പിരിവിന് ഇറങ്ങിയില്ലെന്ന് ആരോപിച്ച്  ഡിഗ്രി വിദ്യാർത്ഥിയ്ക്ക് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ക്രൂരമർദ്ദനം ; വിദ്യാർത്ഥിയെ മർദ്ദിച്ചത് 15 മണിക്കൂർ മുറിയിൽ പൂട്ടിയിട്ട് : വിവസ്ത്രനാക്കി ഫോട്ടോ എടുത്തുവെന്നും ആരോപണം

സ്വന്തം ലേഖകൻ കൊച്ചി: എസ്.എഫ്.ഐയുടെ പിരിവിന് ഇറങ്ങിയില്ലെന്ന് ആരോപിച്ച് മഹാരാജാസ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിയെ എസ് എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ റാഗ് ചെയ്തതായി പരാതി. ഒന്നാം വർഷ മലയാള വിഭാഗം വിദ്യാർത്ഥിയും മലപ്പുറം സ്വദേശിയുമായ റോബിനാണ് എസ്.എഫ്.ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനത്തിന് ഇരയായത്. വെളളിയാഴ്ച രാത്രി എട്ട് മണി മുതൽ ശനിയാഴ്ച രാവിലെ 11 മണിവരെ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയടക്കമുളളവരുടെ നേതൃത്വത്തിലായിരുന്നു റാഗിംഗ്.എസ് എഫ് ഐക്കാർ റോബിനെ ഹോസ്റ്റൽ മുറിയിൽ പൂട്ടിയിടുകയായിരുന്നു. തുടർന്ന് മർദിക്കുകയും വിവസ്ത്രനാക്കി ഫോട്ടോ എടുക്കുകയും ചെയ്തുവെന്നാണ് […]

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എസ്.എഫ്.ഐ നേതാവ് സാജൻ മാത്യൂ അന്തരിച്ചു

സ്വന്തം ലേഖകൻ പത്തനംതിട്ട : വാഹനാപകടത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ദീർഘ നാളായി കിടപ്പിലായിരുന്ന എസ്.എഫ്.ഐ നേതാവ് സാജൻ മാത്യു അന്തരിച്ചു. എട്ട് വർഷം മുൻപാണ് എസ്.എഫ്.ഐ ഇടുക്കി ജില്ലാ മുൻസെക്രട്ടറിയും സിപിഎം മൂന്നാർ ഏരിയാ കമ്മിറ്റിയംഗവുമായിരുന്ന സാജന് വാഹനാപകടം സംഭവിക്കുന്നത്. അപകടത്തെ തുടർന്ന് അരയ്ക്കുതാഴെ തളർന്ന് വീട്ടിൽ കഴിയുകയായിരുന്നു. ശനിയാഴ്ച പുലർച്ചെയായിരുന്നു സാജന് മരണം സംഭവിച്ചത്. രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനേത്തുടർന്ന ്‌കോഴഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2012 ൽ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നടന്ന എസ്.എഫ്.ഐ ദേശീയ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ, സാജനും കൂട്ടുകാരും സഞ്ചരിച്ചിരുന്ന […]

അവസാനിക്കാതെ എസ്.എഫ്.ഐയുടെ ഗുണ്ടായിസം: ഹാജരില്ലാത്ത എസ്എഫ്‌ഐക്കാരെ പരീക്ഷ എഴുതാൻ അനുവദിക്കാത്ത പ്രിൻസിപ്പളിനെ കോളജിൽ കാലുകുത്താൻ സമ്മതിക്കാതെ ഇടത് പ്രവർത്തകർ

സ്വന്തം ലേഖകൻ കണ്ണൂർ:ഹാജരില്ലാത്ത എസ്.എഫ്.ഐ നേതാക്കളെ പരീക്ഷ എഴുതാൻ വിലക്കിയതിന്റെ പേരിൽ പ്രിൻസിപ്പളിനെ കോളജിൽ കാലുകുത്താൻ സമ്മതിക്കാതെ ഇടത് പ്രവർത്തകർ. എസ്.എഫ്.ഐ, സി.പി.എം പ്രവർത്തകർ രണ്ടുമാസമായി ഭീഷണി കാരണം കോളജിൽ കയറാനാകാതെ പ്രിൻസിപ്പാൾ പുറത്ത്. സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രിൻസിപ്പാൾ ഗവർണർക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. കൂത്തുപറമ്പ് എം.ഇ.എസ് കോളജ് പ്രിൻസിപ്പാൾ എൻ യൂസഫിനാണ് എസ്.എഫ്.ഐ കോളതിൽ വിലക്കേർപ്പെടുത്തിയത്. പരീക്ഷ എഴുതാൻ ആവശ്യമായ ഹാജരില്ലാത്തതിനാൽ മൂന്നു നേതാക്കളെ പരീക്ഷ എഴുതാൻ അനുവദിക്കാത്തതാണ് വിലക്കിന് കാരണം. ജില്ലാ കമ്മിറ്റി അംഗം ഷൈൻ, […]

അലൻ എസ്.എഫ്.ഐയിൽ സജീവമായിരുന്നില്ല ; എസ്.എഫ്.ഐയിൽ പ്രവർത്തിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് എസ്എഫ്‌ഐക്കാരെ മാവോയിസ്റ്റാക്കി മാറ്റാൻ സാധിക്കുക : പി.ജയരാജിനെതിരെ ആഞ്ഞടിച്ച് സബിത ശേഖർ

