സംസ്ഥാനത്ത് വീണ്ടും മരട് ആവർത്തിക്കും : മുന്നറിയിപ്പുമായി വിജിലൻസ് അധികൃതർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്തും മരട് ഫ്‌ളാറ്റ് പൊളിക്കൽ പോലുള്ള സംഭവങ്ങൾ ഇനി.ും ആവത്തിക്കും. മുന്നറിയിപ്പുമായി വിജിലൻസ് അധികൃതർ. അനധികൃതമായി നൂറുകണക്കിന് കെട്ടിടങ്ങളാണ് തലസ്ഥാനത്ത് കെട്ടിപ്പൊക്കിയിരിക്കുന്നത്. ഇതിന്റെ ഫയലുകൾ ചോദിച്ചപ്പോൾ കാണാനില്ലെന്ന മറുപടിയാണ് കോർപ്പറേഷൻ വിജിലൻസിന് നൽകിയത്. വൻകിട കെട്ടിട നിർമാതാക്കളും ലൈസൻസ് നൽകുന്ന വിഭാഗത്തിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിനു കാരണം. ജോലിക്കു കൂലി എന്ന രീതിയിൽ വൻ തുക ജീവനക്കാർ നിർമാതാക്കളിൽ നിന്നും വാങ്ങിയിട്ടുണ്ട്. ചിലർക്ക് കാറുകളും സമ്മാനമായി നൽകിയെന്നാണ് വിജിലൻസ് നൽകുന്ന സൂചന.കഴിഞ്ഞ ദിവസമായിരുന്നു നഗരസഭാ പരിധിയിലെ കെട്ടിട […]

മരട് ഫ്‌ളാറ്റ് പൊളിച്ചതിന്റെ കോൺക്രീറ്റ്‌ അവശിഷ്ടങ്ങൾ തിങ്കളാഴ്ച രാത്രി മുതൽ നീക്കിത്തുടങ്ങും

സ്വന്തം ലേഖകൻ കൊച്ചി: മരടിലെ പൊളിച്ച ജെയ്ൻ കോറൽ കോവ്, ഹോളിഫെയ്ത്ത് എച്ച് ടു ഒ എന്നിവയുടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ തിങ്കളാഴ്ച രാത്രി മുതൽ നീക്കിത്തുടങ്ങും. മരട് പ്രദേശവാസികൾക്ക് പൊടിമൂലമുള്ള ബുദ്ധിമുട്ട് കുറയ്ക്കാനാണ് ഇത് രാത്രിയിൽ തന്നെ നീക്കം ചെയ്യാൻ തീരുമാനമായത്. ആലുവ ആസ്ഥാനമായുള്ള പ്രോംപ്റ്റ് എന്ന സ്ഥാപനം ആലപ്പുഴ ജില്ലയിലെ യാർഡിലേക്കാണ് കോൺക്രീറ്റ് മാലിന്യങ്ങൾ കൊണ്ടുപോവുക.ഇരുമ്പിന്റെ അവശിഷ്ടങ്ങൾ ഫ്‌ളാറ്റ് പൊളിച്ച കമ്പനികളിലൊന്നായ വിജയ് സ്റ്റീൽസ് ഏറ്റെടുക്കും.

നിലം പൊത്തുന്നത് കമ്പിയും കല്ലുമല്ല, എത്രയോ പേരുടെ സ്വപ്‌നങ്ങളാണ് : മരട് ഫ്‌ളാറ്റുകൾ പൊളിച്ചത് ആസ്വദിച്ചവർക്കെതിരെ ആഞ്ഞടിച്ച് ബാലചന്ദ്ര മേനോൻ

സ്വന്തം ലേഖകൻ കൊച്ചി : മരടിൽ തീരദേശ നിയമം ലംഘിച്ച് പണിത ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കിയത രാജ്യ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റ് തകർക്കുന്ന കാഴ്ച കാണാൻ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് നിരവധി ആളുകളാണ് ഈ പ്രദേശത്ത് ഒത്തുകൂടിയത്. കൈയടിച്ച് ആർപ്പുവിളിയോടെയാണ് ആളുകൾ ഈ അപൂർവകാഴ്ചയെ വരവേറ്റത്. ഫ്‌ളാറ്റ് തകർക്കുന്നത് കാണാനെത്തിയ ആളുകളുടെ ഈ മനോഭാവത്തെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ബാലചന്ദ്ര മേനോന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം, രണ്ടു […]

