നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഒരൊറ്റ കേരളാ കോണ്‍ഗ്രസേ അവശേഷിക്കു; അത് ബ്രാക്കറ്റില്ലാത്ത കേരളാ കോണ്‍ഗ്രസ് ആയിരിക്കും; ആത്മവിശ്വാസത്തിന്റെ നെറുകയില്‍ പി ജെ ജോസഫ്

നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഒരൊറ്റ കേരളാ കോണ്‍ഗ്രസേ അവശേഷിക്കു; അത് ബ്രാക്കറ്റില്ലാത്ത കേരളാ കോണ്‍ഗ്രസ് ആയിരിക്കും; ആത്മവിശ്വാസത്തിന്റെ നെറുകയില്‍ പി ജെ ജോസഫ്

സ്വന്തം ലേഖകന്‍

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഒരൊറ്റ കേരളാ കോണ്‍ഗ്രസേ അവശേഷിക്കു. അത് ബ്രാക്കറ്റില്ലാത്ത കേരളാ കോണ്‍ഗ്രസ് ആയിരിക്കും. കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന് അഴിമതിക്കാരല്ലാത്തവര്‍ക്കെല്ലാം ഇവിടെക്ക് വരാം- പിസി തോമസ് വിഭാഗവുമായി ലയിച്ചത് ഭാവിയില്‍ ബിജെപി ബന്ധം ലക്ഷ്യമിട്ടാണെന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പിജെ ജോസഫ്. തിരഞ്ഞെടുപ്പിന് മുന്‍പ് കേരള കോണ്‍ഗ്രസ് എന്ന പേര് കിട്ടിയത് അവസാന നിമിഷം ഗുണമായെന്നും അദ്ദേഹം വ്യക്തമാക്കി.

ലതികാ സുഭാഷിന്റെ വിമത സ്ഥാനാര്‍ത്ഥിത്വം വിലപ്പോകില്ലെന്നും ഘടകകക്ഷിക്ക് അനുവദിച്ച സീറ്റില്‍ കോണ്‍ഗ്രസ് പ്രശ്‌നം ഉണ്ടാക്കുമെന്ന് കരുതുന്നില്ലെന്നും പിജെ ജോസഫ് പറഞ്ഞു. ലതികാ സുഭാഷിന് ഏറ്റുമാനൂര്‍ സീറ്റ് നല്‍കണമെന്ന് കോണ്‍ഗ്രസ് തന്നോട് ആവശ്യപ്പെട്ടിട്ടില്ല. ആദ്യഘട്ടത്തില്‍ തന്നെ ധാരണയായ സീറ്റാണ് ഏറ്റുമാനൂര്‍. ചോദിച്ചത്രയും സീറ്റ് കിട്ടിയില്ലെങ്കിലും കിട്ടിയ 10 സീറ്റുകളില്‍ 9സീറ്റിലും വിജയമുറപ്പാണ്. മികവുറ്റ സ്ഥാനാര്‍ഥികളെയാണ് ഇത്തവണ യുഡിഎഫ് മത്സരത്തിനിറക്കിയിരിക്കുന്നത്. ഭൂരിപക്ഷം നേടുമെന്ന് ഉറപ്പുണ്ട്- പിജെ ജോസഫ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

Tags :