play-sharp-fill

വിദ്യാര്‍ത്ഥി കണ്‍സെഷന്‍ തര്‍ക്കം; സ്വകാര്യ ബസ് ജീവനക്കാരന് മര്‍ദ്ദനം; ബസിൽ നിന്ന് വലിച്ചിറക്കി മുഖത്തടിച്ചു,റോഡിലിട്ട് ചവിട്ടി..! അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ എറണാകുളം: കൊച്ചിയില്‍ സ്വകാര്യ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ച അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എ.ആര്‍ അനന്ദു, ഹാഷിം, ശരവണന്‍, ഷിഹാബ്, മുഹമ്മദ് അഫ്രീദ് എന്നിവരാണ് പിടിയിലായത്. ഇന്നലെ എറണാകുളം മഹാരാജാസ് കോളേജിന് മുന്നില്‍ വച്ചാണ് ബസ് കണ്ടക്ടറെ വലിച്ചിറക്കി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.ബസ് കണ്ടക്ടറെ ബസില്‍ നിന്ന് വലിച്ച് റോഡിലിട്ട് മുഖത്തടിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വിദ്യാര്‍ത്ഥി കണ്‍സെഷനുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണമെന്നാണ് വിവരം. രണ്ടാഴ്ച മുമ്പാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. രാവിലെ ഏഴ് മണിക്ക് മുമ്പ് നാല് വിദ്യാര്‍ത്ഥികള്‍ കണ്‍സെഷന്‍ ആവശ്യപ്പെട്ടു. […]

ഒരേസമയം കലിംഗയിലും കായംകുളത്തും പഠിക്കാൻ നിഖിൽ തോമസ് എന്താ ‘കുമ്പിടി’യാണോ? ശുപാര്‍ശ ചെയ്ത സിപിഎം നേതാവിന്‍റെ പേര് കോളേജ് മാനേജര്‍ തുറന്നുപറയണം : വി.മുരളീധരന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം : വ്യാജ ഡിഗ്രി വിവാദത്തില്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഒരേസമയം കലിംഗയിലും കായംകുളത്തും പഠിക്കാൻ നിഖിൽ തോമസ് എന്താ ‘കുമ്പിടി’യാണോ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. നിഖില്‍ തോമസിനായി ശുപാര്‍ശ ചെയ്ത സിപിഎം നേതാവിന്‍റെ പേര് കോളേജ് മാനേജര്‍ തുറന്നുപറയണം. ഉന്നതവിദ്യാഭ്യാസത്തെ തകർക്കുന്ന തെമ്മാടിത്തരം കാണിക്കുന്നവരുടെ പേര് കേരളത്തിലെ ജനങ്ങൾ അറിയണം. ഗവർണർക്ക് എതിരെ പ്രമേയം അവതരിപ്പിച്ച മഹാനാണോ ശുപാർശയ്ക്ക് പിന്നിലുള്ള നേതാവ് എന്നും വി മുരളീധരൻ ചോദിച്ചു. ഈ വിഷയത്തിൽ ഗവർണർ നേരിട്ട് ഇടപെട്ട് […]

ധീരജ് വധക്കേസ് പ്രതികൾ കെഎസ്‌യു ഭാരവാഹികൾ..! കേസിലെ നാലാം പ്രതി കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് ; അഞ്ചാം പ്രതി സംസ്ഥാന ജനറൽ സെക്രട്ടറി..!

സ്വന്തം ലേഖകൻ തിരുവനന്തപുരം:എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കെഎസ്‌യു ഭാരവാഹികളായി നിയമിച്ചു. കേസിൽ നാലാം പ്രതിയായ നിധിൻ ലൂക്കോസാണ് കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റായി നിയമിക്കപ്പെട്ടത്. ഇതോടൊപ്പം ധീരജ് വധക്കേസിലെ അഞ്ചാം പ്രതി ജിതിൻ ഉപ്പുമാക്കലിനെ സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാളായും കെഎസ്‌യു നിയമിച്ചു. സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചപ്പോൾ സംസ്ഥാനത്തെ 14 ജില്ലാ പ്രസിഡന്റുമാരും മാറി. കെഎസ്‌യു സംസ്ഥാന കമ്മിറ്റി ഇന്നാണ് പുനസംഘടിപ്പിച്ചത്. നാല് വൈസ് പ്രസിഡന്റുമാരും 30 ജനറൽ സെക്രട്ടറിമാരുമാണ് പുതിയ കമ്മിറ്റിയിലുള്ളത്. ഈ 30 ജനറൽ സെക്രട്ടറിമാരിൽ ഒരാളാണ് […]

