നിയമാസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാന്‍ പാടില്ലാത്തവരുടെ പട്ടിക ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; കരിമ്പട്ടികയില്‍ പെടാതിരിക്കാന്‍ നേതാക്കന്മാരുടെ കാല് തിരുമ്മിയും ബാഗ് ചുമന്നും പതിനെട്ടടവും പയറ്റി സീറ്റ് മോഹികള്‍

നിയമാസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാന്‍ പാടില്ലാത്തവരുടെ പട്ടിക ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; കരിമ്പട്ടികയില്‍ പെടാതിരിക്കാന്‍ നേതാക്കന്മാരുടെ കാല് തിരുമ്മിയും ബാഗ് ചുമന്നും പതിനെട്ടടവും പയറ്റി സീറ്റ് മോഹികള്‍

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാന്‍ പാടില്ലാത്തവരുടെ പട്ടിക ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണണിക്കേണ്ടാത്തവരുടെ പട്ടിക പ്രത്യേകമായി തയ്യാറാക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് എ.ഐ.സി.സി നിര്‍ദേശം നല്‍കി. നിര്‍ദ്ദേശ പ്രകാരം കെ.പി.സി.സി പ്രത്യേക പട്ടിക തയ്യാറാക്കും. വിജയസാദ്ധ്യത നോക്കി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കണമെന്ന കര്‍ശന നിര്‍ദ്ദേശത്തിനൊപ്പമാണ് എ.ഐ.സി.സി ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താരിഖ് അന്‍വര്‍ ഡല്‍ഹിയിലെത്തി കേരളത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് സോണിയ ഗാന്ധിക്ക് കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാതിരുന്ന മുതിര്‍ന്ന നേതാക്കളുടെ വിശദാംശങ്ങളും എ.ഐ.സി.സി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ചാകും നിയമസഭാ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിടുക.

എം.പിമാര്‍ക്ക് ശുപാര്‍ശ ചെയ്യാവുന്നത് രണ്ട് പേരുകള്‍

ഓരോ നിയമസഭാ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിയാക്കാവുന്ന രണ്ട് പേരുകള്‍ വീതം നല്‍കാന്‍ എം.പിമാരോട് ആവശ്യപ്പെടും. ഗ്രൂപ്പ് താത്പര്യങ്ങള്‍ മാറ്റിവച്ച് വിജയസാദ്ധ്യതയ്ക്ക് മുന്‍തൂക്കം നല്‍കണമെന്ന നിര്‍ദ്ദേശവും എം.പിമാര്‍ക്ക് നല്‍കും. കെ.പി.സി.സി നേതൃത്വം നല്‍കുന്ന സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കൊപ്പം എം.പിമാര്‍ നല്‍കുന്ന പേരുകളും ഹൈക്കമാന്‍ഡ് പരിഗണിക്കും.

സ്വകാര്യ ഏജന്‍സിയുടെ അഭിപ്രായ സര്‍വേ

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് അഭിപ്രായ സര്‍വേ നടത്തും. മൂന്ന് സ്വകാര്യ ഏജന്‍സികളെയാണ് എ.ഐ.സി.സി ഇതിനായി നിയോഗിച്ചിരിക്കുന്നത്. പൊതുജനങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുമടക്കം അഭിപ്രായങ്ങള്‍ തേടും.

ബംഗളൂരു ആസ്ഥാനമായുള്ള ഏജന്‍സി നിലവില്‍ കോണ്‍ഗ്രസിനായി കേരളത്തില്‍ അഭിപ്രായ സര്‍വേ നടത്തുന്നുണ്ട്. ഇതിന് പുറമേ ഡല്‍ഹിയില്‍ നിന്നും മുംബയില്‍ നിന്നുമുള്ള ഏജന്‍സികളും അഭിപ്രായ സര്‍വേ നടത്തും.

വിജയ സാധ്യത മാത്രമല്ല മാനദണ്ഡം

രാഷ്ട്രീയകാര്യസമിതി ചേര്‍ന്നായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ മാനദണ്ഡങ്ങള്‍ തീരുമാനിക്കുക. കെ.പി.സി.സിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഒരു പ്രധാന കാരണമെന്ന് ചില നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സമിതികള്‍ അടുത്തമാസം

പ്രകടന പത്രികാ സമിതിയടക്കം വിവിധ സമിതികളുടെ രൂപീകരണം അടുത്ത മാസത്തോടെ ഉണ്ടാകും. പ്രചാരണസമിതി അദ്ധ്യക്ഷനായി ഉമ്മന്‍ചാണ്ടിയുടെ പേരാണ് എറ്റവുമധികം ഉയര്‍ന്നു കേള്‍ക്കുന്നത്. പക്ഷേ, അന്തിമ തീരുമാനമായിട്ടില്ല. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി സംസ്ഥാന നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചേക്കാം.