ആറും ഒന്‍പതും വയസ്സ് പ്രായമുള്ള സഹോദരങ്ങളായ പെണ്‍കുഞ്ഞുങ്ങളെ പീഡിപ്പിച്ച 65കാരന്‍ അറസ്റ്റില്‍; പ്രതി കുട്ടികളുടെ അമ്മൂമ്മയുടെ സുഹൃത്ത്

സ്വന്തം ലേഖകന്‍

തിരുവനന്തപുരം : മംഗലപുരത്തിനടുത്ത് മുരുക്കുംപുഴയില്‍ ആറും ഒന്‍പതും വയസ്സ് പ്രായമുള്ള വിദ്യാര്‍ഥിനികളായ സഹോദരങ്ങളെ പീഡിപ്പിച്ച കേസില്‍ അറുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. മുരുക്കുംപുഴ സ്വദേശിയായ വിക്രമനെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്.

അമ്മയുടെ അമ്മയോടൊപ്പം വാടകവീട്ടില്‍ കഴിയുന്നതിനിടെയാണ് പീഡനം. കുട്ടികളുടെ അമ്മുമ്മയോട് പരിചയം നടിച്ച് വീട്ടിലെത്തിയ ശേഷമായിരുന്നു പീഡനം. കുട്ടികള്‍ അയല്‍ക്കാരോട് പറഞ്ഞതോടെയാണ് വിവരം പുറം ലോകമറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. നാല് മാസത്തിനിടെ പലപ്പോഴായി ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്.