play-sharp-fill

കാര്യവട്ടം ഏകദിനം ; വിവാദങ്ങൾ കാരണമല്ല കാണികൾ കുറഞ്ഞത് ; വിനോദ നികുതി വർദ്ധിപ്പിച്ചത് സർക്കാരുമായി ആലോചിച്ച് ; നികുതി നിരക്ക് വർധിപ്പിച്ചതിനെ ന്യായീകരിച്ച് മേയർ ആര്യാ രാജേന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കാര്യവട്ടം ഏകദിനത്തിൽ നികുതി നിരക്ക് വർധിപ്പിച്ചതിനെ ന്യായീകരിച്ച് മേയർ ആര്യാ രാജേന്ദ്രൻ. വിനോദ നികുതി വർദ്ധിപ്പിച്ചത് സർക്കാരുമായി ആലോചിച്ചാണെന്നും മേയർ പറഞ്ഞു. വിവാദങ്ങൾ കാരണമല്ല കാണികൾ കുറഞ്ഞത്. നഗരസഭയുടെ വരുമാനം ജനങ്ങൾക്ക് നൽകാനുള്ളതാണ്. മത്സരത്തിന്റെ സ്വഭാവം അനുസരിച്ചാണ് നികുതി നിശ്ചയിച്ചത്. പരമ്പര നേരത്തെ തന്നെ ഇന്ത്യ സ്വന്തമാക്കിയതും 50 ഓവർ മൽസരവും കാണികളുടെ എണ്ണത്തെ ബാധിച്ചുവെന്നും മേയർ പറഞ്ഞു. 40000 സീറ്റുകളുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഏഴായിരം സീറ്റുകളിലെ ടിക്കറ്റാണ് വിറ്റുപോയതെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്.കുമാര്‍ നേരത്തെ പ്രതികരിച്ചിരുന്നു. […]

കത്ത് വിവാദം ; തിരുവനന്തപുരം നഗരസഭയിൽ പ്രതിഷേധം ; തമ്മിലടിച്ച് ഭരണ പ്രതിപക്ഷ കൗൺസിലർമാർ ; പോലീസും അംഗങ്ങളും തമ്മിൽ ഉന്തും തള്ളും ; പ്രതിഷേധിച്ചവർക്ക് സസ്പെൻഷൻ ; ബിജെപി കൗൺസിലർമാർ ഉപവാസ സമരത്തിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ മേയർ ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധം ശക്തം. ഭരണ പ്രതിപക്ഷ കൗൺസിലമാർ തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. പ്രതിഷേധിച്ച 9 ബിജെപി വനിതാ കൗൺസിലർമാരെ സസ്പെൻഡ് ചെയ്തു. ഡി. ആർ അനിലിന്റെ സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്ന് കൗൺസിലർമാർ 24 മണിക്കൂർ ഉപവാസത്തിലേക്ക്. നിലത്ത് കിടന്ന് പ്രതിഷേധിച്ച വനിത അംഗങ്ങളെ മറികടന്നാണ് മേയർ ഡയസിൽ എത്തിയത്. പൊലീസും എല്‍ഡിഎഫ് വനിതാ കൌണ്‍സിലര്‍മാരും ചേര്‍ന്ന് മേയറെ ഡയസിലെത്തിക്കുകയായിരുന്നു. പ്രതിഷേധക്കാരെ നീക്കാന്‍ പൊലീസ് ശ്രമം തുടരുന്നതിനിടെ കൗൺസിൽ യോഗം അവസാനിപ്പിച്ചു. നഗരസഭയിൽ നടക്കുന്ന സമരം അനാവശ്യമെന്ന് മേയർ […]

മേയറുടെ ശിപാർശ കത്ത് ; ക്രൈംബ്രാഞ്ച് കേസെടുത്തു, മേയറുടെ ലെറ്റര്‍ പാഡില്‍ ആരോ കൃത്രിമം കാണിച്ചെന്ന് എഫ്ഐആര്‍

