വയറുവേദനയുമായി ആശുപത്രിയിലെത്തിയ 13 വയസ്സുകാരി ഗര്‍ഭിണി; ബന്ധുവായ പോലീസുകാരന്‍ അറസ്റ്റില്‍; നാണം കെട്ട് തല താഴ്ത്തി കേരളാ പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച ഒൻപതാം ക്ലാസുകാരി ഗർഭിണിയാണെന്നു കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ പോലീസുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇടുക്കി മറയൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ തിരുവനന്തപുരം മാരായമുട്ടം വലിയപറമ്പ് മേലെ കിഴങ്ങുവിള ദിലീപ്ഭവനിൽ ദിലീപാണ്(43) അറസ്റ്റിലായത്. വിവാഹിതനായ ഇയാൾ, ഭാര്യയുമായി പിണങ്ങി താമസിച്ചുവരികയാണ്. ഇടയ്ക്കിടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ദിവസങ്ങൾക്കു മുൻപ്‌ പെൺകുട്ടിക്കു വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചു പരിശോധിച്ചപ്പോഴാണ്‌ ഗർഭിണിയാണെന്നുള്ള വിവരമറിഞ്ഞത്. പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകരുടെ ഇടപെടലിൽ ആര്യങ്കോട് പോലീസ് ഇയാൾക്കെതിരേ പോക്സോ […]

പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു..!! പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണി..! 64കാരന് 25 വർഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ

സ്വന്തം ലേഖകൻ കോഴിക്കോട്: പോക്‌സോ കേസിൽ 64കാരന് 25 വർഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വെങ്ങളം കാട്ടിലെ പീടിക തൊണ്ടയിൽ വീട്ടിൽ എ പി. ജയനെയാണ് (64) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി.പി.അനിൽ ശിക്ഷിച്ചത്. 2018 ൽ ആണ് കേസിനാസ്പദ സംഭവം നടന്നത്.പത്ത് വയസുകാരിയെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. പ്രതിയുടെ വീട്ടിൽ വച്ചാണ് പീഡനം നടന്നത്. ഇതിന് പുറമേ വിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയും എന്ന് ബാലികയെ ഭീഷണിപ്പെടുത്തുകയും ചെയ്തു പ്രതി. എന്നാല്‍ […]

ആറും ഒന്‍പതും വയസ്സ് പ്രായമുള്ള സഹോദരങ്ങളായ പെണ്‍കുഞ്ഞുങ്ങളെ പീഡിപ്പിച്ച 65കാരന്‍ അറസ്റ്റില്‍; പ്രതി കുട്ടികളുടെ അമ്മൂമ്മയുടെ സുഹൃത്ത്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : മംഗലപുരത്തിനടുത്ത് മുരുക്കുംപുഴയില്‍ ആറും ഒന്‍പതും വയസ്സ് പ്രായമുള്ള വിദ്യാര്‍ഥിനികളായ സഹോദരങ്ങളെ പീഡിപ്പിച്ച കേസില്‍ അറുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. മുരുക്കുംപുഴ സ്വദേശിയായ വിക്രമനെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്. അമ്മയുടെ അമ്മയോടൊപ്പം വാടകവീട്ടില്‍ കഴിയുന്നതിനിടെയാണ് പീഡനം. കുട്ടികളുടെ അമ്മുമ്മയോട് പരിചയം നടിച്ച് വീട്ടിലെത്തിയ ശേഷമായിരുന്നു പീഡനം. കുട്ടികള്‍ അയല്‍ക്കാരോട് പറഞ്ഞതോടെയാണ് വിവരം പുറം ലോകമറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. നാല് മാസത്തിനിടെ പലപ്പോഴായി ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്.

ആദിവാസി ബാലികമാരെ പീഡിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍; കുട്ടികളെ പീഡിപ്പിച്ചത് പുതുവര്‍ഷ തലേന്ന് മൈസൂരിലെ ലോഡ്ജിലെത്തിച്ച്

സ്വന്തം ലേഖകന്‍ വയനാട്: കമ്പളക്കാട് ആദിവാസി ബാലികമാരെ പീഡിപ്പിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കമ്പളക്കാട് സ്വദേശി മുഹമ്മദ് നൗഫല്‍, കണിയാമ്പറ്റ ഷമീം എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളും സുഹൃത്തുക്കളാണ്. ഇവരുമായി നൗഫലും ഷമീമും ഫോണില്‍ വിളിച്ചും മറ്റും ബന്ധം സ്ഥാപിക്കുകയായിരുന്നു. പുതുവത്സര തലേന്ന് ഇവര്‍ പെണ്‍കുട്ടികളുമായി മൈസൂരിലേക്ക് കടന്നു. ശേഷം മൈസൂരിലെ ലോഡ്ജില്‍ മുറിയെടുത്ത് കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. ഇതില്‍ ഒരു പെണ്‍കുട്ടിയെ കാണാനില്ലെന്ന രക്ഷിതാവിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. പ്രതികളില്‍ ഒരാള്‍ക്ക് പതിനെട്ടും മറ്റൊരാള്‍ക്ക് പത്തൊമ്പത് വയസുമാണ് പ്രായം. […]

17കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമം; 49കാരനായ ലോട്ടറി വില്‍പ്പനക്കാരനെ അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകന്‍ ന്യൂമാഹി: മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് പതിനേഴ്കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് 49കാരനായ ലോട്ടറി വില്‍പ്പനക്കാരനെ പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പകലാണ് സംഭവം. ന്യൂമാഹി കുറിച്ചിയില്‍ ഈയ്യത്തുങ്കാട് ശ്രീനാരായണമഠത്തിന് സമീപം പാലിക്കണ്ടി ഹൗസില്‍ സുഭാഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മറ്റാരും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി ഉപദ്രവിച്ചു എന്നാണ് പരാതി. പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് പരാതി നല്‍കിയത്. പെണ്‍കുട്ടി കരഞ്ഞ് ബഹളം വച്ചതിനെ തുടര്‍ന്ന് അയല്‍പക്കത്തെ […]

പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ;പകർത്തി വാങ്ങിയ ചിത്രങ്ങൾ വർഷങ്ങളായി ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്ന യുവാക്കൾ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ഇടുക്കി: പ്രണയം നടിച്ച് വശീകരിച്ച് പെൺകുട്ടിയുടെ നഗ്‌നചിത്രങ്ങൾ കൈക്കലാക്കി അവ ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ച രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ വർഷങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരുന്ന യുവാക്കളാണ് പൊലീസ് പിടിയിലായത്. സംഭവത്തിൽ മുക്കുടിൽ ചിമ്മിനിക്കാട്ട് ബിനു ബെന്നി (24), മുക്കുടിൽ ഡാംസൈറ്റ് ഭാഗം വാഴേപ്പറമ്ബിൽ പ്രഭാത് പ്രകാശ് (20) എന്നിവരാണ് പൊലീസ് പിടിയിലായത്. പെൺകുട്ടി സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ പ്രതികളിലൊരാൾ പ്രണയം നടിച്ച് അടുപ്പത്തിലാകുകയും നഗ്‌ന ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വാങ്ങുകയും ചെയ്യുകയായിരുന്നു. ഇങ്ങനെ പെൺകുട്ടിയിൽ നിന്നും ലഭിച്ചു […]