പോക്സോ ഇരയ്ക്കെതിരായ അതിക്രമം: എഎസ്ഐ ടി ജി ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കൽപ്പറ്റ പോക്സോ കോടതിയാണ് ജാമ്യാപേക്ഷ പരി​ഗണിക്കുക.

വയനാട് അമ്പലവയലിൽ പോക്സോ കേസ് ഇരയ്ക്കെതിരെ അതിക്രമം നടത്തിയ കേസിൽ എ എസ് ഐ ടി ജി ബാബു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കൽപ്പറ്റ പോക്സോ കോടതിയാണ് ജാമ്യാപേക്ഷ പരി​ഗണിക്കുക. ടി ജി ബാബുവിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിക്കും. പോക്സോ കേസ് ഇരയെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ കുട്ടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്. തെളിവെടുപ്പിനിടെ പെണ്‍കുട്ടിയെ ഫോട്ടോ ഷൂട്ടിന് നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറഞ്ഞു. സംഭവം വിവാദമായതോടെയാണ് എഎസ്‌ഐ ബാബു ടി.ജിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. എസ്‌ഐ സോബിനും വനിതാ പൊലീസ് […]

ആൺ കുട്ടികൾക്കും രക്ഷയില്ല ; അസം സ്വദേശിയായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; മലപ്പുറം സ്വദേശിയായ ലോഡ്ജ് ഉടമ അറസ്റ്റിൽ

മലപ്പുറം : അസം സ്വദേശിയായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. മലപ്പുറം വണ്ടൂർ സ്വദേശി സൈതാലിക്കുട്ടിയാണ് (54) അറസ്റ്റിലായത്. ഒൻപത് വയസുള്ള കുട്ടിയെ ലോഡ്ജിൽ നിന്നും ഇറക്കി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജിലായിരുന്നു അസം സ്വദേശികൾ താമസിച്ചിരുന്നത്. വണ്ടൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്.

16-കാരിയായ വിദ്യാർത്ഥിനി അഞ്ച് മാസം ഗർഭിണി; പത്തനംതിട്ടയിൽ 17-കാരനായ സഹപാഠി കസ്റ്റഡിയിൽ; ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പെൺകുട്ടിയെ ശനിയാഴ്ച ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്

പത്തനംതിട്ട: പതിനാറുകാരിയായ വിദ്യാർത്ഥിനി ഗർഭിണിയായ സംഭവത്തിൽ പതിനേഴുകാരനായ സഹപാഠി പിടിയിൽ. പത്തനംതിട്ടയിലാണ് സംഭവം. വയറു വേദനയെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പെൺകുട്ടിയെ ശനിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ പെൺകുട്ടി അഞ്ച് മാസം ഗർഭിണി ആണെന്ന് കണ്ടെത്തി. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് ആറന്മുള പൊലീസ് കേസെടുത്തത്. പരിശോധനയക്ക് ശേഷം പെൺകുട്ടിയെ കൌൺസിലിങ്ങിന് വിധേയമാക്കി. തുടർന്നാണ് പെൺകുട്ടി 17- കാരന്റെ പേര് വെളിപ്പെടുത്തിയത്. ഒരേ സ്കൂളിൽ പഠിക്കുന്നവരാണ് രണ്ട് വിദ്യാർത്ഥികളും എന്ന് പൊലീസ് പറഞ്ഞു. 2018 ഏപ്രിൽ മാസം മുതൽ ഇരുവരും സൗഹൃദത്തിലായിരുന്നു. […]

ആരോഗ്യപ്രവർത്തകൻ ചമഞ്ഞ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ; പെൺകുട്ടി രക്ഷപെട്ടത് അയൽവാസിയുടെ ഇടപെടൽ മൂലം; പാറശ്ശാലയിലാണ് സംഭവം

