മിച്ചൽ സ്റ്റാർക്കിന് 5 വിക്കറ്റ്, രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി! ഓസിസ് ജയം പത്ത് വിക്കറ്റിന്

മിച്ചൽ സ്റ്റാർക്കിന് 5 വിക്കറ്റ്, രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി! ഓസിസ് ജയം പത്ത് വിക്കറ്റിന്

Spread the love

സ്വന്തം ലേഖകൻ

വിശാഖപട്ടണം: മിച്ചൽ സ്റ്റാർക്ക് എറിഞ്ഞിട്ടു, ഹെഡും മാര്‍ഷും അടിച്ചൊതുക്കി രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് വമ്പൻ വിജയം

ബാറ്റുകൊണ്ടും പന്തുകൊണ്ടും കങ്കാരുപ്പട സംഹാരതാണ്ഡവമാടിയപ്പോൾ നോക്കി നിൽക്കാനേ ഇന്ത്യൻ താരങ്ങൾക്കായൊള്ളു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

117 റൺസിന് ഇന്ത്യയെ എറിഞ്ഞിട്ട ഓസിസ് പട വെറും 11 ഓവറിൽ വിജയലക്ഷ്യം കണ്ടു. ചെറിയ സ്കോറിൽ ഇന്ത്യയെ എറിഞ്ഞിട്ട ഓസിസിനെ അതേ നാണയത്തിൽ തിരിച്ചടിക്കും എന്ന് കരുതി കളി കണ്ടിരുന്ന ഇന്ത്യൻ ആരാധകർക്ക് മുന്നിൽ ടി20 ശൈലിയിൽ ബാറ്റ് ചെയ്താണ് ഓസിസ് ഓപ്പണർമാരായ ട്രാവിസ് ഹെഡും മിച്ചൽ മാർഷും കൊലവിളി
നടത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 117 റൺസാണു നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ സ്വന്തം നാട്ടിൽ നേടുന്ന ഏറ്റവും കുറഞ്ഞ സ്കോറാണിത്. 35 പന്തിൽ 31 റൺസെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ എന്നത് തന്നെ ഇന്ത്യൻ ദുരന്തത്തിന്റെ ആഴം വ്യക്തമാക്കുന്നു.

ടോസ് നേടിയ ആസ്ട്രേലിയൻ നാടകൻ സ്റ്റീവ് സ്മിത്ത് ബൗളിങ്ങാണ് തിരഞ്ഞെടുത്ത്. സ്മിത്തിന്റെ തീരുമാനം ഒട്ടും പിഴച്ചില്ല. ശുഭ്മൻ ഗിൽ, രോഹിത് ശർമ, സൂര്യകുമാർ യാദവ്, കെ.എൽ രാഹുൽ എന്നിങ്ങനെ നാല് കരുത്തന്മാരെ ആദ്യ പത്ത് ഓവറിൽ തന്നെ കൂടാരംകയറ്റി മിച്ചൽ സ്റ്റാർക്ക് ഇന്ത്യയ്ക്ക് കനത്ത പ്രഹരം നൽകി. ഒടുവിൽ മുഹമ്മദ് സിറാജിന്റെ മിഡിൽസ്റ്റംപ് തെറുപ്പിച്ച് ഇന്ത്യൻ പതനം പൂർത്തിയാക്കുകയും ചെയ്തു.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1–1 എന്ന നിലയിലായി. 23ന് ചെന്നൈയിൽ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ വിജയിക്കുന്നവർക്കു പരമ്പര സ്വന്തമാക്കാം.

Tags :