പിജെ ജോസഫിന്റെ പോസ്റ്ററിനൊപ്പം രണ്ടില ; വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാനെന്ന് ആരോപണം

സ്വന്തം ലേഖകൻ തൊടുപുഴ : പി.ജെ ജോസഫിന്റെ പോസ്റ്ററുകള്‍ക്ക് സമീപം രണ്ടില ചിഹ്നം. ജോസ് കെ മാണിയുടെ സ്ഥാനാര്‍ഥി കെ.ഐ ആന്റണിയുടെ ചിഹ്നം പി.ജെ ജോസഫിന്റെ പോസ്റ്ററിന് സമീപം പ്രത്യക്ഷപ്പെട്ടതിന് പിന്നിൽ എല്‍.ഡി.എഫ് ഗൂഡാലോചനയുണ്ടെന്ന് യു.ഡി.എഫ് ആരോപിച്ചു. വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കി വോട്ട് മറിക്കാനാണ് ഇതെന്നും റിപ്പോർട്ടുകളുണ്ട്. പി.ജെ ജോസഫിന്റെ വോട്ടുകള്‍ തട്ടിയെടുക്കാന്‍ ഇടത്മുന്നണി നടത്തുന്ന വിലകുറഞ്ഞ തന്ത്രങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്ന് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എം ജെ ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ രണ്ടില ചിഹ്നം മനപ്പൂര്‍വം പി.ജെ ജോസഫിന്റെ പോസ്റ്ററിന് സമീപം പതിച്ചിട്ടില്ലെന്നാണ് […]

ക്രിമിനല്‍ കേസ് മറച്ചുവച്ചു; തൊടുപുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ഐ ആന്റണിക്കെതിരെയുള്ള ആരോപണം തെറ്റ്; സൂക്ഷ്മപരിശോധനയ്‌ക്കൊടുവില്‍ ആന്റണിയുടെ പത്രിക റിട്ടേണിങ് ഓഫീസര്‍ സ്വീകരിച്ചു; തൊടുപുഴയില്‍ ജോസഫിനെ വെട്ടാന്‍ ഇടത് മുന്നണി ഇറക്കിയ തുറുപ്പ് ചീട്ട് നിസ്സാരക്കാരനല്ല

സ്വന്തം ലേഖകന്‍ ഇടുക്കി: തൊടുപുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ഐ.ആന്റണിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയേക്കും എന്ന തരത്തില്‍ പടര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. കെ.ഐ.ആന്റണി സമര്‍പ്പിച്ച പത്രികയില്‍ ക്രിമിനല്‍ കേസ് വിവരം മറച്ചുവച്ചുവെന്ന് ആരോപിച്ച് തൊടുപുഴ, കുമാരമംഗലം കിഴക്കേല്‍ വാദ്യപിള്ളില്‍ ബിനു.കെ.എസ് ആണ് പരാതി നല്‍കിയത്. എന്നാല്‍ സൂക്ഷ്മപരിശോധനയ്‌ക്കൊടുവില്‍ കെ.ഐ ആന്റണിയുടെ പത്രിക റിട്ടേണിങ് ഓഫീസര്‍ സ്വീകരിച്ചു. കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി ഉന്നതാധികാര സമിതിയംഗമാണ് കെ.ഐ. ആന്റണി. ഒരു ക്രിമിനല്‍ കേസും സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ഇല്ലെന്നാണ് നാമനിര്‍ദ്ദേശപത്രികയില്‍ പറയുന്നത്. എന്നാല്‍, തൊടുപുഴ സ്റ്റേഷനില്‍ കെ.ഐ.ആന്റണിക്കെതിരെ ക്രിമിനല്‍ […]

നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഒരൊറ്റ കേരളാ കോണ്‍ഗ്രസേ അവശേഷിക്കു; അത് ബ്രാക്കറ്റില്ലാത്ത കേരളാ കോണ്‍ഗ്രസ് ആയിരിക്കും; ആത്മവിശ്വാസത്തിന്റെ നെറുകയില്‍ പി ജെ ജോസഫ്

