play-sharp-fill

ഗതാഗത സെക്രട്ടറിയുടെ കാറിന് മുന്‍പില്‍ മത്സരയോട്ടം; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബിജു പ്രഭാകർ ; സ്വകാര്യ ബസിന്റെ പെര്‍മിറ്റ് പോയി

സ്വന്തം ലേഖകൻ കാക്കനാട്: കലൂരില്‍ മത്സരയോട്ടം നടത്തിയ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. പെരുപ്പടപ്പ്-ആലുവ റൂട്ടിലോടുന്ന വചനം എന്ന ബസിന്റെ പെര്‍മിറ്റാണ് റദ്ദാക്കിയത്. കെഎസ്‌ആര്‍ടിസി എംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍ സഞ്ചരിച്ച കാറിന് മുന്നിലൂടെയാണ് ബസ് മത്സരയോട്ടം നടത്തിയത്. സമാന രീതിയില്‍ ഓടിച്ച മറ്റൊരു ബസിനെതിരെയും നടപടിയുണ്ടാകും. കഴിഞ്ഞദിവസം ഇടപ്പള്ളി റെസ്റ്റ് ഹൗസിലെ ഔദ്യോഗിക യോഗത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ സഞ്ചരിച്ച കാറിനു മുന്‍പിലായിരുന്നു രണ്ട് ബസുകളുടെ മരണപ്പാച്ചില്‍. ഇതിന് തൊട്ടുപിന്നിലായി കാറിലുണ്ടായിരുന്ന ഇദ്ദേഹം കലൂര്‍ മെട്രോ സ്റ്റേഷന് സമീപംവെച്ച്‌ […]

നിയമം നടപ്പാക്കുന്നതിനൊപ്പം ജനസേവനത്തിലും മോട്ടോർ വാഹന വകുപ്പ് തന്നെ മുന്നിൽ; നിർധനർക്ക് ഭക്ഷ്യധാന്യ കിറ്റും ഗുരുതര രോഗങ്ങൾ ഉള്ളവർക്ക് കൈമാറാൻ പൾസ് ഓക്സിമീറ്ററുകളും നൽകി മോട്ടോർ വാഹന വിഭാഗം കോട്ടയം സേഫ് കേരള എൻഫോഴ്സ്മെന്റ് യൂണിറ്റ്

സ്വന്തം ലേഖകൻ കോട്ടയം : വഴിയിൽ വണ്ടി തടയാൻ മാത്രമല്ല, ദുരിതകാലത്ത് തണലാകാനും തങ്ങൾക്കാകുമെന്ന് തെളിയിച്ചിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ് കോട്ടയം സേഫ് കേരള എൻഫോഴ്സ്മെൻ്റ് വിഭാഗം. കോവിഡ് 19 അതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് കോട്ടയം ജില്ലാ സേഫ് കേരള എൻഫോഴ്സ്മെൻറ് റ ആർടിഒ ശ്രീ ഡി. മഹേഷിന്റെ നിർദ്ദേശപ്രകാരം സേഫ് കേരളയിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോട്ടയത്തെ ഓട്ടോറിക്ഷ തൊഴിലാളികളിൽ അർഹരായ നൂറോളം പേർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. വിതരണ ഉദ്ഘാടനം എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ശ്രീ. ഡി. […]

നിയമാനുസൃതം വണ്ടി ഓടിച്ചവര്‍ക്ക് സമ്മാനങ്ങളും മധുരപലഹാരങ്ങളും; ബോധവത്ക്കരണത്തിന് പുതു മാര്‍ഗങ്ങളുമായി ട്രാഫിക് പൊലീസ്

സ്വന്തം ലേഖകന്‍ താമശ്ശേരി: റോഡില്‍ നിയമാനുസൃതം വാഹനമോടിച്ചവര്‍ത്ത് സമ്മാനങ്ങളും മധുരപലഹാരങ്ങളുമായി ട്രാഫിക് പൊലീസ്. ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റും കൊടുവള്ളി ജോയന്റ് ആര്‍.ടി.ഓഫീസും താമരശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌സും ചേര്‍ന്നാണ് താമരശ്ശേരിയില്‍ വ്യത്യസ്തമായ ബോധവത്ക്കരണം നടത്തിയത്. നിയമാനുസൃതം നിരത്തില്‍ വാഹനമോടിച്ച ഡ്രൈവര്‍മാര്‍ക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും നല്‍കിയ ട്രാഫിക് പൊലീസ് നിയമം ലംഘിച്ചവര്‍ക്ക് കടുത്ത താക്കീതും നല്‍കിയാണ് തിരിച്ചയച്ചത്. റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) സി.വി.എം ഷരീഫാണ് താമരശ്ശേരിയില്‍ പുതിയ ബോധവത്ക്കരണം ഉദ്ഘാടനം ചെയ്തത്. […]

