വിദ്യാർത്ഥി സംഘർഷം : സി.എം.എസ് കോളജിൽ പുറത്ത് നിന്ന് എത്തിയ എസ്എഫ്‌ഐക്കാരെ വിദ്യാർത്ഥികൾ തടഞ്ഞു, സ്ഥലത്ത് സംഘർഷാവസ്ഥ ; കോളജിന് അവധി പ്രഖ്യാപിച്ചു

വിദ്യാർത്ഥി സംഘർഷം : സി.എം.എസ് കോളജിൽ പുറത്ത് നിന്ന് എത്തിയ എസ്എഫ്‌ഐക്കാരെ വിദ്യാർത്ഥികൾ തടഞ്ഞു, സ്ഥലത്ത് സംഘർഷാവസ്ഥ ; കോളജിന് അവധി പ്രഖ്യാപിച്ചു

നിമിഷ .വി.സാബു

കോട്ടയം : വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് സി.എം.എസ് കോളജിൽ ക്യാംമ്പസിൽ വൻ സംഘർഷാവസ്ഥ. പെൺകുട്ടികളടങ്ങുന്ന എസ്.എഫ്.ഐ പ്രവർത്തകരും ക്യാംമ്പസിന് മുന്നിൽ തമ്പടിച്ചതോടെ ഏത് നിമിഷവും അടിപൊട്ടുമെന്ന സ്ഥിതിയുണ്ടായി. ഇരു വിഭാഗത്തിന്റെയും നടുവിൽ പൊലീസ് പ്രതിരോധമതിൽ തീർത്തതോടെയാണ് സംഘർഷ സ്ഥിതിയ്ക്ക് അയവുണ്ടായത്. സംഘർഷാവസ്ഥയെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കോളജിന് അവധി പ്രഖ്യാപിച്ചു.

വ്യാഴാഴ്ച വൈകീട്ട് തുടങ്ങിയ സംഘർഷങ്ങളാണ് കോളജ് അടക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചത്. കോളജിൽ നിന്നും വിനോദ യാത്ര പോയ യൂണിയൻ ഭാരവാഹികളിൽ ഒരാളെ ഒരു സംഘം വിദ്യാർത്ഥികൾ മർദ്ദിച്ചിരുന്നു. ഇത് ചോദ്യം ചെയ്യുവാനായി വ്യാഴാഴ്ച വൈകീട്ട് എസ്.എഫ.െഎ പ്രവർത്തകർ സംഘടിച്ച് എത്തിയതോടെയാണ് കോളജ് ക്യാംമ്പസിൽ സംഘർഷം തുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാർത്ഥികളെ കോളജ് അധികൃതർ സസ്‌പെൻഡ് ചെയ്തു. ഇതിന് പിന്നാലെ വെള്ളിയാഴ്ച രാവിലെയാണ് വീണ്ടും സംഘർഷം ഉടലെടുത്തത്. വിദ്യാർത്ഥികളെ മർദ്ദിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മർദ്ദനമേറ്റവരുടെ സഹപാഠികൾ കോളജ് കവാടം ഉപരോധിക്കുകയായിരുന്നു. ഇവരെ നേരിടുന്നതിനായി പുറത്ത് നിന്ന് എത്തിയ എസ്.എഫ്.ഐ പ്രവർത്തകർ അടങ്ങുന്ന സംഘം കോളജിലേക്ക് എത്തിയതാണ് സംഘർഷത്തിന് ഇടയാക്കിയത്.

വിദ്യാർത്ഥികൾ അടങ്ങുന്ന സംഘം എസ്.എഫ്.ഐ പ്രവർത്തകരെ തടഞ്ഞു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പൊലീസ് മധ്യഭാഗത്ത് നിലയുറപ്പിച്ചതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവുണ്ടായത്. ഇതോടെ കോളജ് അധികകൃതർ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കോളജിന് അവധി പ്രഖ്യാപിക്കുകയായിരുന്നു. പൊലീസ് നിർദേശമനുസരിച്ച് വിദ്യാർത്ഥികൾ പിരിഞ്ഞു പോയെങ്കിലും കുറച്ച് എസ്.എഫ്.ഐ പ്രവർത്തകരും കൂടി നിൽക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നത്.