സ്വന്തം ലേഖകന്‍ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഒരൊറ്റ കേരളാ കോണ്‍ഗ്രസേ അവശേഷിക്കു. അത് ബ്രാക്കറ്റില്ലാത്ത കേരളാ കോണ്‍ഗ്രസ് ആയിരിക്കും. കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന് അഴിമതിക്കാരല്ലാത്തവര്‍ക്കെല്ലാം ഇവിടെക്ക് വരാം- പിസി തോമസ് വിഭാഗവുമായി ലയിച്ചത് ഭാവിയില്‍ ബിജെപി ബന്ധം ലക്ഷ്യമിട്ടാണെന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പിജെ ജോസഫ്. തിരഞ്ഞെടുപ്പിന് മുന്‍പ് കേരള കോണ്‍ഗ്രസ് എന്ന പേര് കിട്ടിയത് അവസാന നിമിഷം ഗുണമായെന്നും അദ്ദേഹം വ്യക്തമാക്കി. ലതികാ സുഭാഷിന്റെ വിമത സ്ഥാനാര്‍ത്ഥിത്വം വിലപ്പോകില്ലെന്നും ഘടകകക്ഷിക്ക് അനുവദിച്ച സീറ്റില്‍ കോണ്‍ഗ്രസ് പ്രശ്‌നം ഉണ്ടാക്കുമെന്ന് കരുതുന്നില്ലെന്നും പിജെ […]

ഇനി ഉമ്മൻ ചാണ്ടിയെ അപമാനിക്കില്ല, തോമസ്-ജോസഫ് ലയനം പി.ജെ ജോസഫിന്റെ അഹങ്കാരവും വിവരക്കേടുമെന്ന് പി.സി.ജോർജ്

സ്വന്തം ലേഖകൻ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ തൂക്കുമന്ത്രിസഭ വരുമെന്ന് പി.സി ജോർജ് എംഎൽഎ. പൂഞ്ഞാറിന്റെ ശക്തി തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ രൂപീകരിക്കുമ്പോൾ ബോധ്യപ്പെടുത്തുമെന്നും ജോർജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ബിജെപി അഞ്ചു സീറ്റുകൾ വരെ നേടുമെന്നും പി.സി ജോർജ് പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരെ പ്രസ്താവന നടത്തിയത് അപ്പോഴത്തെ അരിശത്തിൽ. ഇനിയും ഉമ്മൻ ചാണ്ടിയെ അപമാനിക്കാനില്ല. തന്റെ യുഡിഎഫ് മുന്നണി പ്രവേശം തടഞ്ഞതിൽ രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ടെന്ന് പി സി പറയുന്നു. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്നാണ് തന്നെ വെട്ടിയതെന്നാണ് ജോർജിന്റെ ആരോപണം. […]

ഒടുവിൽ ജോസഫ് പത്തിലുറപ്പിച്ചു..! കടുത്തുരുത്തി ഉൾപ്പടെ പത്ത് സീറ്റുകൾ ജോസഫ് വിഭാഗത്തിന് ; സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്

സ്വന്തം ലേഖകൻ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് പത്ത് സീറ്റ്. കാസർഗോട്ടെ തൃക്കരിപ്പൂർ കൂടി ജോസഫ് വിഭാഗത്തിന് നൽകാൻ തീരുമാനിച്ചതോടെയാണ് പത്ത് സീറ്റ് ലഭിച്ചത്. അവസാന നിമിഷം വരെ മൂവാറ്റുപുഴ സീറ്റിനായി ജോസഫ് സമർദ്ദം ചെലുത്തിയിരുന്നു. എന്നാൽ ജോസഫ് പിന്മാറാൻ തയാറാകാഞ്ഞതോടെ കോൺഗ്രസ് ഒടുവിൽ തൃക്കരിപ്പൂർ നൽകുകയായിരുന്നു. നേരത്തെ ഒമ്പത് സീറ്റുകൾ നൽകാനായിരുന്നു കോൺഗ്രസിന്റെ തീരുമാനം. എന്നാൽ, പത്തിൽ ജോസഫ് ഉറച്ചുനിന്നതോടെ തീരുമാനം മാറ്റുകയായിരിന്നു. തർക്കം പരിഹരിച്ചതോടെ ജോസഫ് വിഭാഗം ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കും.കോട്ടയത്ത് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടെങ്കിലും കടുത്തുരുത്തി, […]

