പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്തു; പോക്സോ കേസിൽ രാമപുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം : പാലായിൽ പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം കൂടപ്പലം ചേറ്റുകുളം ഭാഗത്ത് ചങ്ങംപ്ലാക്കൽ വീട്ടിൽ പ്രസാദ് ശിവദാസ് (21) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു. അതിജീവിതയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ കെ.പി ടോംസന്റെ നേതൃത്വത്തിലുള്ള പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

17കാരിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി; സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലൂടെ വര്‍ഷങ്ങളായുള്ള പീഡന വിവരം പുറത്തിറഞ്ഞു; പിതാവിന് 44 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും

സ്വന്തം ലേഖകൻ മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ പിതാവിന് 44.5 വര്‍ഷം കഠിന തടവിനും അഞ്ചു ലക്ഷം രൂപ പിഴയും. മഞ്ചേരി അതിവേഗ സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി. എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ പെണ്‍കുട്ടിയെ പിതാവ് ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്നാണ് അരീക്കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ പ്രതി തന്റെ കീഴുപറമ്പ് കുനിയിലുള്ള വീട്ടിലെ കിടപ്പുമുറിയില്‍ വച്ചായിരുന്നു മകളെ പീഡിപ്പിച്ചിരുന്നത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് വര്‍ഷങ്ങളായുള്ള പീഡനം കുട്ടി വെളിപ്പെടുത്തിയത്. പിഴ തുക അതിജീവിതക്ക് നല്‍കണമെന്നും […]

ഏഴ് വയസുള്ള മകനെ നിരവധി തവണ പീഡനത്തിനിരയാക്കി; അച്ഛന് 90 വർഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ

സ്വന്തം ലേഖകൻ കണ്ണൂര്‍: ഏഴ് വയസുള്ള മകനെ നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അച്ഛന് 90 വർഷം കഠിന തടവ്.പയ്യന്നൂർ സ്വദേശിക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഐപിസി 377 പ്രകാരം 10 വർഷവും പോക്സോ ആക്ടിലെ 4 വകുപ്പുകളിലായി 20 വർഷം വീതവുമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാവും. ഒന്നേകാൽ ലക്ഷം രൂപ പിഴ അടക്കാനും ഉത്തരവുണ്ട്.തളിപ്പറമ്പ് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2018 ലാണ് കേസിനാസ്പദമായ പീഡനം ഉണ്ടായത്. നിരവധി തവണ പീഡനം ഉണ്ടായെന്നാണ് പരാതി. പയ്യന്നൂർ പൊലീസാണ് […]

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചു; പോക്‌സോ കേസിൽ 21 കാരൻ പിടിയിൽ

സ്വന്തം ലേഖകൻ തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പുല്ലൂറ്റ് ചാപ്പാറ പുതുവീട്ടില്‍ നായിഫി (21)നെയാണ് പോക്‌സോ ചുമത്തി കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പ്രതിയുടെ ചാപ്പാറയിലുള്ള വീട്ടില്‍ എത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവെയാണ് പ്രതി അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ ബൈജു ഇ ആറിന്റെ നേതൃത്വത്തില്‍, […]

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി മരുന്ന് നൽകി ക്രഷറിൽ കൊണ്ടുപോയി പീഡിപ്പിച്ചു; മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ. കാസർകോട് മുളിയാറിലെ മുസ്ലിം ലീഗ് നേതാവ് എസ്.എം മുഹമ്മദ് കുഞ്ഞിയെ ആണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ് മെയ് 21നാണ് ആദൂർ പൊലീസ് പതിനാലുകാരന്റെ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരം മുഹമ്മദ് കുഞ്ഞിക്കെതിരെ കേസെടുത്തത്. മയക്കുമരുന്ന് നൽകി തന്നെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നണ് കുട്ടി പരാതി നൽകിയത്. ഏപ്രിൽൽ 11- ന് രാത്രി പത്തരയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നാണ് പരാതിയിലുള്ളത്. തന്റെ വീട്ടിനടുത്തുള്ള ക്രഷറിൽ കൊണ്ടുപോയാണ് […]

ഉന്നത വിദ്യാഭ്യാസത്തിന് സഹായിക്കാമെന്ന പേരിൽ ജോലിക്കാരിയുടെ മകളെ പീഡിപ്പിച്ചു; മോന്‍സനെതിരായ പോക്‌സോ കേസില്‍ വിധി ശനിയാഴ്ച

