സ്‌ഫോടനത്തിന്റെ ആഘാതം ഏറ്റുവാങ്ങിയത് പാപ്പനശ്ശേരിൽ വീട്

സ്‌ഫോടനത്തിന്റെ ആഘാതം ഏറ്റുവാങ്ങിയത് പാപ്പനശ്ശേരിൽ വീട്

 

സ്വന്തം ലേഖകൻ

കൊച്ചി: ആദ്യംതകർന്നടിഞ്ഞ ഹോളിഫെയ്ത്ത് എച്ച്.ടു.ഒയ്ക്ക് തൊട്ടുപുറകിലായാണ് പാപ്പനശ്ശേരിൽ വീട്. സ്ഫോടനത്തിന്റെ ആഘാതം ഏറ്റവുമധികം ഏറ്റുവാങ്ങിയതും ഈ വീടാണ്. കാർപോർച്ചിനുൾപ്പെടെ കേടുപാടുപറ്റി,ജനൽച്ചില്ലുകളും പൊട്ടി.

എറണാകുളം ലേക് ഷോർ ആശുപത്രിയിലെ റേഡിയോളജിസ്റ്റായ ഡോ. മനുജോസിന്റെ വീടാണിത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിനുമുന്നിലെ മരം കാർപോർച്ചിന് മുകളിലേക്കുവീണ് മേൽക്കൂരയിൽ പാകിയ ഓടുകളൊക്കെ പൊട്ടി. പോർച്ചിന്റെ പലയിടത്തും പൊട്ടൽ വീണിട്ടുണ്ട്. കല്ലും മറ്റും തെറിച്ചുവീണ് വീടിന്റെ ജനൽച്ചില്ലകളും പൊട്ടി. കാർപോർച്ചിലെ ടൈലുകളും ഇളകിയിട്ടുണ്ടെന്ന് ഡോ. മനു ജോസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”വീടിനകത്ത് പ്രശ്‌നങ്ങളൊന്നുമില്ല. പറമ്പിൽ പലയിടത്തേക്കും കെട്ടിടാവശിഷ്ടം തെറിച്ചുവീണിട്ടുണ്ട്. എല്ലായിടവും പൊടിമൂടി കിടക്കുകയാണ്. പൊളിക്കലിന് നേതൃത്വം കൊടുത്ത എഡിഫിസ് എൻജിനിയറിങ് ഏർപ്പെടുത്തിയ തൊഴിലാളികൾ ഇതെല്ലാം വൃത്തിയാക്കാൻ സഹായിക്കുന്നുണ്ട്”-മനു പറഞ്ഞു. വീടിനുണ്ടായ തകരാർ പരിഹരിക്കാമെന്നും ഇവർ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൊളിക്കുന്നതിന്റെ അവശിഷ്ടങ്ങൾ പുറമേക്ക് തെറിക്കാതിരിക്കാൻ ഫ്ളാറ്റിനുചുറ്റും മെറ്റൽഷീറ്റുകൾകൊണ്ട് മറച്ചിരുന്നു. സ്ഫോടനത്തിൽ ഈ ഷീറ്റുകൾ വീടിനുമുന്നിലെ മരത്തിലേക്ക് തെറിച്ച് വന്നു അതോടെ മരം കാർപോർച്ചിന് മുകളിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്‌സെത്തി് വീടിന് മുകളിൽനിന്ന് മരം മുറിച്ചുമാറ്റി.

Tags :