പാലാ ജനറൽ ആശുപത്രിയിൽ എസ്എഫ്ഐ–എബിവിപി സംഘർഷം; ഡോക്ടർക്കും പരുക്കേറ്റു; കേസെടുത്ത് പോലീസ്

സ്വന്തം ലേഖകൻ പാലാ:പാല ജനറൽ ആശുപത്രിയിൽ എബിവിപി – എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്. അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന ഡോക്ടർക്കും സംഘർഷത്തിൽ പരുക്കേറ്റു. കഴിഞ്ഞദിവസം പോളിടെക്നിക് കോളജിൽ നടത്തുന്ന ഇന്റർപോളി യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കേറ്റത്തിലും സംഘർഷത്തിലും പരുക്കേറ്റ എബിവിപി പ്രവർത്തകനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ എത്തിയ എസ്എഫ്ഐ പ്രവർത്തകരും എബിവിപി പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. ഡോ. എഡ്വിൻ, ജയിംസ്, ബാസ്റ്റിൻ എന്നിവർക്കു പരുക്കേറ്റു. സാരമായി പരുക്കേറ്റ എബിവിപി പ്രവർത്തകൻ മൃദുലിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ […]

കാതോലിക്കേറ്റ് കോളേജ് യൂണിയൻ മുൻ ജനറൽ സെക്രട്ടറി ബിമൽ കൃഷ്ണ ബംഗളൂരുവിൽ വാഹന അപകടത്തിൽ മരണപ്പെട്ടു; കാർ തട്ടി ബൈക്കിൽ നിന്ന് റോഡിലേക്ക് വീണു, ട്രക്കിനടിയിൽ പെട്ട് ദാരുണാന്ത്യം

സ്വന്തം ലേഖകൻ പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജ് യൂണിയൻ മുൻ ജനറൽ സെക്രട്ടറിയും എസ്എഫ്ഐ നേതാവുമായിരുന്ന ബിമൽ കൃഷ്ണ ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. തമിഴ്‌നാട്-കർണാടക അതിർത്തിയിലെ കൃഷ്ണഗിരിയിൽ ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം നടന്നത്. കൃഷ്ണഗിരിയിലെ ഡാം സന്ദർശനത്തിന് പോകുകയായിരുന്ന ബിമലിന്റെ ബൈക്കിൽ എതിരെ വന്ന കാർ തട്ടുകയായിരുന്നു. റോഡിലേക്ക് വീണ ബിമലിന്റെ ശരീരത്തിലൂടെ ട്രക്ക് കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. സഹോദരൻ അമൽ കൃഷ്ണയ്ക്കൊപ്പം ബാംഗ്ലൂരിൽ ജോലി ചെയ്യുകയായിരുന്നു. കോന്നി ഐരവൺ കൃഷ്ണ ഭവനിൽ ഉണ്ണികൃഷ്ണൻ നായരുടെയും ബിന്ദുകുമാരിയുടെയും മകൻ ആണ് മരിച്ച ബിമൽ കൃഷ്ണ. […]

തൃശ്ശൂര്‍ ലോ കോളേജിൽ കെഎസ്‍യു – എസ്‌എഫ്‌ഐ സംഘർഷം; എട്ട് പേര്‍ക്ക് പരിക്ക്; കൊടിയെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിയിൽ കലാശിച്ചത്

സ്വന്തം ലേഖകൻ തൃശ്ശൂര്‍: തിരുവനന്തപുരം ലോ കോളേജിലെ സംഘർഷത്തിന് പിന്നാലെ തൃശ്ശൂര്‍ ഗവണ്‍മെന്റ് ലോ കോളേജിലും കെഎസ്‍യു – എസ്‌എഫ്‌ഐ സംഘര്‍ഷം. അക്രമത്തിൽ നാല് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും നാല് കെഎസ്‍യു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.ഇവരെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാമ്പസിലെ കെഎസ്‍യു പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടി മാറ്റിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത് എന്നാണ് കോളേജിലെ കെഎസ്‌യു പ്രവര്‍ത്തകരുടെ ആരോപണം. തിരുവനന്തപുരം ലോ കോളേജിലെ സംഘര്‍ഷത്തിന് പിന്നാലെയാണ് കെഎസ്‍യു കൊടികള്‍ തൃശ്ശൂര്‍ ലോ കോളേജിലും നശിപ്പിക്കപ്പെട്ടതെന്ന് ഇവര്‍ കുറ്റപ്പെടുത്തി. എന്നാല്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിയെ കെഎസ്‍യു […]

ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസ് അതിക്രമം ; നേതൃത്വം നൽകിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി കീഴടങ്ങി; കീഴടങ്ങിയത് എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറി അർജുൻ ബാബു