സ്‌ഫോടനത്തിന്റെ ആഘാതം ഏറ്റുവാങ്ങിയത് പാപ്പനശ്ശേരിൽ വീട്

  സ്വന്തം ലേഖകൻ കൊച്ചി: ആദ്യംതകർന്നടിഞ്ഞ ഹോളിഫെയ്ത്ത് എച്ച്.ടു.ഒയ്ക്ക് തൊട്ടുപുറകിലായാണ് പാപ്പനശ്ശേരിൽ വീട്. സ്ഫോടനത്തിന്റെ ആഘാതം ഏറ്റവുമധികം ഏറ്റുവാങ്ങിയതും ഈ വീടാണ്. കാർപോർച്ചിനുൾപ്പെടെ കേടുപാടുപറ്റി,ജനൽച്ചില്ലുകളും പൊട്ടി. എറണാകുളം ലേക് ഷോർ ആശുപത്രിയിലെ റേഡിയോളജിസ്റ്റായ ഡോ. മനുജോസിന്റെ വീടാണിത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിനുമുന്നിലെ മരം കാർപോർച്ചിന് മുകളിലേക്കുവീണ് മേൽക്കൂരയിൽ പാകിയ ഓടുകളൊക്കെ പൊട്ടി. പോർച്ചിന്റെ പലയിടത്തും പൊട്ടൽ വീണിട്ടുണ്ട്. കല്ലും മറ്റും തെറിച്ചുവീണ് വീടിന്റെ ജനൽച്ചില്ലകളും പൊട്ടി. കാർപോർച്ചിലെ ടൈലുകളും ഇളകിയിട്ടുണ്ടെന്ന് ഡോ. മനു ജോസ് പറഞ്ഞു. ”വീടിനകത്ത് പ്രശ്‌നങ്ങളൊന്നുമില്ല. പറമ്പിൽ പലയിടത്തേക്കും കെട്ടിടാവശിഷ്ടം തെറിച്ചുവീണിട്ടുണ്ട്. […]

മരട് ഫ്‌ളാറ്റ് പൊളിക്കൽ : രണ്ടാം ദിവസത്തിലെ പൊളിക്കൽ നടപടിക്രമങ്ങൾ തുടങ്ങി ; ഇന്ന് നിലം പൊത്തുക ഏറ്റവും വലിയ ഫ്‌ളാറ്റ്

  സ്വന്തം ലേഖിക കൊച്ചി: മരടിൽ അനധികൃതമായി നിർമിച്ചതിനെ തുടർന്ന് സുപ്രീം കോടതി പൊളിച്ചു നീക്കാൻ ഉത്തരവിട്ട നാല് ഫ്‌ളാറ്റുകളിലെ ശേഷിക്കുന്ന രണ്ടെണ്ണം ഇന്ന് നിലം പൊത്തും.ജെയ്ൻ കോറൽകോവ്,ഗോൾഡെൻ കായലോരം എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങൾ ഞായറാഴ്ച്ച നിയന്ത്രിത സ്‌ഫോടനത്തിൽ കൂടി തകർക്കും. 17 നില കെട്ടിടങ്ങളുള്ള ഈ സമുച്ചയങ്ങളാണ് മരടിലെ ഏറ്റവും വലിയ ഫ്‌ലാറ്റുകൾ. ഹോളിഫെയ്ത്തിന്റെയും ആൽഫയുടെയും കൃത്യമായ പതനം നൽകുന്ന ആത്മവിശ്വാസമാണ് ഇന്ന് ഉദ്യോഗസ്ഥരുടെയും പൊളിക്കൽകമ്പനിയുടെയും കൂട്ട്. എന്നാൽ, ഏറ്റവും വലിയ സമുച്ചയം എന്നത് കൊണ്ട് തന്നെ അതീവ ജാഗ്രതയിലാണ് പരിസരം. ഫ്‌ളാറ്റ് […]