സ്വന്തം ലേഖകൻ കൊച്ചി:കോടികളുടെ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്സോ കേസിൽ വിധി ശനിയാഴ്ച. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിന്റെ വിചാരണ എറണാകുളം ജില്ലാ പോക്സോ കോടതിയിൽ പൂർത്തിയായി. വീട്ടു ജീവനക്കാരിയുടെ മകളെ ഉന്നത വിദ്യാഭ്യാസത്തിന് സഹായിക്കാമെന്ന പേരിൽ പീഡിപ്പിക്കുകയായിരുന്നു .2018 മുതൽ പെൺകുട്ടിയെ പ്രതി തുടർച്ചയായി പീഡിപ്പിച്ചതായി ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. മോൻസന്റെ മുൻ ജീവനക്കാർ അടക്കം ആകെ 36 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഈരാറ്റുപേട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; മറ്റക്കാട് സ്വദേശി പോക്സോ കേസിൽ പിടിയിൽ

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട : പോക്സോ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട മറ്റക്കാട് ഭാഗത്ത് തേയിലക്കാട്ടിൽ വീട്ടിൽ ഇബ്രാഹിം ടി.എ (62) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തുവാൻ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സുഹൃത്ത് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പരാതി നൽകിയതോടെ ഒളിവിൽ പോയി; ‘കരടി ഷെമീർ’ പിടിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ പ്രതി പിടിയില്‍. മുക്കം കുറ്റിപ്പാല രാജീവ് ഗാന്ധി കോളനിയിലെ കരടി ഷെമീർ എന്നറിയപ്പെടുന്ന ഷെമീർ(26) നെയാണ് പൊലീസ് സംഘം കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ നിന്നും കസ്റ്റഡിയിലെടുത്തത്. സുഹൃത്ത് വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പരാതി നൽകിയതോടെ ഇയാൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്ത് ഒളിവിൽ പോകുകയായിരുന്നു. പിടിയിലായ ഷെമീറിന് ജില്ലയിൽ കഞ്ചാവ് കേസും അടിപിടി കേസും ഉൾപ്പെടെ മറ്റു കേസുകൾ […]

ഏഴു വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ; ആലപ്പുഴയിൽ 19 -കാരൻ പിടിയിൽ

സ്വന്തം ലേഖകൻ വളളികുന്നം : ഏഴു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി സംഭവത്തിൽ 19 കാരൻ പിടിയിൽ.തമാരക്കുളം കണ്ണനാകുഴി മലയുടെ വടക്കതിൽ നന്ദു പ്രകാശാണ് (19) പിടിയിലായത്. വള്ളികുന്നം സ ർക്കിൾ ഇൻസ്പെക്ടർ എം.എം. ഇഗ്നേഷ്യസ്, എസ്. ഐമാരായ കെ. അജിത്, കെ.ആർ. രാജീവ്, സി.പി. ഒമാരായ ജിഷ്ണു, ഉണ്ണി, ഷഫീഖ്, അരുൺ ഭാസ്കർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. അതേസമയം, താമരശ്ശേരിയിൽ ബിരുദ വിദ്യാർഥിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതി പിടിയിലായിരുന്നു. പ്രതിയായ കൽപ്പറ്റ സ്വദേശി ജിനാഫ് ആണ് […]

പത്തു വയസുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു; 32 കാരന് 83 വർഷം തടവ്

സ്വന്തം ലേഖകൻ കണ്ണൂർ: പോക്സോ കേസിൽ യുവാവിന് 83 വർഷം തടവുശിക്ഷ. 32കാരനായ പൂളിങ്ങോം പാലാംതടം കാണിക്കാരൻ കെഡി രമേശിനെയാണ് ശിക്ഷിച്ചത്. 83 വർഷം തടവിനു പുറമെ 1.15 ലക്ഷം രൂപ പിഴയും ചുമത്തി.പത്തുവയസുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വിധി. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ രാജേഷ് ആണ് വിധി പറഞ്ഞത്. അഞ്ച് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. 2018 ഏപ്രിലിലാണ് സംഭവം. പയ്യന്നൂർ സിഐ ആയിരുന്ന എംപി ആസാദ് ചെറുപുഴ എസ്ഐ എംഎൻ ബിജോയ് എന്നിവരാണ് കേസ് അന്വേഷിച്ചത്.