സ്വന്തം ലേഖകൻ കൊച്ചി : ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസ് അതിക്രമത്തിന് നേതൃത്വം നൽകിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി കീഴടങ്ങി. എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറി അർജുൻ ബാബുവാണ് കീഴടങ്ങിയത്. അർജുൻ ബാബുവിന്‍റെ നേതൃത്വത്തിലാണ് പ്രവർത്തകർ ഓഫീസിലേക്ക് അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പ്രവർത്തനം തടസപ്പെടുത്തിയത്. ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബു, എറണാകുളം ഏര്യാ സെക്രട്ടറി ആശിഷ്, ജില്ലാ ജോ. സെക്രട്ടറി രതു കൃഷ്ണൻ എന്നിവരും കേസിൽ പ്രതികളാണ്. ഏഷ്യാനെറ്റ് ന്യൂസ് ഹാജരാക്കിയ പ്രതികളുടെ ദൃശ്യങ്ങളിൽ നിന്ന് കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. […]

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓഫീസ് അതിക്രമം; എസ്എഫ്‌ഐ പ്രതിഷേധത്തെക്കുറിച്ച് അറിയില്ല; പരോക്ഷമായി ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍

സ്വന്തം ലേഖകൻ കൊച്ചി : ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ അതിക്രമത്തില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ അതിക്രമത്തെ പരോക്ഷമായി ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍. എസ്എഫ്‌ഐ പ്രതിഷേധത്തെക്കുറിച്ച് അറിയില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് പറഞ്ഞ ഇ പി ജയരാജൻ, മാധ്യമ ധർമ്മം എല്ലാവരും പാലിക്കണമെന്നും വ്യക്തിഹത്യ ഉപേക്ഷിക്കണം, രക്‌തത്തിന് വേണ്ടി ദാഹിക്കൽ അരുതെന്നും കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ഓഫിസിലേക്ക് ഇന്നലെ രാത്രിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത്. ഓഫിസിനുള്ളില്‍ ബാനര്‍ കെട്ടുകയും […]

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയുടെ ജാമ്യം റദ്ദാക്കി; നടപടി ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന്

സ്വന്തം ലേഖകൻ എറണാകുളം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയുടെ ജാമ്യം റദ്ദാക്കി. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. എറണാകുളം സിജെഎം കോടതി ഇന്നലെയാണ് ജാമ്യം റദ്ദാക്കിയത്. എല്ലാ ശനിയാഴ്ചകളിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പിടണം എന്നായിരുന്നു വ്യവസ്ഥ.ഈ വ്യവസ്ഥ ലംഘിച്ചതിനാണ് കോടതി നടപടി. ജാമ്യം റദ്ദാക്കിയതിനെതിരെ ഹൈകോടതിയെ സമീപിച്ചതായി ആർഷോ പറയുന്നു. ഡിസംബർ ആദ്യ ആഴ്ച മുതൽ മൂന്നാഴ്ച ഡെങ്കിപ്പനി ബാധിച്ച് കിടപ്പിലായിരുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഓഫീസിൽ ഹാജരാകാൻ സാധിക്കാതിരുന്നത്. ഹൈകോടതിയിൽ നിന്ന് അനുകൂല […]

ഗവർണറെ അധിക്ഷേപിച്ച് എസ്എഫ്ഐയുടെ ബാനർ ; കലാലയത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് ;വിദ്യാർത്ഥികൾക്ക് വേണ്ടി പ്രിൻസിപ്പൽ മാപ്പ് പറഞ്ഞു

തിരുവനന്തപുരം: സംസ്കൃത കോളജിൽ ​ഗവർണറെ അധിക്ഷേപിച്ച് എസ്എഫ്ഐ ബാനർ സ്ഥാപിച്ച സംഭവത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രിൻസിപ്പൽ മാപ്പ് പറഞ്ഞു . കോളജ് പ്രിൻസിപ്പൽ കെ.ഡി ശോഭയാണ് ഗവർണറോട് മാപ്പ് പറഞ്ഞത്. സംഭവത്തിൽ സർവകലാശാല രജിസ്ട്രാർക്ക് വിശദീകരണം നൽകിയെന്നും പ്രിൻസിപ്പൽ പറഞ്ഞു. കലാലയത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് ഉണ്ടായത്. സംഭവം താൻ അറിഞ്ഞിരുന്നില്ല. ശ്രദ്ധയിൽപ്പെട്ടപ്പോൾ ബന്ധപ്പെട്ട വിദ്യാർത്ഥികൾക്ക് നോട്ടീസ് നൽകിയെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളുടെ പക്വതക്കുറവാണ് ബാനർ വിവാദത്തിന് കാരണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നേരത്തെ പ്രതികരിച്ചിരുന്നു. രാജ്ഭവൻ ഗവർണറുടെ പിതാവിന്റേതല്ല എന്ന […]