മരട് ഫ്‌ളാറ്റുകൾ പൊളിച്ച് പൂർത്തിയാക്കുന്നതിന് പ്രതീക്ഷിച്ച നാശനഷ്ടം പോലും ഉണ്ടായിട്ടില്ല ; സുപ്രീം കോടതി വിധി വിജയകരം : പൊലീസ് കമ്മീഷണർ വിജയ് സാഖറെ

സ്വന്തം ലേഖകൻ കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരട് ഫ്‌ളാറ്റുകൾ പൊളിച്ച് പൂർത്തിയാക്കുന്നതിന് പ്രതീക്ഷിച്ച നാശനഷ്ടം പോലും ഉണ്ടായിട്ടില്ല. കെട്ടിടങ്ങൾ തകർക്കാനുള്ള സുപ്രീം കോടതി വിധി വിജയകരമായാണ് ശനിയാഴ്ച പൂർത്തീകരിച്ചതെന്ന് ജില്ലാ കളക്ടർ എസ് സുഹാസും സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയും. ഫ്‌ളാറ്റ് കെട്ടിടം തകർക്കുന്ന ജോലികൾ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കിയെന്നും പ്രതീക്ഷിച്ച നാശനഷ്ടം പോലും ഉണ്ടായില്ലെന്നും കമ്മിഷണർ പറഞ്ഞു. ‘എച്ച്2ഒ, ആൽഫ വൺ എന്നിവ തകർത്തപ്പോൾ കായലിനോ, സമീപത്തെ വീടുകൾക്കോ, മറ്റ് നിർമ്മിതികൾക്കോ ഒന്നും യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. ആൽഫ […]

തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് വീരൻ : മരട് ഫ്‌ളാറ്റ് പൊളിച്ചതും വേണുഗോപാലിന്റെ വീര്യം..!

സ്വന്തം ലേഖകൻ കൊച്ചി : തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് വീരൻ വേണുഗോപാലിന്റെ വീര്യമാണ് മരട് ഫ്‌ളാറ്റ് പൊളിച്ചതിന്റെ പിന്നിലും. മരടിൽ ഫ്‌ളാറ്റുകൾ പൊളിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കിയത്് എക്‌സ്‌പ്ലോസിവ്‌സ് സേഫ്റ്റി ഓർഗനൈസേഷന്റെ ഡെപ്യൂട്ടി ചീഫ് കൺട്രോളറായ ഡോ.ആർ.വേണുഗോപാലാണ്. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് കോടതികളിൽ തുടർച്ചയായി കേസ് വരികയും അപകടങ്ങൾ ചൂണ്ടിക്കാട്ടി വെടിക്കെട്ട് റദ്ദാക്കണമെന്നു പലരും വാദിക്കുകയും ചെയ്തപ്പോൾ രക്ഷകനായി എത്തിയത് വേണുഗോപാലാണ്. 16 വർഷമായി പൂരം വെടിക്കെട്ടിനു അന്തിമാനുമതി നൽകുന്നത് ഇദ്ദേഹമാണ്. പൂരം വെടിക്കെട്ടിന്റെ ശക്തി കുറയ്ക്കുകയും എല്ലാം സുരക്ഷാ മേഖലയിലേക്ക് എത്തിക്കുകയും ചെയ്യാൻ വേണുഗോപാൽ […]

ഹോളിഫെയ്ത്തും ആൽഫാ സെറീനും തകർന്ന് വീണത് ചരിത്രത്തിലേക്ക് ; പൊടിയിൽ മുങ്ങി മരട്

സ്വന്തം ലേഖകൻ കൊച്ചി : നിയന്ത്രിയ സ്‌ഫോടനത്തിലൂടെ മരടിലെ ഹോളിഫെയ്ത്തും ആൽഫാ സെറീനും തകർന്ന് വീണത് ചരിത്രത്തിലേക്ക്. ഹോളി ഫെയ്ത്തിന് പിന്നാലെ ഇരട്ട ടവറുകളുള്ള ആൽഫാ സെറീനും പൊടിയായി. ഇനവാസ കേന്ദ്രത്തോട് ചേർന്നായിരുന്നു ആൽഫാ സെറിൻ കെട്ടിടങ്ങൾ സ്ഥിതി ചെയ്തിരുന്നത്. അതിനാൽ തന്നെ അധികൃതരടക്കം ആശങ്കയിലായിരുന്നു. 11.19നായിരുന്നു ഹോളിഫെയ്ത്ത് നിലംപൊത്തിയത്. രാവിലെ 10.32നാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഹോളിഫെയ്ത്ത് എച്ച്ടുഒ തകർക്കുന്നതിനുള്ള ആദ്യ സൈറൺ മുഴങ്ങിയത്. 10.32 ന് മുഴങ്ങേണ്ട രണ്ടാം സൈറൺ 11.11 നാണ് മുഴങ്ങിയത്. നാവിക സേനയുടെ ആകാശനിരീക്ഷണത്തിന് ശേഷമാണ് സൈറൺ മുഴങ്ങിയത്. […]

