play-sharp-fill
ഡ്രൈവിംഗ് ടെസ്റ്റിന് എട്ട് എടുക്കാൻ ആക്‌സിലേറ്ററിൽ ക്ലിപ്പിട്ടും ഫ്രണ്ട് ബ്രേക്ക് അഴിച്ചിട്ടും സൂത്രപ്പണി ; ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങൾ ആർ.ടി.ഒ പിടിച്ചെടുത്തു

ഡ്രൈവിംഗ് ടെസ്റ്റിന് എട്ട് എടുക്കാൻ ആക്‌സിലേറ്ററിൽ ക്ലിപ്പിട്ടും ഫ്രണ്ട് ബ്രേക്ക് അഴിച്ചിട്ടും സൂത്രപ്പണി ; ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങൾ ആർ.ടി.ഒ പിടിച്ചെടുത്തു

സ്വന്തം ലേഖകൻ

കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റിൽ എട്ട് എടുക്കാൻ ആക്‌സിലേറ്ററിൽ ക്ലിപ്പിട്ടും ഫ്രണ്ട് ബ്രേക്ക് അഴിച്ചിട്ടും സൂത്രപ്പണി. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങൾ ആർടിഒ പിടിച്ചെടുത്തു.


കൊച്ചി കാക്കനാട് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ ആർടിഒ നടത്തിയ മിന്നൽ പരിശോധനയിലാണ് ഡ്രൈവിംഗ് സ്‌കൂൾ അധികൃതരുടെ തട്ടിപ്പ് പുറത്തായത്. ടെസ്റ്റിനെത്തുന്നവർ ഓടിച്ചു പഠിക്കുന്നതും ടെസ്റ്റ് ഗ്രൗണ്ടിൽ ഉപയോഗിക്കുന്നതും ഉൾപ്പെടെ മൂന്ന് ഇരുചക്ര വാഹനങ്ങളാണ് ഉദ്യോഗസ്ഥർ പരിശോധനയിൽ നിന്നും പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്‌സിലേറ്ററിൽ ക്ലിപ്പിട്ടാൽ ഇരുചക്ര വാഹനങ്ങളിൽ എളുപ്പത്തിൽ എട്ട് എടുക്കാം. ആക്‌സിലേറ്ററിന്റെ വേഗം നിയന്ത്രിക്കുന്നതിനാണ് ഈ ക്ലിപ്പുകൾ. ക്ലിപ്പുള്ളതു മൂലം വാഹനം നിന്ന് പോകില്ല .ചെറിയ വേഗത്തിൽ പോകുന്നതിനാൽ ടെസ്റ്റ് എളുപ്പം ജയിക്കാനും സാധിക്കും .കൂടാതെ വണ്ടിയുടെ ഫ്രണ്ട് ബ്രേക്ക് അഴിച്ചിട്ടാൽ അബദ്ധത്തിൽ ഫ്രണ്ട് ബ്രേക്ക് പിടിച്ച് കാൽ താഴെ കുത്തുന്നതും ഒഴിവാക്കാം. പിടിച്ചെടുത്ത വാഹനങ്ങൾ ക്രമക്കേടുകൾ പരിഹരിച്ച് ഹാജരാക്കാനും അധികൃതർ നിർദ്ദേശം നൽകി

.

Tags :