വളരും തോറും പിളരും, പിളരും തോറും വളരുമെന്ന മാണി സിദ്ധാന്തം യാഥാർത്ഥ്യമായി; പിളർന്ന് രണ്ട് മുന്നണികളിലുമായി ചേക്കേറിയ ജോസിനും ജോസഫിനും സീറ്റുകൾ വർദ്ധിച്ചു : കടുത്തുരുത്തിയിലും ചങ്ങനാശേരിയിലുമുൾപ്പടെ നാലിടങ്ങളിൽ ജോസും ജോസഫും നേർക്കുനേർ ഏറ്റുമുട്ടും

സ്വന്തം ലേഖകൻ കോട്ടയം : വളരും തോറും പിളരും തോറും വളരുമെന്ന കേരളാ കോൺഗ്രസിന്റെ ആപ്തവാക്യം തുണച്ചു. ഓരോ പിളർപ്പിനെയും വളർച്ചയിലേക്കുള്ള ചവിട്ടുപടിയായി വ്യാഖ്യാനിച്ച കേരളാ കോൺഗ്രസിന് ജോസ്, ജോസഫ് വേർപിരിയലും നേട്ടമായി മാറിയപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വർദ്ധിക്കുകയും ചെയ്തു. രണ്ടായി പിളർന്ന് ഇരുമുന്നണികളിലും ചേക്കേറിയപ്പോൾ ഇരുവർക്കും ലഭിച്ചത് 23 സീറ്റുകളാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 15 സീറ്റിലാണ് കേരളാ കോൺഗ്രസ് മത്സരിച്ചത്. ജോസ് കെ. മാണിക്ക് 13 സീറ്റാണ് എൽ.ഡി.എഫ്. നൽകിയിരിക്കുന്നത്. യു.ഡി.എഫിൽ ഉറച്ചുനിന്ന പി.ജെ. ജോസഫ് പക്ഷത്തിന് ലഭിച്ചതാകട്ടെ 10 […]

ഏറ്റുമാനൂരിലെ പ്രിന്‍സ് ലൂക്കോസിന്റെ സ്ഥാനാര്‍ത്ഥിത്വം; എതിര്‍പ്പുമായി യൂത്ത് ഫ്രണ്ടും കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസും; ജോസ് കെ മാണിക്കൊപ്പം പോയവര്‍ക്കെല്ലാം വാരിക്കോരി സീറ്റ് നല്‍കി എല്‍ഡിഎഫ്; ജോസിനെ തള്ളിപ്പറഞ്ഞ സജി മഞ്ഞക്കടമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സീറ്റില്ല; കേരളാ കോണ്‍ഗ്രസ് ജോസഫില്‍ പൊട്ടിത്തെറി; തെരഞ്ഞെടുപ്പ് കാലത്തെ ഉള്‍പ്പാര്‍ട്ടി ലഹളകള്‍

സ്വന്തം ലേഖകന്‍ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് മോഹിച്ച് ജോസ് കെ മാണിയെ തള്ളിപ്പറഞ്ഞ് ജോസഫിനൊപ്പം കൂടിയ പന്ത്രണ്ടിലധികം നേതാക്കള്‍ക്ക് നിരാശ. പിജെ ജോസഫും മോന്‍സ് ജോസഫും തോമസ് ഉണ്ണിയാടനും ഫ്രാന്‍സിസ് ജോര്‍ജും മാത്രമാണ് നിലവില്‍ സീറ്റ് ഉറപ്പിച്ചിരിക്കുന്നത്. ഏറ്റുമാനൂരില്‍ പ്രിന്‍സ് ലൂക്കോസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ത്ത് യൂത്ത് ഫ്രണ്ടും കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസും രംഗത്തെത്തി. സീനിയര്‍ നേതാവും കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന് സ്ഥാനാര്‍ത്ഥിത്വം നല്‍കണമെന്നാണ് ആവശ്യം. എല്‍ഡിഎഫില്‍ ചങ്ങനാശേരി സീറ്റ് ലഭിക്കാതിരുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ. കെ.സി. ജോസഫ് […]

രണ്ടിലയും പേരും ജോസിന്…! പി.ജെ. ജോസഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

