play-sharp-fill

‘എനിക്ക് തെറ്റുപറ്റി, നിന്നോട് തെറ്റ് ചെയ്തു’! ഗർഭിണിയായ കാമുകിയെ വഞ്ചിച്ചുവെന്ന വാർത്തയില്‍ പരസ്യമായി മാപ്പ് പറഞ്ഞ് നെയ്മർ

സ്വന്തം ലേഖകൻ റിയോ: ഗർഭിണിയായ കാമുകി ബ്രൂണ ബിയാന്‍കാർഡിയെ വഞ്ചിച്ചുവെന്ന ആരോപണം പുറത്തുവന്നതിന് പിന്നാലെ പര്യസ്യമായി ക്ഷമാപണം നടത്തി ബ്രസീലിയന്‍ ഫുട്ബോളർ നെയ്മർ ജൂനിയർ ഇൻസ്റ്റഗ്രാമിലൂടെയാണ് കാമുകി ബ്രൂണ ബിയാൻകാ‍ർഡിയോട് താരം ക്ഷമ ചോദിച്ചത്.നീണ്ട ഒരു കുറിപ്പാണ് നെയ‍്‍മർ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാമുകിക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ‘എനിക്ക് തെറ്റുപറ്റി, നിന്നോട് തെറ്റ് ചെയ്തു. എല്ലാ ദിവസവും മൈതാനത്തും പുറത്തും എനിക്ക് തെറ്റ് പറ്റാറുണ്ട് എന്ന് സമ്മതിക്കുന്നു. എന്നാല്‍ വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങള്‍ കുടുംബവും സുഹൃത്തുക്കളുമായുള്ള അടുപ്പം കൊണ്ട് വീട്ടില്‍ പരിഹരിക്കേണ്ടതാണ്. ബ്രൂണ, എന്‍റെ […]

അടിച്ചു തകർത്ത് പ്രഭ്സിമ്രൻ, എറിഞ്ഞു വീഴ്ത്തി ബ്രാര്‍! പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി പഞ്ചാബ്..! തോറ്റ് മടങ്ങി ഡൽഹി..! പഞ്ചാബ് കിങ്സിന് 31 റൺസ് വിജയം

സ്വന്തം ലേഖകൻ ന്യൂഡൽഹി∙ ഐപിഎല്ലിലെ നിർണ്ണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപിച്ച് പഞ്ചാബ് കിങ്‌സ്. പഞ്ചാബ് ഉയർത്തിയ 168 റൺസിനു മുന്നിൽ ഡൽഹിയുടെ ഇന്നിങ്സ് എട്ടിന് 136 എന്ന നിലയിൽ അവസാനിച്ചു. മികച്ച ബോളിങ് കാഴ്ച്ചവച്ചതാണ് പഞ്ചാബിന് തുണയായത്. ഓപ്പണർ ഡേവിഡ് വാർണർ 27 പന്തിൽ 54 റൺസ്, ഫിലിപ്പ് സോർട്ട് 17 പന്തിൽ 21 റൺസ് എന്നിവർ ഡൽഹി ക്യാപ്പിറ്റൽസിനായി മികച്ച പ്രകടനം കാഴച്ചവച്ചെങ്കിലും വിജയം നേടനായില്ല. മിച്ചൽ മാർഷ് നാല് പന്തിൽ മൂന്ന്, റിലേ റൂസോ അഞ്ച് പന്തിൽ അഞ്ച്, അക്സർ […]

സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം; ഐ ലീഗ് ചാംപ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ 3-1ന് തോൽപിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട് : സൂപ്പർ കപ്പിന്റെ തുടക്കം തന്നെ ഗംഭീരമാക്കി കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ.ആദ്യ മത്സരത്തിൽ ഐ ലീഗ് ചാംപ്യൻമാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തകർത്തത്. ദിമിത്രിയോസ് ഡയമന്റാകോസ്, നിഷുകുമാര്‍, മലയാളിതാരം കെ.പി രാഹുല്‍ എന്നിവര്‍ ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടി. കൃഷ്ണ സിങ്ങിലൂടെ പഞ്ചാബ് ആശ്വാസ ഗോൾ നേടി. ആദ്യ പകുതിയിൽ ലഭിച്ച പെനൽറ്റി മുതലെടുത്ത് ഒരു ഗോളടിച്ച് മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയിൽ ലീഡുയർത്തുകയായിരുന്നു. എന്നാൽ 72-ാം മിനിറ്റിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് ഗോൾ മടക്കി. […]

അടിമുടി മാറ്റാവുമായി ഐ പി എൽ! കുട്ടിക്രിക്കറ്റ് മാമാങ്കത്തിന് നാളെ തുടക്കം; ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും

സ്വന്തം ലേഖകൻ അഹമ്മദാബാദ് : ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആവേശം കെട്ടടങ്ങുന്നതിനുമുൻപേ ഇനി കായിക പ്രേമികള്‍ ഐ.പി.എല്‍ ക്രിക്കറ്റ് മാമാങ്കത്തിന്റെ ആവേശത്തിലേക്ക്. രണ്ടുമാസം നീണ്ടുനില്‍ക്കുന്ന കുട്ടിക്രിക്കറ്റ് മാമാങ്കത്തിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് മത്സരം. നിരവധി മാറ്റങ്ങളുമായാണ് ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പ്രേമികള്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ഇത് ഐപിഎല്ലിന്റെ ആവേശം ഉയര്‍ത്തുമെന്നുറപ്പ്. ഇത്തവണ ഹോം ഗ്രൗണ്ട് രീതിയിലേക്ക് മത്സരങ്ങള്‍ തിരിച്ചെത്തിയതും ടീമുകൾക്ക് […]

ബലിയാടാക്കാൻ അനുവദിക്കില്ല! ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകമനോവിച്ചിന് പിന്തുണയുമായി മഞ്ഞപ്പടയുടെ ക്യാംപെയ്ന്‍

സ്വന്തം ലേഖകൻ കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് പൂർണ്ണ പിന്തുണ അറിയിച്ച് ഔദ്യോഗിക ആരാധകവൃന്ദമായ മഞ്ഞപ്പട. ബെംഗളൂരു എഫ് സിക്കെതിരായ എലിമിനേറ്റർ മത്സരത്തിൽ റഫറിയുടെ വിവാദ തീരുമാനത്തിൽ ഇറങ്ങിപ്പോകാൻ ബ്ലാസ്റ്റേഴ്സിന് നേതൃത്വം നൽകിയ പരിശീലകനെതിരെ എഐഎഫ്എഫ് നടപടിയെടുക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. ഇവാനെ ടൂർണമെന്റിൽ ഐഎസ്എല്ലിൽ വിലക്കുമെന്നാണ് അറിയുന്നത്. മാത്രമല്ല, ക്ലബിനെതിരേയും നടപടിയുണ്ടായേക്കും. എന്നാൽ ഇവാൻ ക്ലബ്ബിന്റെ പരിശീലകനായി തുടരണമെന്നും അദ്ദേഹത്തെ ബലിയാടാക്കാൻ കൂടെ നിൽക്കില്ലെന്നും ഇതുപോലൊരു പരിശീലകനെ നഷ്ടമാവുന്നത് ഇന്ത്യന്‍ ഫുട്‌ബോളിനും ബ്ലാസ്റ്റേഴ്‌സിനും ഗുണം ചെയ്യില്ലെന്നുമാണ് മഞ്ഞപ്പട ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പോസറ്റിലൂടെ പറയുന്നത്. […]

മിച്ചൽ സ്റ്റാർക്കിന് 5 വിക്കറ്റ്, രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി! ഓസിസ് ജയം പത്ത് വിക്കറ്റിന്

സ്വന്തം ലേഖകൻ വിശാഖപട്ടണം: മിച്ചൽ സ്റ്റാർക്ക് എറിഞ്ഞിട്ടു, ഹെഡും മാര്‍ഷും അടിച്ചൊതുക്കി രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് വമ്പൻ വിജയം ബാറ്റുകൊണ്ടും പന്തുകൊണ്ടും കങ്കാരുപ്പട സംഹാരതാണ്ഡവമാടിയപ്പോൾ നോക്കി നിൽക്കാനേ ഇന്ത്യൻ താരങ്ങൾക്കായൊള്ളു. 117 റൺസിന് ഇന്ത്യയെ എറിഞ്ഞിട്ട ഓസിസ് പട വെറും 11 ഓവറിൽ വിജയലക്ഷ്യം കണ്ടു. ചെറിയ സ്കോറിൽ ഇന്ത്യയെ എറിഞ്ഞിട്ട ഓസിസിനെ അതേ നാണയത്തിൽ തിരിച്ചടിക്കും എന്ന് കരുതി കളി കണ്ടിരുന്ന ഇന്ത്യൻ ആരാധകർക്ക് മുന്നിൽ ടി20 ശൈലിയിൽ ബാറ്റ് ചെയ്താണ് ഓസിസ് ഓപ്പണർമാരായ ട്രാവിസ് ഹെഡും മിച്ചൽ മാർഷും കൊലവിളി […]

ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ! ശ്രീലങ്ക ന്യൂസിലൻഡിനോട് തോൽവി വഴങ്ങിയതോടെയാണ് ഇന്ത്യ ഫൈനലിൽ എത്തിയത്

സ്വന്തം ലേഖകൻ ന്യൂസീലൻഡ്‌: അവസാന പന്ത് വരെ നീണ്ട ത്രില്ലിങ്ങ് പോരിൽ 2 വിക്കറ്റിന് ശ്രീലങ്കയെ തകർത്ത് ന്യൂസീലൻഡിന് തകർപ്പൻ ജയം. ഇതോടെ ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ കടന്നു. അഞ്ചാം ദിവസം അവസാന പന്തില്‍ രണ്ട് വിക്കറ്റ് മാത്രം ശേഷിക്കെയാണ് ന്യൂസിലന്‍ഡ് ശ്രീലങ്കയെ മറികടന്നത്. 285 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കിവീസ് കെയിൻ വില്ല്യംസൺന്റെ (121 നോട്ടൗട്ട്) സെഞ്ച്വറി കരുത്തിലാണ് വിജയം സ്വന്തമാക്കിയത്. കിവികൾക്കായ് ഡാരിൽ മിച്ചലും 81 തിളങ്ങി. ശ്രീലങ്കയ്ക്കായി അഷിത ഫെർണാണ്ടോ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജൂൺ ഏഴ് മുതൽ […]

പ്രതിരോധം തീർത്ത് ഓസിസ്, അഹമ്മദാബാദ് ടെസ്റ്റ് സമനിലയിലേക്ക്?