സ്വന്തം ലേഖകൻ കോഴിക്കോട്: അലൻ എസ്എഫ്‌ഐയിൽ സജീവമായിരുന്നില്ല. എസ്.എഫ്.ഐയിൽ പ്രവർത്തിക്കാത്ത ഒരാൾക്ക് എങ്ങനെയാണ് എസ്എഫ്‌ഐക്കാരെ മാവോയിസ്റ്റാക്കി മാറ്റാൻ സാധിക്കുക. യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ് എസ്.എഫ്.ഐയിൽ നിന്നുകൊണ്ട് മാവോയിസ്റ്റ് പ്രവർത്തനം നടത്തിയെന്ന പി. ജയരാജന്റെ പ്രസ്താവനക്കെതിരെ അമ്മ സബിത. അലൻ മാവോയിസത്തിലേക്ക് ആകർഷിച്ച ഒരു എസ്.എഫ്.ഐക്കാരനെയെങ്കിലും കാണിക്കാമോ എന്ന് സബിത ഫേസ്ബുക്കിലൂടെ ചോദിച്ചു. അലന്റെ അമ്മ സബിത ശേഖറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം സഖാവ് പി. ജയരാജൻ വായിച്ചറിയുവാൻ … താങ്കൾ ഇന്നലെ കെ.എൽ.എഫ് വേദിയിൽ പറഞ്ഞത് വാർത്തകളിലൂടെ അറിഞ്ഞു. […]

വിദ്യാർത്ഥി സംഘർഷം ; സി.എം.എസ് കോളജിന് തിങ്കളാഴ്ചയും അവധി പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ കോട്ടയം : വിദ്യാർത്ഥികളും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിലുള്ള സംഘർഷത്ത തുടർന്ന് കോട്ടയം സി.എം.എസ് കോളജിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കോളജ് ടൂറിനിടെ വിദ്യാർഥികൾ തമ്മിലുണ്ടായ കശപിശ രാഷ്ട്രീയ പ്രശ്‌നമാക്കി എസ്.എഫ്.ഐ ഏറ്റെടുത്തതോടെയാണ് ക്യാംമ്പസ് സംഘർഷഭരിതമായത്. വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് സി.എം.എസ് കോളജിൽ ക്യാംമ്പസിൽ വൻ സംഘർഷാവസ്ഥയായിരുന്നു കഴിഞ്ഞ ദിവസം നിലനിന്നിരുന്നത്. വെള്ളിയാഴ്ച വിദ്യാർത്ഥികളുടെ എസ്.എഫ്.ഐ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിനിടയിയ ഇരുപ വിഭാഗങ്ങൾക്കുമിടയിൽ പൊലീസ് പ്രതിരോധമതിൽ തീർത്തതോടെയാണ് സംഘർഷ സ്ഥിതിയ്ക്ക് അയവുണ്ടായത്. സംഘർഷാവസ്ഥയെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കോളജിന് അവധിയും പ്രഖ്യാപിച്ചിരുന്നു. […]

വിദ്യാർത്ഥി സംഘർഷം : സി.എം.എസ് കോളജിൽ പുറത്ത് നിന്ന് എത്തിയ എസ്എഫ്‌ഐക്കാരെ വിദ്യാർത്ഥികൾ തടഞ്ഞു, സ്ഥലത്ത് സംഘർഷാവസ്ഥ ; കോളജിന് അവധി പ്രഖ്യാപിച്ചു

നിമിഷ .വി.സാബു കോട്ടയം : വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് സി.എം.എസ് കോളജിൽ ക്യാംമ്പസിൽ വൻ സംഘർഷാവസ്ഥ. പെൺകുട്ടികളടങ്ങുന്ന എസ്.എഫ്.ഐ പ്രവർത്തകരും ക്യാംമ്പസിന് മുന്നിൽ തമ്പടിച്ചതോടെ ഏത് നിമിഷവും അടിപൊട്ടുമെന്ന സ്ഥിതിയുണ്ടായി. ഇരു വിഭാഗത്തിന്റെയും നടുവിൽ പൊലീസ് പ്രതിരോധമതിൽ തീർത്തതോടെയാണ് സംഘർഷ സ്ഥിതിയ്ക്ക് അയവുണ്ടായത്. സംഘർഷാവസ്ഥയെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കോളജിന് അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈകീട്ട് തുടങ്ങിയ സംഘർഷങ്ങളാണ് കോളജ് അടക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചത്. കോളജിൽ നിന്നും വിനോദ യാത്ര പോയ യൂണിയൻ ഭാരവാഹികളിൽ ഒരാളെ ഒരു സംഘം വിദ്യാർത്ഥികൾ മർദ്ദിച്ചിരുന്നു. ഇത് […]

എസ്. എഫ്. ഐ മുൻ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് വിവാഹിതനാകുന്നു

  സ്വന്തം ലേഖിക കോട്ടയം : •മുൻ എസ്.എഫ്.ഐ നേതാവും സി.പി.എം കോട്ടയം ജില്ലാ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ജെയ്ക് സി തോമസ് വിവാഹിതനാകുന്നു. ചെങ്ങളം സ്രാമ്പിക്കൽ സ്വദേശി ഗീതു തോമസ് ആണ് വധു. ഒക്ടോബർ 19 ന് കോട്ടയം തെള്ളകം ചൈതന്യ പാസ്റ്റർ സെന്ററിൽ വച്ചാണ് വിവാഹം. ജെയ്ക്കിന്റെ വിവാഹ ചടങ്ങിലേക്ക് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമും സിപിഐഎം ജില്ലാ സെക്രട്ടറി വി.എൻ വാസവനും സഖാക്കളെ ക്ഷണിച്ചു. ക്ഷണക്കത്ത് ജെയ്ക് ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. എസ്.എഫ്.ഐ […]