ഗവർണറെ അധിക്ഷേപിച്ച് എസ്എഫ്ഐയുടെ ബാനർ ; കലാലയത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് ;വിദ്യാർത്ഥികൾക്ക് വേണ്ടി പ്രിൻസിപ്പൽ മാപ്പ് പറഞ്ഞു

ഗവർണറെ അധിക്ഷേപിച്ച് എസ്എഫ്ഐയുടെ ബാനർ ; കലാലയത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് ;വിദ്യാർത്ഥികൾക്ക് വേണ്ടി പ്രിൻസിപ്പൽ മാപ്പ് പറഞ്ഞു

തിരുവനന്തപുരം: സംസ്കൃത കോളജിൽ ​ഗവർണറെ അധിക്ഷേപിച്ച് എസ്എഫ്ഐ ബാനർ സ്ഥാപിച്ച സംഭവത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രിൻസിപ്പൽ മാപ്പ് പറഞ്ഞു . കോളജ് പ്രിൻസിപ്പൽ കെ.ഡി ശോഭയാണ് ഗവർണറോട് മാപ്പ് പറഞ്ഞത്. സംഭവത്തിൽ സർവകലാശാല രജിസ്ട്രാർക്ക് വിശദീകരണം നൽകിയെന്നും പ്രിൻസിപ്പൽ പറഞ്ഞു.

കലാലയത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് ഉണ്ടായത്. സംഭവം താൻ അറിഞ്ഞിരുന്നില്ല. ശ്രദ്ധയിൽപ്പെട്ടപ്പോൾ ബന്ധപ്പെട്ട വിദ്യാർത്ഥികൾക്ക് നോട്ടീസ് നൽകിയെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളുടെ പക്വതക്കുറവാണ് ബാനർ വിവാദത്തിന് കാരണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നേരത്തെ പ്രതികരിച്ചിരുന്നു. രാജ്ഭവൻ ഗവർണറുടെ പിതാവിന്റേതല്ല എന്ന തരത്തിലായിരുന്നു എസ്എഫ്ഐയുടെ ബാനർ.

സംഭവം വിവാദമായതോടെ എസ്എഫ്ഐ പ്രവർത്തകർ കോളജ് കവാടത്തിൽ നിന്നും ബാനർ അഴിച്ചുമാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group