അമിതപിഴ ഈടാക്കിയെന്ന് ആരോപിച്ച് ആര്‍.ടി.ഓയ്ക്ക് മര്‍ദ്ദനം; വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ചതിന് 15,500 രൂപ പിഴ ചുമത്തി

സ്വന്തം ലേഖകന്‍ ചെറുതുരുത്തി: വാഹന പരിശോധനക്കിടെ അമിത പിഴ ഈടാക്കി എന്നാരോപിച്ച് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറെ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. വരവൂര്‍ കുമരപ്പനാല്‍ പറമ്പില്‍ പീടികയില്‍ മുസ്തഫ (48), മകന്‍ ഗഫൂര്‍ (27) എന്നിവരെയാണ് ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ച് അപകടകരമാം വിധം വരുന്നത് കണ്ടാണ് മുസ്തഫക്ക് 15,500 രൂപ ഉദ്യോഗസ്ഥര്‍ പിഴ ചുമത്തിയത്. ഇത് ചോദ്യം ചെയ്താണ് മുസ്തഫയും മകനും ഉദ്യോഗസ്ഥരെ ആക്രമിച്ചത്. റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ എം.പി. ഷെമീറിനെയും വടക്കാഞ്ചേരി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ആര്‍.അരുണ്‍, […]

ഡ്രൈവിംഗ് ടെസ്റ്റിന് എട്ട് എടുക്കാൻ ആക്‌സിലേറ്ററിൽ ക്ലിപ്പിട്ടും ഫ്രണ്ട് ബ്രേക്ക് അഴിച്ചിട്ടും സൂത്രപ്പണി ; ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങൾ ആർ.ടി.ഒ പിടിച്ചെടുത്തു

സ്വന്തം ലേഖകൻ കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റിൽ എട്ട് എടുക്കാൻ ആക്‌സിലേറ്ററിൽ ക്ലിപ്പിട്ടും ഫ്രണ്ട് ബ്രേക്ക് അഴിച്ചിട്ടും സൂത്രപ്പണി. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങൾ ആർടിഒ പിടിച്ചെടുത്തു. കൊച്ചി കാക്കനാട് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ ആർടിഒ നടത്തിയ മിന്നൽ പരിശോധനയിലാണ് ഡ്രൈവിംഗ് സ്‌കൂൾ അധികൃതരുടെ തട്ടിപ്പ് പുറത്തായത്. ടെസ്റ്റിനെത്തുന്നവർ ഓടിച്ചു പഠിക്കുന്നതും ടെസ്റ്റ് ഗ്രൗണ്ടിൽ ഉപയോഗിക്കുന്നതും ഉൾപ്പെടെ മൂന്ന് ഇരുചക്ര വാഹനങ്ങളാണ് ഉദ്യോഗസ്ഥർ പരിശോധനയിൽ നിന്നും പിടിച്ചെടുത്തത്. ആക്‌സിലേറ്ററിൽ ക്ലിപ്പിട്ടാൽ ഇരുചക്ര വാഹനങ്ങളിൽ എളുപ്പത്തിൽ എട്ട് എടുക്കാം. ആക്‌സിലേറ്ററിന്റെ വേഗം നിയന്ത്രിക്കുന്നതിനാണ് […]

ഫെയർവെല്ലിന് ബൈക്കിൽ അഭ്യാസപ്രകടനം നടത്താൻ വിദ്യാർത്ഥികളുടെ തീരുമാനം ; രഹസ്യവിവരത്തെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത് 35 ബൈക്കുകൾ

