play-sharp-fill
ബലിയാടാക്കാൻ അനുവദിക്കില്ല! ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകമനോവിച്ചിന് പിന്തുണയുമായി മഞ്ഞപ്പടയുടെ  ക്യാംപെയ്ന്‍

ബലിയാടാക്കാൻ അനുവദിക്കില്ല! ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകമനോവിച്ചിന് പിന്തുണയുമായി മഞ്ഞപ്പടയുടെ ക്യാംപെയ്ന്‍

സ്വന്തം ലേഖകൻ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് പൂർണ്ണ പിന്തുണ അറിയിച്ച് ഔദ്യോഗിക ആരാധകവൃന്ദമായ മഞ്ഞപ്പട.

ബെംഗളൂരു എഫ് സിക്കെതിരായ എലിമിനേറ്റർ മത്സരത്തിൽ റഫറിയുടെ വിവാദ തീരുമാനത്തിൽ ഇറങ്ങിപ്പോകാൻ ബ്ലാസ്റ്റേഴ്സിന് നേതൃത്വം നൽകിയ പരിശീലകനെതിരെ എഐഎഫ്എഫ് നടപടിയെടുക്കുമെന്ന് വാർത്തകളുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവാനെ ടൂർണമെന്റിൽ ഐഎസ്എല്ലിൽ വിലക്കുമെന്നാണ് അറിയുന്നത്. മാത്രമല്ല, ക്ലബിനെതിരേയും നടപടിയുണ്ടായേക്കും.

എന്നാൽ ഇവാൻ ക്ലബ്ബിന്റെ പരിശീലകനായി തുടരണമെന്നും അദ്ദേഹത്തെ ബലിയാടാക്കാൻ കൂടെ നിൽക്കില്ലെന്നും ഇതുപോലൊരു പരിശീലകനെ നഷ്ടമാവുന്നത് ഇന്ത്യന്‍ ഫുട്‌ബോളിനും ബ്ലാസ്റ്റേഴ്‌സിനും ഗുണം ചെയ്യില്ലെന്നുമാണ് മഞ്ഞപ്പട ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പോസറ്റിലൂടെ പറയുന്നത്.

പോസ്റ്റ് കാണാം

Tags :