തിരുവനന്തപുരം: നഗരസഭയിലെ താൽക്കാലിക നിയമനങ്ങള്‍ക്ക് പാർട്ടി പട്ടിക ആവശ്യപ്പെട്ടുള്ള മേയർ ആര്യാ രാജേന്ദ്രന്‍റെ പേരിലുള്ള ശുപാർശ കത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. വ്യാജ രേഖ ചമയ്ക്കല്‍ വകുപ്പുകളാണ് മേയറുടെ പരാതിയില്‍ ചുമത്തിയത്. ഇന്ത്യൻ ശിക്ഷാനിയമം 465, 466, 469 വകുപ്പുകളാണ് ചുമത്തിയത്. മേയറുടെ ലെറ്റര്‍ പാഡില്‍ ആരോ കൃത്രിമം കാണിച്ചെന്നാണ് എഫ്ഐആറ്. നഗരസഭയിലെ ആരോഗ്യവിഭാഗത്തിലേക്ക് 295 പേരുടെ താൽക്കാലിക  നിയമനത്തിന് പാര്‍ട്ടി പട്ടിക തേടി സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ വിവാദ കത്തിലാണ് അന്വേഷണം.  പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടില്ലെന്നാണ് പ്രാഥമികാന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന് […]

മേയർ ആര്യാ രാജേന്ദ്രന്റെ പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് ക്രൈംബ്രാഞ്ച്; വ്യാജ രേഖ ചമക്കലിനെതിരെ ഉടനെ കേസെടുക്കും, സി പി എം ജില്ലാ സെക്രട്ടറി ആനാവൂരിന്റെ ഫോണിലൂടെയുള‌ള മൊഴി മതിയെന്ന് അന്വേഷണ സംഘം.

മേയർ ആര്യാ രാജേന്ദ്രൻ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ചതായി പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. വ്യാജരേഖ ചമച്ചതിന് സംഭവത്തിൽ കേസെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇത് സംബന്ധിച്ച് എസ്.പി ഉടൻ ഡിജിപിയ്‌ക്ക് റിപ്പോർട്ട് നൽകും. പ്രശ്‌നത്തിൽ മേയറുടെയും ആനാവൂർ നാഗപ്പന്റെയും മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്. ശാസ്‌ത്രീയാന്വേഷണം നടത്തിയിരുന്നില്ല. ആനാവൂർ നാഗപ്പന്റെ മൊഴി രേഖപ്പെടുത്തിയത് ഫോണിലൂടെയാണെന്ന് മുൻപ് സൂചനകളുണ്ടായിരുന്നു,ഇനി അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തില്ല എന്നാണ് വിവരം. കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകിയിരുന്നു. ഈ പരാതി ഡിജിപിയ്‌ക്ക് […]

കത്ത് വിവാദം; മേയറുടെ പരാതി അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്; അന്വേഷണത്തിന് ഡി ജി പി അനിൽകാന്ത് ഉത്തരവിട്ടു; നേരറിയാന്‍ സിപിഎമ്മും

തിരുവനന്തപുരം: തന്റെ പേരിൽ പ്രചരിക്കുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. അന്വേഷണത്തിന് ഡി ജി പി അനിൽകാന്ത് ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി എസ്.മധുസൂദനന്‍റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ ആകും കേസ് അന്വേഷിക്കുക. അതേസമയം, വിവാദ കത്തിനെക്കുറിച്ച് സി പി എമ്മും അന്വേഷണം നടത്തും. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ നേതൃയോഗത്തിൽ ധാരണയായി. കത്തിന്റെ നിജസ്ഥിതി കൃത്യമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മേയർ […]

ആറ്റുകാല്‍ പൊങ്കാല ദിവസം ജീവനക്കാര്‍ക്ക് പൊറോട്ടയും ചിക്കനും വാങ്ങിയത് 35,500 രൂപയ്ക്ക്; 50 കെയ്‌സ് കുടിവെള്ളത്തിനും 95 കിലോ പഴത്തിനും 8060 രൂപ; ഭക്തര്‍ വീടുകളില്‍ പൊങ്കാല അര്‍പ്പിച്ചിട്ടും നഗരം വൃത്തിയാക്കാന്‍ എന്നപേരില്‍ കോര്‍പ്പറേഷന്‍ വാടകയ്‌ക്കെടുത്തത് 21 ടിപ്പറുകള്‍; തിരുവനന്തപുരം നഗരസഭയും മേയറും വിവാദക്കുരുക്കില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല നഗരശുചീകരണത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന വിവാദത്തിന് പിന്നാലെ ഭക്ഷണം വാങ്ങിയ ബില്ലും വിവാദത്തില്‍. മേയര്‍ ആര്യ രാജേന്ദ്രന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് കാണിച്ച് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. പൊങ്കാല ദിവസം നഗരസഭാ ജീവനക്കാര്‍ക്ക് പൊറോട്ടയും ചിക്കനും വാങ്ങാനായി 35,500 രൂപയും 50 കേസ് കുടിവെള്ളം വാങ്ങാനായി 5400 രൂപയും, 95 കിലോ പഴം വാങ്ങാനായി 2660 രൂപയും ഉള്‍പ്പെടെ 43,560 രൂപയുടെ ബില്ലാണ് ആരോഗ്യ സ്ഥിരം സമിതിയില്‍ പാസാക്കി കൈപ്പറ്റാന്‍ ശ്രമിച്ചത്. സമിതിയിലെ ബിജെപി […]

