നെഹ്‌റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിൻവലിച്ച് കേന്ദ്ര സർക്കാർ

നെഹ്‌റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിൻവലിച്ച് കേന്ദ്ര സർക്കാർ

Spread the love

 

സ്വന്തം ലേഖകൻ

ന്യൂ​ഡ​ല്‍​ഹി: നെ​ഹ്റു കു​ടും​ബ​ത്തി​ന്‍റെ എ​സ്പി​ജി സു​ര​ക്ഷ പി​ന്‍​വ​ലി​ക്കാ​നൊ​രു​ങ്ങി കേ​ന്ദ്രം. സോണിയ ഗാന്ധി,പ്രിയങ്ക ഗാന്ധി,രാഹുല്‍ ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ പിന്‍വലിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീങ്ങുന്നതെന്നും, പകരം സി.ആര്‍.പി.എഫ് സുരക്ഷ നല്കാന്‍ ആലോചിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

ആഭ്യന്തര വകുപ്പിന്‍റെ വാര്‍ഷിക അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. നെഹ്റു കുടുംബം നിലവിലെ സാഹചര്യത്തില്‍ സുരക്ഷാഭീഷണി നേരിടുന്നില്ലെന്ന് യോഗം വിലയിരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നി​ല​വി​ല്‍ വി​ദേ​ശ​യാ​ത്ര​ക​ളി​ല്‍ നെ​ഹ്റു കു​ടും​ബം എ​സ്പി​ജി സു​ര​ക്ഷ ഉ​പ​യോ​ഗി​ക്കാ​റി​ല്ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, സോ​ണി​യ ഗാ​ന്ധി, രാ​ഹു​ല്‍​ ഗാ​ന്ധി, പ്രി​യ​ങ്ക ​ഗാ​ന്ധി എ​ന്നി​വ​ര്‍​ക്കാ​ണ് എ​സ്പി​ജി സു​ര​ക്ഷ​യു​ള്ള​ത്.

മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ എ​സ്പി​ജി സു​ര​ക്ഷ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ കേ​ന്ദ്രം പി​ന്‍​വ​ലി​ച്ചി​രു​ന്നു. നി​ല​വി​ല്‍ സി​ആ​ര്‍​പി​എ​ഫി​നാ​ണ് മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ സു​ര​ക്ഷ ചു​മ​ത​ല.