പതിനഞ്ചുകാരിയെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടുപോയി വിവാഹം ചെയ്ത പതിനേഴുകാരൻ പിടിയിൽ ; കൗമാരക്കാരനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത് പോക്‌സോ ആക്ട് പ്രകാരം

സ്വന്തം ലേഖകൻ കോയമ്പത്തൂർ : പതിനഞ്ചു വയസുകാരിയെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടു പോയി വിവാഹം കഴിച്ച കൗമാരക്കാരൻ പൊലീസ് പിടിയിൽ. പെൺകുട്ടിയെ വിളിച്ചിറക്കിക്കൊണ്ടുപോയി വിവാഹം കഴിച്ച ഉക്കടം സ്വദേശിയായ പതിനേഴുകാരനെയാണ് പൊലീസ് പിടികൂടിയത്. കോയമ്പത്തൂരിലാണ് സംഭവം. വീട് വിട്ട ഇരുവരും ആദ്യം ചെന്നൈയിലേക്കാണെത്തിയത്. അവിടെ വച്ച് സുഹൃത്തുക്കളുടെ സഹായത്തോടെ പ്രായം മറച്ചുവച്ച് ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹത്തിന് ശേഷം ഇരുവരും ഉക്കടത്തേക്ക് തിരിച്ചെത്തുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും പിടിയിലാവുകയായിരുന്നു. തുടർന്ന് ഇരുവരെയും സ്റ്റേഷനിലെത്തിച്ച ശേഷം […]

സ്‌കൂൾ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗിങ്ങിനായി ക്ലാസെടുക്കാൻ എത്തിയത് രണ്ട് വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിലെ പ്രതി : അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് കാലത്തെ കുട്ടികളുടെ മാനസിക സംഘർഷം അകറ്റാനുള്ള പരിശീലനത്തിനായി എത്തിയത് പോക്‌സോ കേസ് പ്രതി. പോക്‌സോ കേസിൽല വിചാരണ നേരിടുന്ന പ്രതിയാണ് കൗൺസിലിംഗിനായി എത്തിയത്. സംഭവത്തിൽ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. പൊതു വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ.പി.പി.പ്രകാശിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. അതേസമയം കൗൺസിലിംഗ് വെബിനാർ റിസോഴ്‌സ് പേഴ്‌സണായി പങ്കെടുത്ത വ്യക്തി പോക്‌സോ കേസിൽ പ്രതിയാണെന്ന വിവരം വകുപ്പിന് അറിയില്ലായിരുന്നുവെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു. വിദ്യാർത്ഥികൾക്കായി കൗൺസിലിംഗിനെത്തിയത് ഡോ.കെ.ഗിരീഷ് രണ്ടു കുട്ടികളെ പീഡിപ്പിച്ച കേസിൽ നിലവിൽ വിചാരണ നേരിടുന്നയാളാണ്. […]

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസിലെ പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു ; സംഭവം മഞ്ചേശ്വരത്ത്

സ്വന്തം ലേഖകന്‍ മലപ്പുറം : വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസിലെ പ്രതി കോടതി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോക്‌സോ കേസ് പ്രതിയായ എടവണ്ണ ചാത്തല്ലൂര്‍ തച്ചറായില്‍ ആലിക്കുട്ടിയാണ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയത്. മഞ്ചേരി പോക്സോ കോടതിയുടെ രണ്ടാം നിലയില്‍ നിന്ന് ചാടിയാണ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യാ ശ്രമത്തിനിടയില്‍ സാരമായി പരിക്കേറ്റ ഇയാളെ ആദ്യം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടുവന്നപ്പോഴാണ് പോക്സോ […]

ലോക് ഡൗണില്‍ വീട്ടില്‍ വാറ്റുചാരായം നിര്‍മ്മിച്ച് സൃഹൃത്തുമായി മദ്യപിച്ച ശേഷം മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍ ; സംഭവം ബാലുശേരിയില്‍

സ്വന്തം ലേഖകന്‍ കോഴിക്കോട് : ലോക് ഡൗണ്‍ കാലത്ത് വീടിനുള്ളില്‍ വച്ച് സുഹൃത്തുമായി ചേര്‍ന്ന് ചാരായം വാറ്റി മദ്യപിച്ച ശേഷം മകളെ പീഡിപ്പിച്ച പിതാവ് റിമാന്‍ഡില്‍. മദ്യപിച്ച് മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ച ബാലുശേരി  വയലട സ്വദേശിയായ പിതാവിനെ ബാലുശേരി സി.ഐ. ജീവന്‍ ജോര്‍ജാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. വീട്ടില്‍ വാറ്റുചാരായം നിര്‍മ്മിച്ച് സുഹൃത്തുമായി മദ്യപിച്ച ശേഷം രാത്രി ഇയാള്‍ മകളെ ശല്യപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് പെണ്‍കുട്ടിയും സഹോദരിയും കൂടി അടുത്ത വീട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് രാവിലെ സ്ഥലത്തെത്തിയ […]