സി.പി.എം നേതാവിന്റെ സൊസൈറ്റിയിലൂടെ മാത്രം മതി മരുന്ന് കച്ചവടം…! കൗൺസിലറുടെ കടയിലെ വരുമാനം കൂട്ടാൻ വിലകുറച്ച് മരുന്നുകൾ വിറ്റിരുന്ന മരുന്ന് വിതരണ കേന്ദ്രം മേയർ ആര്യാ രാജേന്ദ്രൻ നേരിട്ടെത്തി പൂട്ടിച്ചു; സാധാരണക്കാരുടെ ആശ്രയമായ വിതരണ കേന്ദ്രം പൂട്ടിച്ച മേയർക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സിപിഎം നേതാവിന്റെ മരുന്ന് കടയുടെ വരുമാനം കൂട്ടാൻ മേയർ ആര്യാ രാജേന്ദ്രന്റെ സർജിക്കൽ സ്‌ട്രൈക്ക്. കൗൺസിലറുടെ മരുന്ന് കടയിലെ മരുന്ന് കച്ചവടം കൂട്ടുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് വളപ്പിലുള്ള എസ്എടി താൽക്കാലിക മരുന്ന് വിതരണ കേന്ദ്രം കോർപ്പറേഷൻ മേയർ നേരിട്ടെത്തി പൂട്ടിച്ചു. തലസ്ഥാനത്ത് തന്നെ ഏറ്റവും വിലകുറച്ച് മരുന്നുകളും, മെഡിക്കൽ ഉപകരണങ്ങളും വിൽക്കുന്ന മരുന്ന് വിതരണ കേന്ദ്രമാണ് എസ്എടി ഡ്രഗ് ഹൗസ്. 10 രൂപയ്ക്ക് എൻ95 മാസ്‌കും, രണ്ട് രൂപയ്ക്ക് സർജിക്കൽ മാസ്‌കും അടക്കം വിറ്റിരുന്ന കേന്ദ്രമാണിത്. എന്നാൽ കോർപറേഷൻ […]

പ്രധാനപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുമ്പോഴും സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴും അതീവ ശ്രദ്ധ വേണം ; എല്ലാ സ്വകാര്യ ചടങ്ങുകളിലും പങ്കെടുക്കേണ്ടതില്ല : മേയർ ആര്യ രാജേന്ദ്രന് കർശന നിർദ്ദേശവുമായി സി.പി.എം

സ്വന്തം ലേഖകൻ തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന് കർശന നിർദ്ദേശവുമായി സി.പി.എം. പ്രധാനപ്പെട്ട എല്ലാ ഫയലുകളും സെക്രട്ടറി ഉൾപ്പെടയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ കുറിപ്പ് വാങ്ങിയതിന് ശേഷമേ തീരുമാനമെടുക്കാവൂ എന്ന നിർദ്ദേശമാണ് പാർട്ടി നൽകിയിരിക്കുന്നത്. ഫയലുകൾ കൈകാര്യം ചെയ്യുമ്പോഴും സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴും അതീവ ശ്രദ്ധ വേണം. ഒദ്യോഗിക കാര്യങ്ങളിൽ മറ്റുള്ളവർ അനാവശ്യമായി ഇടപെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ സ്വകാര്യചടങ്ങളുകളിലും പങ്കെടുക്കേണ്ടതില്ല. പങ്കെടുക്കുന്നെങ്കിൽ തന്നെ ക്ഷണിക്കാൻ എത്തുന്നവർ ആരുടെ നിർദേശപ്രകാരമാണ് എത്തിയതെന്ന കുറിപ്പ് വങ്ങണമെന്നുമാണ് മേയർക്ക് പാർട്ടി നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം ആര്യ രാജേന്ദ്രന് […]