ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓഫീസ് അതിക്രമം; എസ്എഫ്‌ഐ പ്രതിഷേധത്തെക്കുറിച്ച് അറിയില്ല; പരോക്ഷമായി ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓഫീസ് അതിക്രമം; എസ്എഫ്‌ഐ പ്രതിഷേധത്തെക്കുറിച്ച് അറിയില്ല; പരോക്ഷമായി ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ അതിക്രമത്തില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ അതിക്രമത്തെ പരോക്ഷമായി ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍. എസ്എഫ്‌ഐ പ്രതിഷേധത്തെക്കുറിച്ച് അറിയില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് പറഞ്ഞ ഇ പി ജയരാജൻ, മാധ്യമ ധർമ്മം എല്ലാവരും പാലിക്കണമെന്നും വ്യക്തിഹത്യ ഉപേക്ഷിക്കണം, രക്‌തത്തിന് വേണ്ടി ദാഹിക്കൽ അരുതെന്നും കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഷ്യാനെറ്റ് ഓഫിസിലേക്ക് ഇന്നലെ രാത്രിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത്. ഓഫിസിനുള്ളില്‍ ബാനര്‍ കെട്ടുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്തു.

സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രസ് ക്ലബ് ഓഫ് ഇന്ത്യ സംഭവത്തെ അപലപിച്ചു. കേട്ടുകേള്‍വിയില്ലാത്ത ഏകാധിപത്യശൈലിയാണ് ഇതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമര്‍ശനം.