സ്വന്തം ലേഖകന്‍ കൊച്ചി: രണ്ടില ചിഹ്നവും കേരള കോണ്‍ഗ്രസ് (എം) എന്ന പേരും ജോസിന് തന്നെ. ചിഹ്നവും പേരും ജോസ് വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും ശരി വയ്ക്കുകയായിരുന്നു. ചിഹ്നവും പേരും ജോസിന് നല്‍കിയ സിങ്കിള്‍ ബഞ്ച് ത്തരവ് ചോദ്യം ചെയ്ത് പി.ജെ ജോസഫ് സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളുകയായിരുന്നു. ഇതിന് പുറമെ സിങ്കിള്‍ ബഞ്ചിന്റെ ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങള്‍ കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടൊപ്പം ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുമാനത്തില്‍ ഇടപ്പെടരുതെന്നും […]

കെ.എം മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസ് എം പിടിച്ചെടുക്കുവാനും പാലാ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനും കോണ്‍ഗ്രസ് സഹായിച്ചു; ജോസഫിന്റെ വിവാദ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കുമ്പോള്‍

സ്വന്തം ലേഖകന്‍ കോട്ടയം: കെ.എം മാണിയുടെ മരണശേഷം കേരള കോണ്‍ഗ്രസ് എം പിടിച്ചെടുക്കുവാനും പാലാ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനും കോണ്‍ഗ്രസ് സഹായിച്ചുവെന്ന ജോസഫിന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. ഇതില്‍ ഒന്നാമത്തേത് ഉപതെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് നേതാക്കള്‍ ആരും തന്നോട് രണ്ടില ചിഹ്നം ജോസ് ടോമിന് നല്‍കണം എന്ന് ആവശ്യപ്പെട്ടില്ല എന്നാണ് ഒരു വെളിപ്പെടുത്തല്‍. രണ്ട് പാലാ ഉപതെരഞ്ഞെടുപ്പില്‍ തന്റെയും കോണ്‍ഗ്രസിലെ പ്രബലമായ ഒരു വിഭാഗത്തിന്റെയും പിന്തുണ മാണി സി കാപ്പന് ആയിരുന്നു എന്നതാണ്. കേരള കോണ്‍ഗ്രസ് എം ഇല്ലാതാക്കി ജോസ് കെ മാണിയെ ഈ പരാജയം വഴി […]

പിസി ജോര്‍ജ്ജിനെ മുന്നണിയിലെടുക്കേണ്ട, യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിച്ചാല്‍ മതിയെന്ന് പിജെ ജോസഫ്; പാലായില്‍ ജോസ് കെ മാണിയെങ്കില്‍ എതിരാളിയായ് ഞാന്‍ മത്സരിക്കും, ജോസ് വിഭാഗത്തിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കാണിച്ചു തരാം; പിസി ജോര്‍ജ്ജ്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പിസി ജോര്‍ജ്ജിന്റെ മുന്നണി പ്രവേശനം എളുപ്പമല്ലെന്ന സൂചനയുമായി പി ജെ ജോസഫ് രംഗത്ത്. പിസി ജോര്‍ജ്ജും ജനപക്ഷം പാര്‍ട്ടിയും യുഡിഎഫിലേക്ക് വരുന്നു എന്ന വാര്‍ത്ത സജീവമായിരിക്കെയാണ് ജനപക്ഷം പാര്‍ട്ടിയെ യുഡിഎഫില്‍ എടുക്കേണ്ട എന്ന അഭിപ്രായവുമായി പിജെ ജോസഫ് എത്തിയിരിക്കുന്നത്. പിസി ജോര്‍ജ്ജ് സ്വതന്ത്രനായി മത്സരിക്കുന്നതില്‍ തെറ്റില്ലെന്നാണ് പിജെ ജോസഫിന്റെയും കേരളാ കോണ്‍ഗ്രസിന്റേയും നിലപാട്. എന്നാല്‍ യു.ഡി.എഫുമായി സഹകരിച്ചു പോകാനാണ് താല്പര്യമെന്ന് പി.സി.ജോര്‍ജ് വ്യക്തമാക്കി. പക്ഷേ സഹകരണത്തില്‍ ചില നിബന്ധനകളുണ്ടെന്നും അത് ഇപ്പോള്‍ വെളിപ്പെടുത്തുന്നത് ശരിയല്ലെന്നുമാണ് ജോര്‍ജ്ജ് പറയുന്നത്. ആരുടെയും ഔദാര്യമില്ലാതെ […]