play-sharp-fill

നിയമാസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാന്‍ പാടില്ലാത്തവരുടെ പട്ടിക ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; കരിമ്പട്ടികയില്‍ പെടാതിരിക്കാന്‍ നേതാക്കന്മാരുടെ കാല് തിരുമ്മിയും ബാഗ് ചുമന്നും പതിനെട്ടടവും പയറ്റി സീറ്റ് മോഹികള്‍

സ്വന്തം ലേഖകന്‍ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാന്‍ പാടില്ലാത്തവരുടെ പട്ടിക ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണണിക്കേണ്ടാത്തവരുടെ പട്ടിക പ്രത്യേകമായി തയ്യാറാക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് എ.ഐ.സി.സി നിര്‍ദേശം നല്‍കി. നിര്‍ദ്ദേശ പ്രകാരം കെ.പി.സി.സി പ്രത്യേക പട്ടിക തയ്യാറാക്കും. വിജയസാദ്ധ്യത നോക്കി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കണമെന്ന കര്‍ശന നിര്‍ദ്ദേശത്തിനൊപ്പമാണ് എ.ഐ.സി.സി ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താരിഖ് അന്‍വര്‍ ഡല്‍ഹിയിലെത്തി കേരളത്തെ സംബന്ധിച്ച […]

അസംതൃപ്തി പുകയുന്നു ; കോൺഗ്രസിന്റെ കാര്യത്തിൽ തീരുമാനമായില്ല ; കെപിസിയുടെ ജംബോ പട്ടികയിൽ ഒപ്പിടാൻ വിസമ്മതിച്ച് സോണിയ ഗാന്ധി

സ്വന്തം ലേഖകൻ ന്യൂഡൽഹി: കെപിസിസി ജംബോ പട്ടികയ്‌ക്കെതിരെ വിമർശനം ശക്തമായതോടെ പട്ടികയിൽ ഒപ്പിടാൻ വിസമ്മതിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പട്ടികയിലെ നേതാക്കളുടെ നീണ്ടനിരയും ഒറ്റപദവി മാനദണ്ഡം ഒഴിവാക്കിയതിലും അസംതൃപ്തി പ്രകടിപ്പിച്ചാണ് സോണിയയുടെ പിൻമാറ്റം. പട്ടികയിൽ പ്രവർത്തന മികവെന്ന മാനദണ്ഡം പാലിച്ചില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. ഇതോടെ കേരളത്തിലെ കോൺഗ്രസിന്റെ പരിപാടികൾ താളം തെറ്റുമെന്ന് ഉറപ്പായി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ 155 പേരുടെ ഭാരവാഹിപ്പട്ടിക കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിന്റെ അനുമതിക്കായി ബുധനാഴ്ച വൈകുന്നേരമാണ് സമർപ്പിച്ചത്. രാത്രിയോടെ പട്ടിക സോണിയാ ഗാന്ധിക്ക് […]

മുല്ലപ്പള്ളിയുടെ നേതാവ് അമിത് ഷായോ സോണിയ ഗാന്ധിയോ ; എം.എം മണി

  സ്വന്തം ലേഖകൻ തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരായി രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോൾ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ വിമർശിച്ച് മന്ത്രി എം.എം മണി രംഗത്ത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സോണിയാ ഗാന്ധി ഉൾപ്പെടെയുള്ളവർ ദേശീയ തലത്തിലും, സംസ്ഥാനത്ത് കോൺഗ്രസിന്റെ മിക്കവാറും എല്ലാ നേതാക്കൻമാരും എതിർക്കുകയാണ്. എന്നാൽ മുല്ലപ്പള്ളി രാമചന്ദ്രൻ ബിജെപിയുടെ വഴിയെ സമരത്തെ തള്ളിപ്പറഞ്ഞു, മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതാവ് അമിത് ഷായണോ, അതോ സോണിയാ ഗാന്ധിയാണോയെന്ന് എന്ന് വിമർശിച്ച് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്എം,.എം മണി രംഗത്ത് വന്നിരിക്കുന്നത്.   എം.എം മണിയുടെ […]

സുപ്രീം കോടതി സ്വാഗതം ചെയ്യുന്നു : മഹാരാഷ്ട വിശ്വാസവോട്ടെടുപ്പിൽ തങ്ങൾ വിജയിക്കും ; സോണിയ ഗാന്ധി

സ്വന്തം ലേഖകൻ ന്യൂഡൽഹി: മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണെമെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വിശ്വാസവോട്ടെടുപ്പിൽ തങ്ങൾ വിജയിക്കുമെന്നും പറഞ്ഞു. എൻസിപിയും ശിവസേനയും കോൺഗ്രസും ചേർന്ന് മഹാരാഷ്ട്രയിൽ സഖ്യം രൂപീകരിച്ചിരിച്ചിരുന്നു. മഹാരാഷ്ട്രയിൽ 162 എംഎൽഎമാരുടെ പിന്തുണയാണ് ത്രികക്ഷി സഖ്യത്തിനുള്ളത്. 145 എംഎൽഎഎമാരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്. ബുധനാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ചൊവ്വാഴ്ച രാവിലെയാണ് സുപ്രീംകോടതി ഉത്തരവിട്ടത്. അഞ്ചു മണിക്കു മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണു സുപ്രീംകോടതി നിർദേശം. രഹസ്യബാലറ്റ് പാടില്ല. വിശ്വാസവോട്ടെടുപ്പ് നടപടി ക്രമങ്ങൾ വീഡിയോയിൽ ചിത്രീകരിക്കണമെന്നും സുപ്രീംകോടതി വിധിയിലുണ്ട്.

നെഹ്‌റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിൻവലിച്ച് കേന്ദ്ര സർക്കാർ

  സ്വന്തം ലേഖകൻ ന്യൂ​ഡ​ല്‍​ഹി: നെ​ഹ്റു കു​ടും​ബ​ത്തി​ന്‍റെ എ​സ്പി​ജി സു​ര​ക്ഷ പി​ന്‍​വ​ലി​ക്കാ​നൊ​രു​ങ്ങി കേ​ന്ദ്രം. സോണിയ ഗാന്ധി,പ്രിയങ്ക ഗാന്ധി,രാഹുല്‍ ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ പിന്‍വലിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീങ്ങുന്നതെന്നും, പകരം സി.ആര്‍.പി.എഫ് സുരക്ഷ നല്കാന്‍ ആലോചിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ആഭ്യന്തര വകുപ്പിന്‍റെ വാര്‍ഷിക അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. നെഹ്റു കുടുംബം നിലവിലെ സാഹചര്യത്തില്‍ സുരക്ഷാഭീഷണി നേരിടുന്നില്ലെന്ന് യോഗം വിലയിരുത്തി. നി​ല​വി​ല്‍ വി​ദേ​ശ​യാ​ത്ര​ക​ളി​ല്‍ നെ​ഹ്റു കു​ടും​ബം എ​സ്പി​ജി സു​ര​ക്ഷ ഉ​പ​യോ​ഗി​ക്കാ​റി​ല്ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, സോ​ണി​യ ഗാ​ന്ധി, രാ​ഹു​ല്‍​ ഗാ​ന്ധി, പ്രി​യ​ങ്ക ​ഗാ​ന്ധി […]