വിനോദയാത്രയ്ക്കിടെ ബസിന്റെ ഗിയർ മാറ്റി വിദ്യാർത്ഥിനികൾ, ക്ലച്ച് ചവിട്ടി ഡ്രൈവറും ; വീഡിയോ വൈറലായപ്പോൾ ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി

വിനോദയാത്രയ്ക്കിടെ ബസിന്റെ ഗിയർ മാറ്റി വിദ്യാർത്ഥിനികൾ, ക്ലച്ച് ചവിട്ടി ഡ്രൈവറും ; വീഡിയോ വൈറലായപ്പോൾ ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി

Spread the love

 

സ്വന്തം ലേഖിക

കൽപറ്റ: വയനാട് നിന്നും ഗോവയിലേക്കുള്ള വിനോദയാത്രയ്ക്കിടെ ബസിന്റെ ഗിയർ മാറ്റി വിദ്യാത്ഥിനികൾ, ഇതിനോപ്പം ക്ലച്ച് ചവിട്ടി ഡ്രൈവറും. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായപ്പോൾ ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി. അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. സംഭവത്തിൽ ബസിന്റെ ഡ്രൈവറായിരുന്ന വയനാട് സ്വദേശി എം ഷാജി എന്നയാളുടെ ലൈസൻസ് ആറു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.

അശ്രദ്ധമായും മനുഷ്യജീവന് അപായമുണ്ടാകുന്ന വിധം വാഹനമോടിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആർ.ടി.ഒ വ്യക്തമാക്കി. കോളേജ് വിദ്യാർത്ഥികളുടെ ഗോവാ യാത്രയ്ക്കിടെയായിരുന്നു സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന് ഷാജി വാഹനമോടിക്കുമ്പോൾ ഗിയർ മാറുന്നത് പിന്നിലിരിക്കുന്ന പെൺകുട്ടികളാണ്. ഇതിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട മോട്ടർ വാഹന വകുപ്പ് അധികൃതർ അന്വേഷിച്ച് വണ്ടിയും ഡ്രൈവറയെയും കണ്ടെത്തി നടപടി സ്വീകരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബിജു ജെയിംസിന്റെ നേതൃത്വത്തിൽ ഡ്രൈവറെ മോട്ടർവാഹന വകുപ്പിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തിയെന്നും ആർടിഒ അറിയിച്ചു.

Tags :