സ്വന്തം ലേഖകൻ കൊല്ലം: ഫെയർവെല്ലിന് ബൈക്കുകളിൽ അഭ്യാസ പ്രകടനം നടത്താൻ വിദ്യാർത്ഥികളുടെ തീരുമാനം. ആർ.ടി.ഒ ഉദ്യോഗസ്ഥർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നതിനെ തുടർന്ന് ആർടിഒ സകൂളിൽ നടത്തിയ പരിശോധനയിലാണ് 35 ഓളം ബൈക്കുകൾ പിടിച്ചെടുത്തത് . കൊല്ലം കടയ്ക്കലിലാണ് സംഭവം. കുറ്റിക്കാട് സിപി ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടപ്പുറം പിഎംഎസ്എ ആർട്‌സ് ആൻഡ് സയൻസ് കോളേജ് എന്നിവടങ്ങിലാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ്രെ മിന്നൽപരിശോധന നടത്തിയത് . രണ്ടാം വർഷ വിദ്യാർഥികൾ പിരിഞ്ഞു പോകുന്നതിന്റെ ആഘോഷത്തിനായി ബൈക്കഭ്യാസം നടത്താൻ വിദ്യാർത്ഥികൾ തീരുമാനിച്ചിരുന്നു . എന്നാൽ ബൈക്കുകളിൽ […]

വിനോദയാത്രയ്ക്കിടെ ബസിന്റെ ഗിയർ മാറ്റി വിദ്യാർത്ഥിനികൾ, ക്ലച്ച് ചവിട്ടി ഡ്രൈവറും ; വീഡിയോ വൈറലായപ്പോൾ ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി

  സ്വന്തം ലേഖിക കൽപറ്റ: വയനാട് നിന്നും ഗോവയിലേക്കുള്ള വിനോദയാത്രയ്ക്കിടെ ബസിന്റെ ഗിയർ മാറ്റി വിദ്യാത്ഥിനികൾ, ഇതിനോപ്പം ക്ലച്ച് ചവിട്ടി ഡ്രൈവറും. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായപ്പോൾ ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി. അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. സംഭവത്തിൽ ബസിന്റെ ഡ്രൈവറായിരുന്ന വയനാട് സ്വദേശി എം ഷാജി എന്നയാളുടെ ലൈസൻസ് ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. അശ്രദ്ധമായും മനുഷ്യജീവന് അപായമുണ്ടാകുന്ന വിധം വാഹനമോടിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആർ.ടി.ഒ വ്യക്തമാക്കി. കോളേജ് വിദ്യാർത്ഥികളുടെ ഗോവാ യാത്രയ്ക്കിടെയായിരുന്നു സംഭവം. […]

താത്കാലിക രജിസ്‌ട്രേഷനിൽ ഓടുന്ന വാഹനങ്ങൾക്ക് 27 ന് ശേഷം സ്ഥിരം രജിസ്‌ട്രേഷൻ നൽകില്ല : മോട്ടർ വാഹന വകുപ്പ്

സ്വന്തം ലേഖിക തിരുവനന്തപുരം : പഴയ താത്കാലിക രജിസ്ട്രേഷനിൽ ഓടുന്ന വാഹനങ്ങൾക്ക് 27-നു ശേഷം സ്ഥിരം രജിസ്‌ട്രേഷൻ നൽകില്ലെന്ന് മോട്ടോർവാഹന വകുപ്പ്. പഴയ സോഫ്‌റ്റ്വേർ സംവിധാനമായ സ്മാർട്ട് മൂവിൽ താത്കാലിക രജിസ്‌ട്രേഷനെടുത്ത അഞ്ഞൂറോളം പുതിയ വാഹനങ്ങൾ ഇതുവരെ സ്ഥിര രജിസ്‌ട്രേഷൻ പരിശോധനയ്ക്ക് ഹാജരാക്കിയിട്ടില്ല. ഏപ്രിൽ ഒന്നുമുതൽ സ്മാർട്ട് മൂവിന് പകരം ‘വാഹൻ’ എന്ന കേന്ദ്രീകൃത ശൃംഖലയിലാണ് പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത്. നേരത്തേ താത്കാലിക രജിസ്‌ട്രേഷൻ നൽകിയിട്ടുള്ള വാഹനങ്ങൾക്ക് സ്ഥിരം രജിസ്‌ട്രേഷൻ അനുവദിക്കാൻ അഞ്ചുമാസത്തോളം സ്മാർട്ട് മൂവ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇക്കാലയളവിൽ താത്കാലിക പെർമിറ്റിലുള്ള […]