സ്വന്തം ലേഖകൻ അഹമ്മദാബാദ്: ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുന്നു. അഞ്ചാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 73 റൺസെന്ന നിലയിലാണ് ഓസീസ്. ട്രാവിസ് ഹെഡ് (45*), മാർനസ് ലബുഷെയ്ൻ (22*) എന്നിവരാണ് ക്രീസിൽ. അവസാന ദിവസമായ ഇന്ന് ആസ്ട്രേലിയയെ ചെറിയ സ്കോറിൽ മടക്കി ആദ്യ ഇന്നിങ്സ് ലീഡിന്റെ കരുത്തിൽ കളി ജയിക്കാനാണ് ഇന്ത്യൻ ശ്രമം. എന്നാൽ, സ്പിന്നർമാർ തുടക്കം മുതൽ കിണഞ്ഞു ശ്രമിച്ചിട്ടും കാര്യമായ ആഘാതമേൽപ്പിക്കാനായിട്ടില്ല. പ്രതിരോധമതിൽ തീർക്കുന്ന ട്രാവിസ് ഹെഡും വൺഡൗൺ ബാറ്റർ മാർനസ് ലബൂഷെയിനും അർദ്ധസെഞ്ച്വറി […]

സഞ്ജു ഇനി ഇന്ത്യൻ ടീമിൽ ഉണ്ടാവില്ല! തുറന്നടിച്ച് മുൻ ഇന്ത്യൻ താരം; സഞ്ജുവിനെ കളിപ്പിച്ചാല്‍ ലോകകപ്പ് നേടാം എന്ന് ആരാധകർ പറയുന്നത് വെറുതെയെന്നും ചോപ്ര

സ്വന്തം ലേഖകൻ മുംബൈ: മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണെയും താരത്തിന്റെ ആരാധക കൂട്ടത്തെയും പരിഹസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. സഞ്ജു സാംസണ്‍ പ്രതിഭാധനനായ ക്രിക്കറ്ററാണെന്നതില്‍ ചോപ്രയ്ക്ക് സംശയമില്ല എന്നാൽ ദേശീയ ടീമില്‍ അവസരം മുതലെടുക്കുന്നതില്‍ സഞ്ജു പരാജിതനാണെന്നാണ് മുന്‍ താരത്തിന്റെ നിരീക്ഷണം. ഇന്ത്യന്‍ ക്രിക്കറ്റിന് ദൈവം നല്‍കിയ സമ്മാനമാണ് സഞ്ജു സാംസണ്‍ എന്നാണ് ആളുകള്‍ പറയുന്നത്. എന്നാല്‍ ലഭിച്ച അവസരങ്ങള്‍ സഞ്ജു മുതലാക്കുന്നില്ല. ആ യാഥാര്‍ഥ്യം ഈ ആളുകള്‍ ഉള്‍ക്കൊള്ളുന്നില്ല…നിലവില്‍ അവസരങ്ങള്‍ അധികം ലഭിക്കില്ലെന്ന് സഞ്ജു മനസിലാക്കി കഴിഞ്ഞു. […]

പ്ലേ ഓഫ്‌ വീണ്ടും കളിക്കണം, റഫറിയെ വിലക്കണം! ആവശ്യവുമായി കേരള ബ്ലാസ്റ്റേഴ്സ്

സ്വന്തം ലേഖകൻ കൊച്ചി : ഐ എസ് എല്ലിൽ ബെംഗളൂരു എഫ്സിക്കെതിരായ വിവാദ പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്ന ആവശ്യവുമായി കേരള ബ്ലാസ്റ്റേഴ്സ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് പരാതി നൽകി. കൂടാതെ മത്സരം നിയന്ത്രിച്ച റഫറി ക്രിസ്റ്റല്‍ ജോണിന് വിലക്കേര്‍പ്പെടുത്തണമെന്നും ക്ലബ് ആവശ്യപ്പെടുന്നു. എ.ഐ.എഫ്.എഫിന് ബ്ലാസ്റ്റേഴ്സ് പരാതി നല്‍കിയ സംഭവം ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മത്സരം ഇങ്ങനെ അവസാനിക്കാന്‍ കാരണം റഫറിയുടെ പിഴവാണെന്നും അതുകൊണ്ട് തന്നെ അന്വേഷണം നടത്തി എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നുമാണ് ബ്ലാസ്റ്റേഴ്സിന്‍റെ പരാതിയിലെ ആവശ്യം. […]