കത്ത് വിവാദം; മേയറുടെ പരാതി അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്; അന്വേഷണത്തിന് ഡി ജി പി അനിൽകാന്ത് ഉത്തരവിട്ടു; നേരറിയാന്‍ സിപിഎമ്മും

കത്ത് വിവാദം; മേയറുടെ പരാതി അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്; അന്വേഷണത്തിന് ഡി ജി പി അനിൽകാന്ത് ഉത്തരവിട്ടു; നേരറിയാന്‍ സിപിഎമ്മും

തിരുവനന്തപുരം: തന്റെ പേരിൽ പ്രചരിക്കുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. അന്വേഷണത്തിന് ഡി ജി പി അനിൽകാന്ത് ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി എസ്.മധുസൂദനന്‍റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ ആകും കേസ് അന്വേഷിക്കുക.

അതേസമയം, വിവാദ കത്തിനെക്കുറിച്ച് സി പി എമ്മും അന്വേഷണം നടത്തും. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ നേതൃയോഗത്തിൽ ധാരണയായി.

കത്തിന്റെ നിജസ്ഥിതി കൃത്യമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മേയർ ആര്യാ രാജേന്ദ്രൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. തുടർന്ന് അദ്ദേഹം അത് ഡി ജി പിക്ക് കൈമാറുകയായിരുന്നു. തന്റെ പേരിൽ ജില്ലാ സെക്രട്ടറിക്ക് അയച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന കത്ത് താനറിയാതെ തയ്യാറാക്കി ഒപ്പിട്ടതാണെന്നാണ് മേയറുടെ പരാതിയിൽ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group