകിട്ടോടെ ആറിനാണ് മൃതദേഹം കണ്ടെത്തിയത്. സിസ്റ്റർ ജെസീന രാവിലെ തലവേദനയാണെന്നു പറഞ്ഞ് പള്ളിയിൽ പ്രാർത്ഥനയ്ക്കു പോയിരുന്നില്ലെന്ന് സഹപ്രവർത്തകർ വ്യക്തമാക്കി.

ഉച്ചഭക്ഷണത്തിനു ശേഷമാണ് കന്യാസ്ത്രീയെ കാണാതായത്. ഇതോടെയാണ് ഇടവക വികാരിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതും. തിരച്ചിലിനൊടുവിൽ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുന്നതിനിടെയാണ് പാറമടയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൃതദേഹം കണ്ടെത്തിയപ്പോൾ പായൽ നിറഞ്ഞ പാറമടയിൽ പൂർണമായും മുങ്ങിയിട്ടില്ലാത്ത നിലയിലായിരുന്നു. ശിരോവസ്ത്രം കുടുങ്ങിയ നിലയിലുമായിരുന്നു. 2012 മുതൽ കാക്കനാട്ടെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണെന്നു പൊലീസും കോൺവന്റ് അധികൃതരും പറഞ്ഞു. കഴിഞ്ഞ 11 വർഷമായി ഇവർ മാനസികരോഗത്തിന് ചികിത്സ തേടിവരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സഭയുടെ കീഴിൽ കണ്ണൂരിലെ മഠത്തിൽ അന്തേവാസിയായിരുന്നു.

അതേസമയം ജെസീനയ്ക്ക് മാനസികപ്രശ്‌നമുള്ള കാര്യം തങ്ങൾക്ക് അറിയില്ലെന്ന് സ്ഥലത്തെത്തിയ ബന്ധുക്കൾ വ്യക്തമാക്കി. ശനിയാഴ്ച വീട്ടിലേക്ക് വിളിച്ചപ്പോൾപ്പോലും യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു.

ജെസീനയെ കാണാതായ വിവരം അധികൃതർ തങ്ങളെ അറിയിച്ചത് പള്ളിയിൽ പോയിട്ട് തിരികെ എത്തിയിട്ടില്ലെന്നായിരുന്നെന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു.ശനിയാഴ്ച വൈകിട്ട് സിസ്റ്റർ ജെസീന വീട്ടിലേക്കു വിളിച്ചിരുന്നതായി പിതാവ് തോമസ് പറഞ്ഞു.നാളെ വീട്ടിലേക്കു വരുമെന്നും ജെസീന പിതാവവിനെ അറിയിച്ചിരുന്നു.

ജെസീനയുടെ ചികിത്സാ രേഖകൾ പൊലീസ് പരിശോധിച്ചു. അന്വേഷണത്തിനായി കോൺവന്റിൽ ജെസീന താമസിച്ചിരുന്ന മുറി പൊലീസ് മുദ്രവച്ചു. പി.ടി.തോമസ് എംഎൽഎ, നഗരസഭാധ്യക്ഷ അജിതാ തങ്കപ്പൻ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കളമശേരിയിലെ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്ക് ശേഷമായിരിക്കും മൃതദേഹം ഇന്ന് പോസ്റ്റമോർട്ടം നടത്തുക.