അൻപത് വർഷത്തിലേറെ പഴക്കുമുള്ള വീടാണ്, സ്‌ഫോടനം കഴിഞ്ഞ് പിറ്റേന്ന് നേരം വെളുക്കുമ്പോൾ വീടുണ്ടാകുമോ എന്നും അറിയില്ല ; മരട് ഫ്‌ളാറ്റ് പൊളിക്കുന്നതിന്റെ ഭീതിയിൽ ഒരു കുടുംബം

സ്വന്തം ലേഖകൻ കൊച്ചി: അൻപത് വർഷത്തിലേറെ പഴക്കമുള്ള വീടാണ്, സ്‌ഫോടനം താങ്ങാനുള്ള ശക്തി ഉണ്ടോന്നും അറിയില്ല.അതൊക്കെ കഴിഞ്ഞ് നേരം വെളുക്കുമ്പോൾ വീട് ഉണ്ടാകുമോ എന്നും അറിയില്ല.ഭീതിയിൽ നെടുമ്പിള്ളിൽ വീട്ടിൽ ഗോപാലനും കുടുംബവും വാടകവീട്ടിലേക്ക് മാറുകയാണ്. സ്വന്തം വീടുപേക്ഷിച്ചാണ് ഈ മാറ്റം. മരട് ഫ്‌ളാറ്റ് പൊളിക്കുമ്പോൾ തങ്ങളുടെ വളരെ പഴയ വീടിനു കോട്ടം സംഭവിക്കുമെന്ന ഭീതിയിലാണ് ഈ വീടുമാറ്റം. ഫ്‌ളാറ്റ് പൊളിച്ചു തുടങ്ങിയപ്പോൾത്തന്നെ വീടിന് പലയിടത്തും വിള്ളൽ വീണു. തറയും നീളത്തിൽ വിണ്ടുകീറിയിട്ടുണ്ട്. വീടിന്റെ പൊട്ടലും വിള്ളലുമെല്ലാം നോക്കാൻ പലരും വന്നിരുന്നു. നടപടിയുണ്ടാകുമോ എന്നൊന്നും അറിയില്ല. […]

മരട് ഫ്‌ളാറ്റ് ; ജനുവരി 11ന് പൊളിച്ചു തുടങ്ങും, ഉടമകൾക്ക് 25 ലക്ഷം രൂപ വീതം നൽകിയെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

  സ്വന്തം ലേഖകൻ ന്യൂഡൽഹി : മരട് ഫ്‌ളാറ്റുടമകൾ നൽകിയ ഹർജികൾ ജനുവരി രണ്ടാംവാരത്തിന് ശേഷം പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഉടമൾക്ക് നഷ്ടപരിഹാര തുക നൽകുന്നതിന് കൂടുതൽ സമയം വേണമെങ്കിൽ റിട്ട. ജസ്റ്റിസ് അദ്ധ്യക്ഷനായ സമിതിക്ക് മുമ്പാകെ അക്കാര്യം സർക്കാരിന് ആവശ്യപ്പെടാമെന്ന് കോടതി പറഞ്ഞു. തീരദ്ദേശ നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ അനധികൃത ഫ്‌ളാറ്റുകൾ ജനുവരി 11നും 12നുമായി പൊളിച്ചുനീക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. 11ന് ഹോളി ഫെയ്ത്തും ആൽഫ വെഞ്ചേഴ്‌സും, 12ന് ഗോൾഡൻ കായലോരവും ജയിൻ കോറലുമാണ് പൊളിക്കുന്നത്. ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനുള്ള കമ്പനികളെ തീരുമാനിച്ചിട്ടുണ്ട്. […]