പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു..!! പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണി..! 64കാരന് 25 വർഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ

പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു..!! പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണി..! 64കാരന് 25 വർഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ

സ്വന്തം ലേഖകൻ

കോഴിക്കോട്: പോക്‌സോ കേസിൽ 64കാരന് 25 വർഷം കഠിന തടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വെങ്ങളം കാട്ടിലെ പീടിക തൊണ്ടയിൽ വീട്ടിൽ എ പി. ജയനെയാണ് (64) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി.പി.അനിൽ ശിക്ഷിച്ചത്.

2018 ൽ ആണ് കേസിനാസ്പദ സംഭവം നടന്നത്.പത്ത് വയസുകാരിയെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയുടെ വീട്ടിൽ വച്ചാണ് പീഡനം നടന്നത്. ഇതിന് പുറമേ വിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയും എന്ന് ബാലികയെ ഭീഷണിപ്പെടുത്തുകയും ചെയ്തു പ്രതി. എന്നാല്‍ കുട്ടി പിന്നീട് അച്ഛനോട് കാര്യം പറയുകയും പിതാവ് വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു.

കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സർക്കിൽ ഇൻസ്പെക്ടർ കെ.ഉണ്ണികൃഷ്ണൻ ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.പി. ജെതിനാണ് കോടതിയിൽ ഹാജരായത്.