ഉദിയൻകുളങ്ങര: ആരോഗ്യപ്രവർത്തകൻ ചമഞ്ഞ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കന്യാകുമാരി അടയ്ക്കാക്കുഴി മങ്കുഴി പുത്തൻ വീട്ടിൽ അഭിലാഷ് ബെർലിനെയാണ് (39) പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ഒക്ടോബർ 29നാണ് സംഭവം. സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന പാറശാല സ്വദേശിയായ പത്താം ക്ലാസുകാരിയോട്, പ്രതി ആരോഗ്യപ്രവർത്തകനെന്നു പറഞ്ഞ് പിന്തുടരുകയും, വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ നിലവിളി കേട്ടെത്തിയ അയൽവാസികളെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു. പൊലീസ് സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പാറശാല സർക്കിൾ ഇൻസ്‌പെക്ടർ ഹേമന്ത്കുമാർ.കെയുടെ നേതൃത്വത്തിൽ സബ് […]

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ചോക്ലേറ്റ് നല്‍കി അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു; 68കാരന്‍ അറസ്റ്റില്‍

സ്വന്തം ലേഖകന്‍ ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ചോക്ലേറ്റുകള്‍ നല്‍കി അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച കേസില്‍ 68കാരന്‍ അറസ്റ്റില്‍. എല്ലൂര്‍ സ്വദേശിയായ പുഷ്പരാജ് എന്നയാളാണ് പൊലീസ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് പരാതി നല്‍കിയത്. ഇവരുടെ 12 വയസ്സുള്ള പെണ്‍കുട്ടി സംഭവത്തെപ്പറ്റി പറഞ്ഞതോടെയാണ് വിഷയം പുറംലോകം അറിയുന്നത്. ചോക്ലേറ്റ് നല്‍കിയതിനു ശേഷം കുട്ടികളെ പോണ്‍ ചിത്രങ്ങള്‍ കാണിക്കുന്നതായാണ് പരാതി. പെണ്‍കുട്ടി വിവരം പറഞ്ഞതോടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാളുടെ ഫോണ്‍ സ്ത്രീ പരിശോധിച്ചിരുന്നു. ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ ഉള്ളതായും കണ്ടെത്തി. ഇതോടെയാണ് […]

പോക്‌സോ കേസ് പ്രതി കുട്ടികളുടെ പാർക്കിൽ ജീവനക്കാരൻ ; പ്രതിയെ കെയർ ടേക്കറായി നിയമിച്ചത് ഇയാൾ പ്രതിയായ കേസിന്റെ വിചാരണ തീരും മുൻപ്

സ്വന്തം ലേഖകൻ കണ്ണൂർ: നഗരമധ്യത്തിൽ കുട്ടികളുടെ പാർക്കിൽ ജീവനക്കാരനായി പോക്‌സോ കേസ് പ്രതി. കുട്ടികളുടെ പാർക്കിൽ പോക്സോ കേസ് പ്രതിയെ ജീവനക്കാരനാക്കിയത് വൻ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമെത്തുന്ന കോർപറേഷെന്റ കീഴിലുള്ള എസ്.എൻ പാർക്കിലാണ് താൽക്കാലിക ജീവനക്കാരാനായി പോക്‌സോ കേസ് പ്രതിയെ നിയമിച്ചത്. നവീകരണം പൂർത്തിയായ പാർക്കിെന്റ ഉദ്ഘാടനം നേരത്തെ കഴിഞ്ഞിരുന്നു. എന്നാൽ കോവിഡിനെ തുടർന്ന് അടച്ചിട്ട പാർക്ക് കഴിഞ്ഞ ദിവസം കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനെന്റ നേതൃത്വത്തിലാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയായിരുന്നു പ്രതിയെ പാർക്കിെന്റ കെയർ ടേക്കറായാണ് കോർപറേഷൻ നിയമിച്ചിരിക്കുന്നത്. ജില്ല ആശുപത്രി […]

വീട്ടിൽ നിന്നും മുങ്ങി 22കാരൻ ഒരാഴ്ചയായി ഒളിച്ച് താമസിച്ചത് കാമുകിയുടെ വീട്ടിലെ കട്ടിലിനടിയിൽ ; പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയതോടെ പാലാ പൂവരണി സ്വദേശിയായ യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ : യുവാവിനെ പൊലീസ് കണ്ടെത്തിയത് കാണ്മാനില്ലെന്ന പിതാവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: വീട്ടിൽ നിന്നിറങ്ങി ഒരാഴ്ചയായി രാത്രി കാലങ്ങളിൽ കാമുകിയുടെ വീട്ടിൽ ഒളിച്ച് താമസിച്ച യുവാവ് പൊലീസ് പിടിയിൽ. 15കാരിയുടെ വീട്ടിലെ കട്ടിലിനടിയിൽ ഒളിച്ച് താമസിച്ച പാലാ പൂവരണി സ്വദേശിയായ അഖിലാണ് പൊലീസ് പിടിയിലായത്. യുവാവിനെ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിതോടെ യുവാവിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ പൊൻകുന്നം കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി. അഖിലിനെ ആറു ദിവസമായി കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് […]

പതിമൂന്നുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചത് 38 പേർ, കേസിൽ അറസ്റ്റിലായത് 33 പേർ മാത്രം ; ബാലികാപീഡനത്തിന്റെ കേന്ദ്രമായി മലപ്പുറം മാറുമ്പോൾ ; ജില്ലയിലെ ബാലികാപീഡനത്തിന്റെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബാലികാപീഡനം മലപ്പുറം ജില്ലയിൽ വർദ്ധിക്കുന്നതായി റിപ്പോർ ട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരിക്കുന്ന ഞെട്ടിക്കുന്ന കണക്കുകളാണ്. ഈ കണക്കുകൾ പ്രകാരം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് 38 പേരാണ്. ഈ കേസിൽ 33 പേരെയാണ് പൊലീസ് അറസ്റ്റ് ചെയതത്. നിർഭയ സെന്ററിൽ കൗൺസിലിംഗിനിടയിൽ പെൺകുട്ടി പറഞ്ഞ അനുഭവങ്ങൾ മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. 2016ൽ 13 വയസുള്ളപ്പോഴാണ് ആദ്യം ഈ പെൺകുട്ടി പീഡനത്തിന് വിധേയയാകുന്നത്. ഇതേതുടർന്ന് പോക്‌സോ കോടതി പെൺകുട്ടിയെ ഷെൽട്ടറിൽ അയക്കുകയായിരുന്നു. തുടർന്ന് 2017ൽ പിന്നീട് പെൺകുട്ടിയെ വീണ്ടും വീട്ടിലേക്കയച്ചിരുന്നു. അധികം […]

പോക്‌സോ കേസ് ഇര മൂന്നാം തവണയും പീഡനത്തിനിരയായി; 13 വയസ്സ് മുതല്‍ ലൈംഗികാതിക്രമം നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ബന്ധു

സ്വന്തം ലേഖകന്‍ മലപ്പുറം: പോക്സോ കേസ് ഇര വീണ്ടും പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ട്. 13 വയസ് മുതല്‍ ലൈംഗികാതിക്രമം നേരിടുന്ന 17കാരി ഇത് മൂന്നാം തവണയാണ് പീഡനത്തിന് ഇരയായത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി സുരക്ഷിതയാണ് എന്ന ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിര്‍ഭയ ഹോമില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചയച്ച പെണ്‍കുട്ടിക്കാണ് വീണ്ടും ദുരനുഭവം ഉണ്ടായത്. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് വീട്ടിലേക്ക് പറഞ്ഞയച്ച ശേഷമാണ് സംഭവം. 2016ലും 2017ലും പീഡനത്തിന് ഇരയായി നിര്‍ഭയ ഹോമിലേക്ക് മാറ്റിയ പെണ്‍കുട്ടിയാണ് വീണ്ടും പീഡനത്തിന് […]

17കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമം; 49കാരനായ ലോട്ടറി വില്‍പ്പനക്കാരനെ അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകന്‍ ന്യൂമാഹി: മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് പതിനേഴ്കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് 49കാരനായ ലോട്ടറി വില്‍പ്പനക്കാരനെ പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പകലാണ് സംഭവം. ന്യൂമാഹി കുറിച്ചിയില്‍ ഈയ്യത്തുങ്കാട് ശ്രീനാരായണമഠത്തിന് സമീപം പാലിക്കണ്ടി ഹൗസില്‍ സുഭാഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മറ്റാരും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി ഉപദ്രവിച്ചു എന്നാണ് പരാതി. പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് പരാതി നല്‍കിയത്. പെണ്‍കുട്ടി കരഞ്ഞ് ബഹളം വച്ചതിനെ തുടര്‍ന്ന് അയല്‍പക്കത്തെ […]